ബിഗ് ബോസ് ആറാം സീസണെത്തുന്നു; ലിസ്റ്റിൽ ഉള്ളവർ ആരൊക്കെയാകും ?

ബി​ഗ് ബോസ്, മലയാളത്തിൽ തുടങ്ങിയിട്ട് ആറ് വർഷം ആകുകയാണ്. തമിഴ്, തെലുങ്ക്, ബോളിവുഡ് ബിഗ് ബോസ് ഷോകളുടെ തിരക്കുകൾ എല്ലാം അവസനിച്ചിട്ടുണ്ട്. ഇനി മലയാളത്തിലെ ബിഗ്‌ബോസിന്റെ ഊഴമാണ്. മാർച്ച് മാസത്തോടെ മലയാളത്തിൽ ബിഗ് ബോസിന്റെ…

ബി​ഗ് ബോസ്, മലയാളത്തിൽ തുടങ്ങിയിട്ട് ആറ് വർഷം ആകുകയാണ്. തമിഴ്, തെലുങ്ക്, ബോളിവുഡ് ബിഗ് ബോസ് ഷോകളുടെ തിരക്കുകൾ എല്ലാം അവസനിച്ചിട്ടുണ്ട്. ഇനി മലയാളത്തിലെ ബിഗ്‌ബോസിന്റെ ഊഴമാണ്. മാർച്ച് മാസത്തോടെ മലയാളത്തിൽ ബിഗ് ബോസിന്റെ ആറാം സീസൺ ആരംഭിയ്ക്കും എന്ന വിവരങ്ങൾ നേരത്തെ  പുറത്തു വന്നിരുന്നു.  പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ വേണം കഴിയാൻ എന്നതാണ് മറ്റൊരു പ്രത്യേകത. ഫോണോ ഇന്റർനെറ്റോ ഒന്നുമില്ലാതെ നൂറ് ദിവസം ഒന്നിച്ചു കഴിയണം.  എന്നാൽ ഈയൊരു ചലഞ്ചുകൾ  ഏറ്റെടുത്ത് മുന്നോട്ട് വരുന്ന ഒരുക്കൂട്ടം ആൾക്കാരും  ഉണ്ട്. എന്തായാലും  ബി​ഗ് ബോസ് മലയാളം സീസൺ 6 വരുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് .  ബി​ഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിക്കുന്നതിന്റെ ഭാ​ഗമായി പുതിയ ലോ​ഗോ ഏഷ്യാനെറ്റ് പുറത്തിറക്കി. ഒത്തിരി ചക്രങ്ങളാൽ മെനഞ്ഞെടുത്ത ലോ​ഗോയിൽ മിന്നൽപ്പിണരിനാൽ ആറ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ലോ​ഗോ പുറത്തുവന്നതിന് പിന്നാലെ ഏറെ ആകാംക്ഷയിലാണ് ബി​ഗ് ബോസ് പ്രേമികൾ.

കഴിഞ്ഞ വർഷം തീ ആണെങ്കിൽ ഇത്തവണ മിന്നലടിക്കും എന്നാണ് പ്രേക്ഷകാർ  പറയുന്നത്.  അതേസമയം, കഴിഞ്ഞ മാസം മുതൽ തന്നെ ബി​ഗ് ബോസ് സീസൺ 6 വരുന്നുവെന്ന അപ്ഡേറ്റുകൾ വന്ന് തുടങ്ങിയിരുന്നു. ഇതോടെ വിവിധ ബി​ഗ് ബോസ് പേജുകളും സജീവമായിട്ടുണ്ട്. ഒപ്പം പലരുടെയും പേരുകൾ മത്സരാർത്ഥികളുടെ പട്ടികയിൽ ഉയർന്ന് കേൾക്കുന്നുമുണ്ട്. എന്തായാലും കഴിഞ്ഞ വർഷത്തേതിൽ നിന്നും വിഭിന്നമായി നേരത്തെയാണ് ബിബി ലോ​ഗോ എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ 2024 ഫെബ്രുവരി പകുതിയോടെ ഷോ തുടങ്ങുമെന്നാണ് വിലയിരുത്തലുകളും നടക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിശദീകരങ്ങൾ വരേണ്ടതുണ്ട്.  ഷോക്ക് വേണ്ടിയുള്ള  മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്ന തിരക്കിലാണ് അണിയറ പ്രവത്തകർ. അതിനിടയിൽ പല പ്രെഡിക്ഷൻ ലിസ്റ്റുകളും പുറത്തുവന്നു കഴിഞ്ഞു. മാല പാർവ്വതിയടക്കം പലരുടെയും  പേരുകൾ   പറഞ്ഞു കേൾക്കുന്നുണ്ട്.

സീരിയൽ ലോകത്ത് നിന്ന് , ജീത്തു വേണുഗോപാൽ, ബീന ആന്റണി, അൻഷിത അൻചി, ഡയാന ഹമീദ് തുടങ്ങിയവരുടെയൊക്കെ പേരാണ് പറയപ്പെടുന്നത്. ജീത്തു വേണുഗോപാലിന്റെ പേര് ഏറെ കുറേ ഉറപ്പിക്കാമെന്നും പറഞ്ഞു കേൾക്കുന്നുണ്ട്. സീതാ കല്യാണം എന്ന സീരിയലിലൂടെയാണ് ജീത്തു വേണുഗോപാലിന്റെ തുടക്കം. ആ സീരിയലിലിൽ അഭിനയിച്ച അനൂപ് കൃഷ്ണൻ, ധന്യ മേരി വർഗ്ഗീസ്, റെനീഷ റഹ്മാൻ തുടങ്ങിയവരെല്ലാം കഴിഞ്ഞ ഓരോ സീസണിലും ഉണ്ടായിരുന്നു. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സിന്റെ ലിസ്റ്റും നീണ്ടു പോകുന്നുണ്ട്. സീക്രട്ട് ഏജന്റ് എന്ന യൂട്യൂബ് ചാനൽ നടത്തുന്ന സായി കൃഷ്ണയുടെ പേരാണ് മുന്നിൽ. അസ്ല മർലി, ജാസ്മിൻ ജാഫർ, ആറാട്ടണ്ണൻ എന്ന് വിളിക്കുന്ന സന്തോശ് വർക്കി  തുടങ്ങിയവരിൽ ആരെങ്കിലുമൊക്കെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം. ശിൽപ ബാല, ഐശ്വര്യ റായിയുടെ ലുക്കുള്ള അമൃത, നയന, പാർവ്വതി ബാബു ,അഭിഷേക് ശ്രീകുമാർ , ബിഗ് ബോസ് ഷോയെ സ്ഥിരം റിവ്യു ചെയ്തിരുന്ന രേവതി എന്നിവർ  ലിസ്റ്റിൽ ഉണ്ടെന്നാണ് കേൾക്കുന്നത് .സാബു മോൻ, മണിക്കുട്ടൻ, ദിൽഷ പ്രസന്നൻ, അഖിൽ മാരാർ എന്നിവരാണ് ബി​ഗ് ബോസ് മലയാളത്തിലെ ഇതുവരെയുള്ള ജേതാക്കൾ. ഇനി ആരാണ് ആ കിരീടം സ്വന്തമാക്കുന്നതെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.