‘സജ്‌നയ്ക്ക് ഇത് പെട്ടെന്ന് മറക്കാനാകും’ ; ‘എന്നെപ്പോലുള്ള പുരുഷന്മാർക്ക് പറ്റില്ലെ’ന്ന് ഫിറോസ്ഖാൻ 

ബിഗ് ബോസ് പ്രേക്ഷകരുടെ പ്രിയപ്പെട്ട  മത്സരാർത്ഥികളായിരുന്നു സജ്‌നയും ഫിറോസും. ബിഗ്‌ബോസ് മലയാളം സീസണ്‍ 3യിലൂടെയാണ് ഇരുവരേയും മലയാളികള്‍ അടുത്തറിയുന്നത്. വൈല്‍ഡ് കാര്‍ഡിലൂടെ കടന്നു വന്ന സജ്‌നയ്ക്കും ഫിറോസിനും അധികനാള്‍ ബിഗ് ബോസ് വീട്ടിനുള്ളില്‍ തുടരാന്‍…

ബിഗ് ബോസ് പ്രേക്ഷകരുടെ പ്രിയപ്പെട്ട  മത്സരാർത്ഥികളായിരുന്നു സജ്‌നയും ഫിറോസും. ബിഗ്‌ബോസ് മലയാളം സീസണ്‍ 3യിലൂടെയാണ് ഇരുവരേയും മലയാളികള്‍ അടുത്തറിയുന്നത്. വൈല്‍ഡ് കാര്‍ഡിലൂടെ കടന്നു വന്ന സജ്‌നയ്ക്കും ഫിറോസിനും അധികനാള്‍ ബിഗ് ബോസ് വീട്ടിനുള്ളില്‍ തുടരാന്‍ സാധിച്ചില്ല എങ്കിലും ആരാധകരുടെ മനസില്‍ ഇടം നേടാന്‍ സാധിച്ചിരുന്നു. എന്നാല്‍ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയ ഇംപാക്ടുണ്ടാക്കാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും ടെലിവിഷനിലുമെല്ലാം സജീവമായി മാറുകയായിരുന്നു ഇരുവരും. എന്നാൽ  ഈ ദമ്പതികൾ ഇപ്പോൾ വിവാഹ ബന്ധം പിരിഞ്ഞിരിക്കുകയാണ്. കുറച്ച്  ദിവസങ്ങൾക്ക് മുൻപാണ് ഇരുവരും പിരിഞ്ഞതായി സജ്‌ന സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്നത്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സജ്‌ന തന്റെ മനസ് തുറന്നത്. ഇതിനു പിന്നാലെ ഫിറോസ് ഖാനും പ്രതികരണവുമായി എത്തി. ഇപ്പോഴിതാ മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫിറോസ് ഖാൻ  സംസാരിക്കുകയാണ്. ഒന്ന് പൊട്ടിക്കരയണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്.

സ്ത്രീകള്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും കരയും. അതിനാല്‍ അവരുടെ ദുഖങ്ങള്‍ പെട്ടെന്ന് ഹീല്‍ ചെയ്യപ്പെടും. പക്ഷെ ആണുങ്ങള്‍ ഉള്ളില്‍ ഒതുക്കി കൊണ്ട് നടക്കുന്നവരായിരിക്കും. അതിനാല്‍ പെട്ടെന്ന് ഹീല്‍ ചെയ്യപ്പെടില്ല. ഒരു പക്ഷെ സജ്‌നയ്ക്ക് ഇത് പെട്ടെന്ന് മറക്കാനാകും. പക്ഷെ എന്നെ പോലുള്ള പുരുഷന്മാര്‍ക്ക് വിവാഹ മോചനം പെട്ടെന്ന് ഹീല്‍ ചെയ്യപ്പെടില്ല എന്നാണ് ഫിറോസ് ഖാൻ പറയുന്നത്. സമൂഹം തന്നെ ചെയ്തു വച്ചതാണ് അത്. കുഞ്ഞായിരിക്കുമ്പോള്‍ എന്തിനെങ്കിലും കരഞ്ഞാല്‍ പറയുക, ആണ്‍കുട്ടികള്‍ കരയരുത്, പെണ്‍കുട്ടികളാണ് കരയുക എന്നാണ്. 99 ശതമാനം ആണുങ്ങളും എന്തെങ്കിലും സംഭവിച്ചാല്‍ പൊട്ടിക്കരയാന്‍ പറ്റാതെയിരിക്കുകയാണ്. കാര്‍മേഘം പോലെയാണ് മനസ്. മഴ പോലെ കരഞ്ഞാല്‍ മാത്രമേ മനസ് തെളിയുകയുള്ളൂ. അത് നടക്കുന്നില്ലെന്നും ഫിറോസ് ഖാൻ പറയുന്നു. മിസ്സിംഗ് ഒറ്റ കാര്യത്തില്‍ മാത്രമേയുള്ളൂ. മകന് മാതാപിതാക്കളെ ഒരേ സമയം പഴയ സ്‌നേഹത്തോടെ കിട്ടില്ല എന്നത് മാത്രമാണ് വിഷമം. ഒരിക്കലും നേരത്തെ ഇരുന്നത് പോലെയാകില്ല. ഒരു അകല്‍ച്ചയുണ്ടാകും. അത് കുഞ്ഞുങ്ങള്‍ക്ക് മനസിലാകും. അതൊരു വിടവു തന്നെയാണ്. വിഷമം തന്നെയാണ്. വേറെയൊന്നും കുഴപ്പമില്ലെന്നും ഫിറോസ് പറയുന്നുണ്ട്.

ഞാന്‍ കൂടെ നില്‍ക്കുമെന്ന് കരുതിയവരെല്ലാം കൂടെ നിന്നിട്ടുണ്ട്. വളരെ കുറച്ചു പേര്‍ മാത്രമെ സുഹൃത്തുക്കളായുള്ളൂ. ഫില്‍റ്റര്‍ ചെയ്ത് വന്നതാണ്. നേരത്തെ ഒരുപാട് സുഹൃത്തുക്കളായിരുന്നു. പക്ഷെ ഇപ്പോള്‍ അവരൊക്കെ എവിടെയാണ് എന്നു പോലും അറിയില്ലെന്നും ഫിറോസ് പറയുന്നു. സജ്‌നയുടെ അഭിമുഖത്തോടെയാണ് വിവാഹ മോചനം എന്നത് റിയലൈസ് ചെയ്യുന്നത്. പേര് മാറ്റിയപ്പോള്‍ ആദ്യം ഷോക്കായിരുന്നു. എന്നാല്‍ പരസ്യമായി വന്ന് പറഞ്ഞപ്പോഴാണ് ഞങ്ങള്‍ പിരിയുകയാണെന്ന് ഞാന്‍ ശരിക്കും തിരിച്ചറിയുന്നത്. അത് കഴിഞ്ഞ് അവള്‍ എന്നെ വിളിച്ചിരുന്നു. ഞാന്‍ ഫോണെടുത്തിട്ടില്ല. ഒരുപാട് പേര്‍ വിളിച്ചിരുന്നു. 90 ശതമാനം പേരും വിളിക്കുന്നത് സന്തോഷിക്കാന്‍ വേണ്ടിയാണ്. ദുഖത്തില്‍ കൂടെ നില്‍ക്കുന്നവര്‍ വളരെ ചുരുക്കം ചിലരാണെന്നും അദ്ദേഹം പറയുന്നു. ഡിംപല്‍ ഭാല്‍, കിടിലം ഫിറോസ്, ബീന ചേച്ചി, മനോജേട്ടന്‍ ഇവരൊക്കെ മെസേജ് അയച്ചു. അവര്‍ കൂടെ നില്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് മനസിലായി. അവരുടെ മെസേജുകളിലുണ്ട് അത്. ഞാനിത് വന്ന് പറയില്ലായിരുന്നു. ഒരിക്കലും പറയണം എന്ന് കരുതിയതല്ല. സജ്‌ന വന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് ഞാനും വന്നത്. ഞാന്‍ എന്തോ തെറ്റുകാരന്‍ ആണെന്ന് പുറത്ത് വരരുത് എന്ന് കരുതിയത്  കൊണ്ടാണ് താൻ വന്നതെന്നും ഫിറോസ് ഖാൻ പറയുന്നു.