സഹജീവി സ്‌നേഹത്തിന്റെ ഹൃദയംതൊടുന്ന ദൃശ്യമാണ് സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുന്നത്. അബോധാവസ്ഥയിലായ ആളുകളെ രക്ഷിക്കാന്‍ പ്രാഥമിക ചികിത്സയായി സിപിആര്‍ നല്‍കാറുണ്ട്. അത്തരത്തില്‍ അവശയായി റോഡില്‍ കിടക്കുന്ന നായയ്ക്ക് സിപിആര്‍ നല്‍കുന്ന യുവാവാണ് കാരുണ്യത്തിന്റെ മുഖമായിരിക്കുന്നത്.
സോഷ്യല്‍ ലോകത്ത് വലിയ രീതിയില്‍ പ്രചരിക്കുകയാണ് ഈ വീഡിയോ.
സഹജീവി സ്‌നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണം കൂടിയാകുകയാണ് ഈ വീഡിയോ. എന്തായാലും ജീവന്‍ തന്നെയാണ് പ്രധാനം. സിപിആര്‍ നല്‍കിയതിന് പിന്നാലെ നായയ്ക്ക് എഴുന്നേറ്റ് നടക്കാന്‍ കഴിയുന്നുണ്ട്. ഈ യുവാവ് ഇത്തരത്തില്‍ സിപിആര്‍ നല്‍കിയത് ഈ നായയുടെ ജീവന്‍ തന്നെ രക്ഷിച്ചു എന്നാണ് പലരും കുറിയ്ക്കുന്നത്.
രസകരവും കൗതുകം നിറഞ്ഞതുമായ ഇത്തരം വിഡിയോകള്‍ സോഷ്യല്‍ ഇടങ്ങളില്‍ പങ്കുവയ്ക്കാറുള്ള ഐഎഎസ് ഓഫീസറായ അവനീഷ് ശരണ്‍ ആണ് ഈ വീഡിയോയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. ‘ചില അത്ഭുതങ്ങള്‍ നല്ല ഹൃദയമുള്ള മനുഷ്യരാണ്’ എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ അവനീഷ് ശരണ്‍ പങ്കുവെച്ചിരിക്കുന്നത്. നിമഷനേരം കൊണ്ട് തന്നെ വീഡിയോ വൈറലായിക്കഴിഞ്ഞിരുന്നു.
Sometimes Miracles are Just Good People with Kind Hearts.❤️ pic.twitter.com/iIncjYBQIi
— Awanish Sharan (@AwanishSharan) June 3, 2022
അതേസമയം വീഡിയോ സോഷ്യല്‍ ഇടങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഈ സംഭവം എവിടെയാണ് നടന്നതെന്നോ… ആരാണ് ഈ വിഡിയോയില്‍ കാണുന്ന വ്യക്തിയെന്നോ ഇതുവരെ വ്യക്തമല്ല. എന്തായാലും വീഡിയോ സോഷ്യല്‍ ഇടങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ നിരവധിപ്പേരാണ് ഈ യുവാവിന് അഭിനന്ദനങ്ങളുമായി എത്തുന്നത്.
