മോളിവുഡില്‍ വീണ്ടും തരംഗമാവാന്‍ ഒരുങ്ങി ഭാവന! ഭദ്രന്റെ ‘ഇഒ’യിലും നായിക

ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങി പ്രിയതാരം ഭാവന. നടി മലയാളത്തിലേക്ക് തിരികെ വരുന്ന വാര്‍ത്ത സിനിമ ആരാധകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു ചിത്രത്തെ കുറിച്ചുള്ള വിവരമാണ്…

ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങി
പ്രിയതാരം ഭാവന. നടി മലയാളത്തിലേക്ക് തിരികെ വരുന്ന വാര്‍ത്ത സിനിമ ആരാധകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു ചിത്രത്തെ കുറിച്ചുള്ള വിവരമാണ് പുറത്തുവരുന്നത്.

ആദില്‍ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്..’ എന്ന മലയാള സിനിമയ്ക്ക് ശേഷം സംവിധായകന്‍ ഭദ്രന്‍ ഒരുക്കുന്ന ‘ഇഒ’എന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമാകുന്നെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തില്‍ ‘ഇഒ എലിയാവൂ കോഹന്‍’ എന്ന ജൂതനായിട്ടാണ് ഷെയ്ന്‍ എത്തുക. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

അതേസമയം പ്രിയതാരം ഭാവന മുഖ്യകഥാപാത്രമാകുന്ന ഹ്രസ്വ ചിത്രമാണ് ദ് സര്‍വൈവല്‍. മാധ്യമപ്രവര്‍ത്തകനായ എസ്എന്‍ രജീഷ് സംവിധാനം ചെയ്യുന്ന ചിത്രം അതിജീവനത്തിന്റെ കഥ പറയുന്ന ഒരു സ്ത്രീപക്ഷ ചിത്രമാണ്. അതിന്റെ ടീസര്‍ സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു.

മലയാള സിനിമയിലൂടെയാണ് ഭാവനയുടെ സിനിമ തുടക്കമെങ്കിലും ഇപ്പോള്‍ കന്നഡ സിനിമകളിലാണ് താരം സജീവമാകുന്നത്. ഒട്ടേറെ ചിത്രങ്ങളാണ് ഭാവന നായികയായി അന്യഭാഷകളില്‍ റിലീസിന് ഒരുങ്ങുന്നത്.

വിവാഹശേഷം ബാംഗ്ലൂരാണ് ഭാവന ഭര്‍ത്താവ് നവീനൊപ്പം താമസം. അതുകൊണ്ടുതന്നെ കന്നഡ സിനിമാലോകത്താണ് താരം വിവാഹശേഷം സജീവമായതും. മലയാളത്തില്‍ ഏറ്റവും ഒടുവില്‍ ആദം ജോണ്‍ എന്ന ചിത്രത്തിലാണ് ഭാവന വേഷമിട്ടത്.