ആയുര്‍ ഭയം തീരെയില്ല, എഴുപത്തിയൊമ്പത് വയസ്സ് പിന്നിട്ട ശേഷമായിരിക്കും വിയോഗം- ആയുസിനെ കുറിച്ച് പ്രവചിച്ച ബിച്ചു തിരുമല

ഗാനരചയിതാവ് ബിച്ചു തിരുമലയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് മലയാള സിനിമാലോകം. സിനിമാരംഗത്തെ പ്രമുഖരെല്ലാം അദ്ദേഹത്തെ അനുശോചിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അക്കൂട്ടത്തില്‍ ഏറ്റവും കൗതുകമുണ്ടാക്കുന്ന കുറിപ്പാണ് ലാല്‍ ജോസ് പങ്ക് വച്ചത്. കാല്‍ നൂറ്റാണ്ട് മുമ്പ്, മഴയെത്തുംമുന്‍പേ…

ഗാനരചയിതാവ് ബിച്ചു തിരുമലയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് മലയാള സിനിമാലോകം. സിനിമാരംഗത്തെ പ്രമുഖരെല്ലാം അദ്ദേഹത്തെ അനുശോചിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അക്കൂട്ടത്തില്‍ ഏറ്റവും കൗതുകമുണ്ടാക്കുന്ന കുറിപ്പാണ് ലാല്‍ ജോസ് പങ്ക് വച്ചത്.


കാല്‍ നൂറ്റാണ്ട് മുമ്പ്, മഴയെത്തുംമുന്‍പേ യുടെ പാട്ട് ജോലികള്‍ക്കിടയിലെ ഒരു സായാഹ്ന വര്‍ത്തമാനത്തിടെ ബിച്ചുതിരുമല ഒരു സ്വകാര്യം പറഞ്ഞുവെന്നാണ് ലാല്‍ജോസിന്റെ കുറിപ്പ്. അത് ഇപ്രകാരമായിരുന്നു. ആയുര്‍ ഭയം തീരെയില്ല, എഴുപത്തിയൊമ്പത് വയസ്സ് പിന്നിട്ട ശേഷമായിരിക്കും വിയോഗം. ഇന്ന് അദ്ദേഹത്തിന്റെ ചരമ വാര്‍ത്ത കണ്ടപ്പോള്‍ വാര്‍ത്തയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രായത്തിലേക്ക് നോക്കി താന്‍ ഞെട്ടിപ്പോയെന്നും നല്ല കവികള്‍ ഋഷിതുല്യമായ പ്രവചന ശേഷിയുള്ളവരെന്ന ആപ്തവാക്യം വീണ്ടും ഓര്‍ക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
സ്വന്തം ആയുസിനെക്കുറിച്ച് അന്ന് ബിച്ചു തിരുമല പ്രവചിച്ചതു സത്യമാക്കി എണ്‍പതാം വയസ്സിലാണ് അദ്ദേഹം വിടവാങ്ങുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബിച്ചു തിരുമലയുടെ അന്ത്യം.നാനൂറിലേറെ സിനിമകള്‍ക്കാണ് അദ്ദേഹം ഗാനങ്ങള്‍ എഴുതിയത്. ‘അക്കല്‍ദാമ’ എന്ന ചിത്രമാണ് ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയത്. നടന്‍ മധു ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍.