വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഇനി ചെയ്യുകയുള്ളു, പുതിയ തീരുമാനവുമായി ഭാവന

മലയാളികളുടെ പ്രിയ നടിയാണ് ഭാവന. മലയാളം കൂടാതെ തമിഴിലും ഒരുപാട് നല്ല വേഷങ്ങളില്‍ അഭിനയിച്ച ഭാവന കന്നഡ നിര്‍മാതാവായ നവീനെയാണ് വിവാഹം കഴിച്ചത്. ഇനി മലയാളത്തിലേക്കില്ല എന്ന തീരുമാനത്തില്‍ തന്നെയാണ് ഭാവന ഇപ്പോഴും. തന്റെ തിരിച്ചുവരവിനെക്കുറിച്ച് ഒരു സൂചനപോലും നടി ഇതുവരെ നല്‍കിയിട്ടില്ല. ഇപ്പോഴിതാ ഇനി വാരി വലിച്ച് സിനിമകള്‍ ചെയ്യുന്നില്ലെന്ന തീരുമാനത്തിലാണ് നടി ഇപ്പോള്‍.

നടിയുടെ വാക്കുകള്‍-
ഇനി വരുന്ന എല്ലാ ഓഫറുകളോടും യെസ് പറയുന്നില്ല. ജീവിതത്തില്‍ മറ്റൊരു ഘട്ടത്തിലേക്ക് ഞാന്‍ കടന്നു കഴിഞ്ഞു. ഇപ്പോള്‍ എന്റെ വിവാഹം കഴിഞ്ഞു. സെറ്റില്‍ഡ് ആയി ഇനിയും തനിക്ക് ഉത്തരവാദിത്വങ്ങളുണ്ട്. പണ്ടത്തെപ്പോലെ എല്ലാ സിനിമയോടും യെസ് പറയേണ്ട ആവശ്യം ഇനി ഇല്ല. വളരെ നേരത്തെ സിനിമയില്‍ എത്തിയതാണ് ഞാന്‍. എന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് ആദ്യത്തെ സിനിമയില്‍ അഭിനയിച്ചത്. ഇനി എനിക്ക് പതുക്കെ മുന്നോട്ട് പോയാല്‍ മതി. ഒരു നടി എന്ന നിലയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഇനി ചെയ്യുകയുള്ളു. അതിന് വേണ്ടി കാത്തിരിയ്ക്കും, സ്വയം വെല്ലുവിളി തോന്നുന്ന ഒരു കഥാപാത്രം വന്നാല്‍ മാത്രം ചെയ്യും ഭാവന പറഞ്ഞു.