അതാണ് ബോച്ചേ…വെറുപ്പിച്ച് വെറുപ്പിച്ച് വെറുപ്പിന്റെ അവസാനം മലയാളി ഹൃദയത്തിലേയ്ക്ക് കസേരയിട്ട് കയറിയിരുന്ന മന്‍സന്‍!!!

ഒരു ജീവന് മലയാളി സമൂഹം ഒന്നിച്ചുനിന്നപ്പോള്‍ 34 കോടിയെന്ന ഭീമന്‍ സംഖ്യ വളരെ ചെറുതായി പോയി. അബ്ദുള്‍ റഹിം. സൗദിയിലെ ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജീവന്‍ രക്ഷിയ്ക്കാനാണ് ലോകമെമ്പാടുമുള്ള മലയാളികള്‍…

ഒരു ജീവന് മലയാളി സമൂഹം ഒന്നിച്ചുനിന്നപ്പോള്‍ 34 കോടിയെന്ന ഭീമന്‍ സംഖ്യ വളരെ ചെറുതായി പോയി. അബ്ദുള്‍ റഹിം. സൗദിയിലെ ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജീവന്‍ രക്ഷിയ്ക്കാനാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ കൈ കോര്‍ത്തത്. റഹീമിന് വേണ്ടി ബ്ലെഡ് മണി സ്വരൂപിയ്ക്കാന്‍ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അതില്‍ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരുമുണ്ടായിരുന്നു. ഒരു കോടി രൂപ ആദ്യം സ്വന്തമായി നല്‍കി ബാക്കി പണം സ്വരൂപിക്കാന്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ബോബി ചെമ്മണ്ണൂര്‍ യാചകയാത്ര നടത്തിയിരുന്നു.

ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ബോബി ചെമ്മണ്ണൂര്‍ എപ്പോഴും മുന്നിലുണ്ടാകാറുണ്ട്. എന്നാലും അദ്ദേഹത്തിന്റെ പല പ്രവൃത്തികളും വിമര്‍ശനത്തിന് ഇടയാകാറുണ്ട്. ബോബി ചെമ്മണ്ണൂരിനെ അഭിനന്ദിച്ചുള്ള മാധ്യമ പ്രവര്‍ത്തക അഞ്ജു പാര്‍വതി പ്രബീഷ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേമായിരിക്കുകയാണ്.

വെറുപ്പിച്ച് വെറുപ്പിച്ച് വെറുപ്പിന്റെ അവസാനം മലയാളി ഹൃദയത്തിലേയ്ക്ക് കസേരയിട്ട് കയറിയിരുന്ന മന്‍സന്‍??????അതാണ് ബോച്ചേ, ദ റിയല്‍ ഹീറോ കോമാളിയെന്ന്, പ്രാഞ്ചിയേട്ടനെന്ന് ഒക്കെ വിളിപ്പിച്ച ഏവരെയും കൊണ്ട് ബിഗ് സല്യൂട്ട് അടിപ്പിച്ച മികച്ച ബിസിനസ്സ് മാര്‍ക്കറ്റിങ് മാന്‍. ഈ മനുഷ്യന്‍ തുടങ്ങി വച്ച ഒരു നല്ല കാര്യത്തെ മാനിക്കാതെ, അത് വഴി ഒരു മനുഷ്യന് തിരികെ കിട്ടുന്നത് സ്വന്തം ജീവന്‍ തന്നെയെന്നത് കണ്ടിട്ടും കാണാതെ പതിവ് പോലെ മലയാളികള്‍ ചേരി തിരിഞ്ഞ് തല്ല് തുടങ്ങിയിട്ടുണ്ട്. ഒരു കൂട്ടര്‍ക്ക് അബ്ദുള്‍ റഹീം എന്ന മനുഷ്യനെ സഹായിച്ചതുക്കൊണ്ട് മാത്രം അയാള്‍ ദൈവദൂതന്‍ ആയി. ചിലര്‍ക്ക് അത് കൊണ്ട് മാത്രം അയാള്‍ വെറും ചീപ്പ് ഡ്രാമാമാന്‍ ആയി. പേരില്‍ എന്തിരിക്കുന്നു എന്ന് ഷേക്‌സ്പിയര്‍ക്ക് പറയാം, പക്ഷേ മല്ലൂ പ്രബുദ്ധര്‍ക്ക് പേര് മുഖ്യം ബിഗിലെ.

ഒരു കോടി രൂപ സ്വന്തം കയ്യില്‍ നിന്നെടുത്ത് ബാക്കി പണം സ്വരൂപിക്കാന്‍ തെരുവിലിറങ്ങിക്കൊണ്ടാണ് അയാള്‍ ഈ ദൗത്യവുമായി മുന്നിട്ട് ഇറങ്ങിയത്. അതിനി അവസരം മുതലാക്കല്‍ ആണെങ്കില്‍ പോലും അതിന് ഒരു ധാര്‍മികതയുണ്ട്. കാരണം പാവപ്പെട്ട മനുഷ്യരുടെ ചോര നീരാക്കിയ പണം കട്ടെടുത്തത് അല്ല. അതായത് സഹകരണ ബാങ്ക് അടിച്ചുമാറ്റല്‍ യോദ്ധാക്കളെ പോലെയല്ല അതെന്ന്. ഇനി മറ്റൊന്ന് കൂടിയുണ്ട് ആ 34 കോടി പണം അഥവാ ബ്ലഡ് മണിയുടെ കാര്യത്തില്‍. പതിനേഴ് കൊല്ലം ഒരു മനുഷ്യനെ ജയിലില്‍ അടച്ചിട്ടും തീരാത്ത പകയുള്ള സംഹിത അതേത് ആയാലും അത്തരം കാടന്‍ പക പോക്കല്‍ മനുഷ്യത്വരഹിത മത തിട്ടൂരം അലങ്കാരം ആക്കുന്നവര്‍ക്ക് മുന്നില്‍ ഈ പണം എത്തുമ്പോള്‍ അത് മനോഹരമായ ഒരു മറുപടി കൂടിയാണ്. മനുഷ്യനെ സ്‌നേഹിക്കുന്നത്, ദാ ഇത് പോലെ ചേര്‍ത്തുപ്പിടിക്കല്‍ ആണ് യഥാര്‍ത്ഥ മനുഷ്യ മതം എന്ന മറുപടി ??

അറിയാതെ സംഭവിച്ച ഒരു അബദ്ധത്തിന് പകരം അടുത്തൊരു ജീവന്‍ തന്നെ പകരം ചോദിക്കുന്നതാണോ മത നിയമം? അങ്ങനെയെങ്കില്‍ അതിനെ എങ്ങനെ കരുണയുടെ നിയമം എന്ന് വിളിക്കുവാന്‍ കഴിയും? മനപ്പൂര്‍വ്വം ചെയ്‌തൊരു തെറ്റിന് പകരം, തെറ്റു ചെയ്തയാളെ ശിക്ഷിക്കുന്നത് നീതിയാവാം. അല്ലാതെ അബദ്ധത്തില്‍ പറ്റിയൊരു തെറ്റിന് പകരം ജീവന്‍ എടുക്കുന്നത് കടുത്ത അനീതിയാണ്. ആ അനീതിയെ, ആ കാടന്‍ നിയമസംഹിതയെ ഇങ്ങനെ മനുഷ്യസ്‌നേഹവും കാരുണ്യവും കൊണ്ട് മറി കടക്കാന്‍ കുറേ നന്മ മനസ്സുകള്‍ ഒന്നിച്ചു നിന്നാല്‍ മതിയെന്ന് കാട്ടി ബോച്ചേ തോല്‍പ്പിച്ചിരിക്കുന്നു ???? എന്നാണ് അഞ്ജു പറയന്നത്.