മഞ്ഞക്കിളിയായ് ഭാവന ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നമ്മൾ എന്ന മലയാള ചലച്ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തിനെ ആർക്കും അത്ര പെട്ടെന്ന് മറക്കാൻ സാധിക്കില്ല. അക്കാലത്തെ പരിമളം വലിയൊരു ഓളം തന്നെയായിരുന്നു സൃഷ്ടിച്ചത്. ഇന്നും പരിമളം എന്ന പേര് പലപ്പോഴും നമ്മൾ ഉപയോഗിക്കാറുണ്ട്.…

നമ്മൾ എന്ന മലയാള ചലച്ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തിനെ ആർക്കും അത്ര പെട്ടെന്ന് മറക്കാൻ സാധിക്കില്ല. അക്കാലത്തെ പരിമളം വലിയൊരു ഓളം തന്നെയായിരുന്നു സൃഷ്ടിച്ചത്. ഇന്നും പരിമളം എന്ന പേര് പലപ്പോഴും നമ്മൾ ഉപയോഗിക്കാറുണ്ട്. ഭാവന എന്ന അഭിനേത്രിയുടെ ജീവിതത്തിൽ വലിയ ഒരു മാറ്റം തന്നെയായിരുന്നു പരിമളം എന്ന കഥാപാത്രം നൽകിയത്.അതുകൊണ്ടുതന്നെ തുടർന്നങ്ങോട്ട് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളിലെ ഭാഗമാകുവാനും ഭാവനയ്ക്ക് സാധിച്ചു. മലയാളത്തിൽ മാത്രമായിരുന്നില്ല തമിഴ് തെലുങ്ക് കന്നഡ തുടങ്ങിയ അന്യഭാഷകളിലും താരം തിളങ്ങി. മുൻനിര നായകന്മാർക്കൊപ്പം എല്ലാം നായികയായി അഭിനയിച്ചു. ഇടയ്ക്ക് വച്ച് ചില പ്രശ്നങ്ങൾ ജീവിതത്തിൽ വന്നു എന്നാൽ പോലും അതിനെയെല്ലാം മനോധൈര്യം കൊണ്ട് നേരിട്ട വ്യക്തി കൂടിയാണ് ഭാവന.

സിനിമ നിർമാതാവ് നവീന മായുള്ള വിവാഹം തോടുകൂടി അഭിനയ ജീവിതത്തിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു താരം. ഇപ്പോൾ കന്നഡ സിനിമയിൽ സജീവമായി കൊണ്ടേയിരിക്കുകയാണ് ഭവന. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ഗൗൺ ധരിച്ചാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒട്ടേറെപ്പേരാണ് താരം പങ്കുവെച്ച ചിത്രത്തിന് താഴെ കമന്റും ലിക്കുമായി എത്തിയിരിക്കുന്നയത്.