ഗോപിക ഗോപി വീണ്ടും വിവാഹിതയായി!! സന്തോഷ വാര്‍ത്ത പങ്കിട്ട് താരം

ബിഗ് ബോസ് മലയാളം സീസണിന്റെ ചരിത്രത്തിലിടം പിടിച്ച മത്സരാര്‍ഥിയായിരുന്നു ഗോപിക ഗോപി. ബിഗ് ബോസ് മലയാളം സീസണിലെ ആദ്യ കോമണര്‍ മത്സരാര്‍ഥിയായിരുന്നു ഗോപിക. ലക്ഷക്കണക്കിന് പ്രേക്ഷകരില്‍ നിന്നും ലക്ഷക്കണക്കിന് ആരാധകരുള്ള ഷോയില്‍ ഭാഗമാകാന്‍ കഴിഞ്ഞ…

ബിഗ് ബോസ് മലയാളം സീസണിന്റെ ചരിത്രത്തിലിടം പിടിച്ച മത്സരാര്‍ഥിയായിരുന്നു ഗോപിക ഗോപി. ബിഗ് ബോസ് മലയാളം സീസണിലെ ആദ്യ കോമണര്‍ മത്സരാര്‍ഥിയായിരുന്നു ഗോപിക. ലക്ഷക്കണക്കിന് പ്രേക്ഷകരില്‍ നിന്നും ലക്ഷക്കണക്കിന് ആരാധകരുള്ള ഷോയില്‍ ഭാഗമാകാന്‍ കഴിഞ്ഞ ആദ്യത്തെ സാധാരണക്കാരിയാണ് ഗോപിക. പക്ഷേ ഇരുപത്തിരണ്ട് ദിവസത്തോളം ഷോയില്‍ നിന്നാണ് താരം പുറത്തായത്. എങ്കിലും കുറച്ചു ദിവസം കൊണ്ട് തന്നെ ഗോപിക താരമായി ആരാധകരെ സ്വന്തമാക്കി.

തന്റെ ജീവിത കഥയെല്ലാം ഗോപിക ആരാധകരുമായി പങ്കിട്ടിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതയും അമ്മയുമായി, ഡിവോഴ്‌സായതെല്ലാം താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ താരം ഒരു സന്തോഷവാര്‍ത്തയാണ് ആരാധകരുമായി പങ്കിടുന്നത്.

താന്‍ വീണ്ടും വിവാഹിതയായ സന്തോഷമാണ് ഗോപിക പങ്കിട്ടിരിക്കുന്നത്. എന്റെ കൊച്ചു കുടുംബമെന്ന് തലക്കെട്ട് നല്‍കിയാണ് താരം പുതിയ കുടുംബ ചിത്രം പങ്കുവച്ചത്. നാല് വയസുകാരന്‍ അമ്പുവിനും ഭര്‍ത്താവിനും ഒപ്പമുള്ള ചിത്രമാണ് ഗോപിക പങ്കിട്ടത്. ഗോപികയുടെ സഹമത്സരാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ താരത്തിന് പുതിയ ജീവിതത്തിന് ആശംസകള്‍ നേരുന്നുണ്ട്.

ഭര്‍ത്താവിന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും ഗോപിക പുറത്തുവിട്ടിട്ടില്ല. വിവാഹം കഴിഞ്ഞോ?, എപ്പോള്‍ എന്നൊക്കെ ആരാധകര്‍ ചോദിക്കുന്നുണ്ട്. ഗോപിക മറുപടിയും നല്‍കിയിട്ടുണ്ട്. എല്ലാം വളരെ പെട്ടെന്നായിരുന്നു എന്നായിരുന്നു ഗോപികയുടെ മറുപടി. മാത്രമല്ല, മറ്റൊരു സന്തോഷം കൂടിയുണ്ട്, ഗോപിക വീണ്ടും അടുത്ത കണ്‍മണിയെ കാത്തിരിക്കുകയാണോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. താരം പങ്കുവച്ച ചിത്രത്തില്‍ താരം ഗര്‍ഭിണിയാണെന്നാണ് വ്യക്തമാകുന്നുണ്ട്.

ആദ്യ വിവാഹജീവിത്തതില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെല്ലാം താരം ഷോയില്‍ വെളിപ്പെടുത്തിയിരുന്നു. മൂവാറ്റുപുഴ സ്വദേശിയാണ് ഗോപിക. 19ാം വയസിലായിരുന്നു ഗോപികയുടെ ആദ്യ വിവാഹം. അച്ഛന്‍, അമ്മ, രണ്ട് ജ്യേഷ്ഠന്മാര്‍, നാല് വയസുള്ള മകനും അടങ്ങുന്നതാണ് ഗോപികയുടെ കുടുംബം.

വിവാഹം കഴിഞ്ഞ അന്നുമുതല്‍ ഉപദ്രവമായിരുന്നു. കാരണവുമില്ലാതെ അടിക്കുമായിരുന്നു. ഗര്‍ഭിണിയായിരുന്നപ്പോഴും തുടര്‍ന്നു. വിഷമം സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ജീവിതം അവസാനിപ്പിക്കാന്‍ തോന്നിയപ്പോഴാണ് അമ്പുവിനെ ഓര്‍ത്തത്. പിന്നീടുള്ള ജീവിതം അവന് വേണ്ടി മാത്രമായിരുന്നെന്നും ഗോപിക പറഞ്ഞിരുന്നു.