‘ഞാൻ‌  സിഗരറ്റ് വലിക്കും, മദ്യപിക്കാറില്ല’ ; ഊതിപ്പിച്ച സംഭവം പറഞ്ഞ് ബിഗ്‌ബോസ് താരം ജാസ്മിൻ 

ഇന്ത്യയൊട്ടാകെ ആരാധകർ ഉള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിലെ പ്രമുഖമായ മിക്ക ഭാഷകളിലും ബിഗ്‌ബോസ് ഷോയ്ക്ക് സ്വീകാര്യത ഏറെയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ പോലെ ജനപ്രീയമായ മറ്റൊരു സീസണില്ലെന്ന് തന്നെ…

ഇന്ത്യയൊട്ടാകെ ആരാധകർ ഉള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിലെ പ്രമുഖമായ മിക്ക ഭാഷകളിലും ബിഗ്‌ബോസ് ഷോയ്ക്ക് സ്വീകാര്യത ഏറെയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ പോലെ ജനപ്രീയമായ മറ്റൊരു സീസണില്ലെന്ന് തന്നെ പറയാം. ബിഗ് ബോസ് മലയാളം സീസണ്‍ മൂന്ന് വരെ ഷോ കഴിഞ്ഞ് വിന്നറെ പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ മത്സാര്‍ത്ഥികള്‍ പോലും അത് മറന്ന് മുന്നോട്ട് പോകും. ബിഗ് ബോസ് കണ്ടസ്റ്റന്റ് എന്ന ടൈറ്റില്‍ അവര്‍ക്ക് മുന്നോട്ടുള്ള കരിയറില്‍ ഉപകാരപ്പെട്ടേക്കും. എന്നാല്‍ ഇവിടെ ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ കഴിഞ്ഞിട്ടും ചില മത്സരാര്‍ത്ഥികള്‍ ഇപ്പോഴും അതില്‍ നിന്നും പുറത്ത് കടന്നിട്ടില്ല. ബിഗ് ബോസ് സീസണ്‍ 6 ആരംഭിക്കാനായിട്ടും നാലാം സീസണിലെ മത്സരാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയ ഫൈറ്റ് അവസാനിച്ചിട്ടില്ല എന്ന് തന്നെ പറയാം. ഇപ്പോഴും ചില പൊട്ടലും ചീറ്റലുകളും വിഴുപ്പലക്കലുകളുമെല്ലാം തന്നെ നടക്കുന്നുണ്ട്. ഇതുവരെയുള്ള ബി​ഗ് ബോസ് മലയാളം സീസണുകൾ പരിശോധിച്ചാൽ അതിൽ ഏറ്റവും ജനപ്രീതി നേടിയ മത്സരാർത്ഥിയാണ് ജാസ്മിൻ എം മൂസ. ഇനി ജാസ്മിനെ പോലൊരു മത്സരാർത്ഥി ബി​ഗ് ബോസിൽ പങ്കെടുക്കാൻ വരുമോയെന്ന് തന്നെ സംശയമാണ്. ഇതുവരെ പങ്കെടുത്ത മത്സരാർത്ഥികളിൽ ഷോ പകുതിയിൽ വെച്ച് ക്വിറ്റ് ചെയ്ത് പ്രധാന വാതിലിലൂടെ ഇറങ്ങിപ്പോയ ഒരേയൊരു മത്സരാർത്ഥിയും ജാസ്മിൻ എം മൂസ മാത്രമാണ്. കോഴിക്കോട് മുക്കം സ്വദേശിയായ ജാസ്മിൻ എം മൂസ ജീവിതത്തിലുടനീളം വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയത്.

വളരെ ചെറുപ്പത്തിൽ തന്നെ വിവാഹിതയായ ജാസ്മിൻ ഗാർഹിക പീഡനത്തിന് ഇരയായിരുന്നു. പരാജയപ്പെട്ട രണ്ട് വിവാഹങ്ങളും ആരുടെയും പിന്തുണയില്ലാത്ത ഒരു ജീവിതവുമാണ് സ്വന്തം കാലുകളിൽ നിൽക്കാനും സ്വതന്ത്രയായി ജീവിക്കാനും ജാസ്മിനെ പ്രേരിപ്പിച്ചത്. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഒരു സർട്ടിഫൈഡ് ഫിറ്റ്നസിലെ പരിശീലകയായിരുന്നു ജാസ്മിൻ. ജീവിതത്തിൽ വെല്ലുവിളികൾ നേരിടുന്ന എല്ലാവർക്കും പ്രചോദനമാണ് ജാസ്മിൻ. ടിക് ടോക് വീഡിയോ വഴി സോഷ്യൽ മീഡിയയുടെ ട്രെൻഡായി മാറിയ ഒരാളാണ് ജാസ്മിൻ. ഒരു യുട്യൂബ് ചാനലിനോട് ജാസ്മിൻ തന്റെ ജീവിതം തുറന്നു പറഞ്ഞിരുന്നു. ശേഷമാണ് ബി​ഗ് ബോസിലേക്ക് മത്സരിക്കാൻ എത്തിയത്. ഷോ ക്വിറ്റ് ചെയ്ത് പോയില്ലായിരുന്നുവെങ്കിൽ ഫൈനലിസ്റ്റുകളിൽ ഒരാളാകുമായിരുന്നു ജാസ്മിൻ. യാത്രകളും കൂട്ടുകാർക്കൊപ്പമുള്ള നിമിഷങ്ങളുമാണ് ജാസ്മിന് ഏറ്റവും ഇഷ്ടം. കഴിഞ്ഞ കുറച്ച് നാളുകളായി ജാസ്മിൻ കൊച്ചിയിലുണ്ട്. സീസൺ ഫോറിലെ ടൈറ്റിൽ വിന്നറും നടിയുമായ ദിൽഷ പ്രസന്നനൊപ്പമാണ് ജാസ്മിൻ താമസിക്കുന്നത്. ദുബായിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് താരം. ഇപ്പോഴിതാ ബി​ഗ് ബോസ് ഷോ റിവ്യൂവറായ രേവതിക്ക് നൽകിയ അഭിമുഖത്തിൽ വിശേഷങ്ങൾ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ. മദ്യപിക്കാത്ത തന്നെ ഒരിക്കൽ പോലീസ് പിടിച്ച് ഊതിച്ചതിനെ കുറിച്ചും ജാസ്മിൻ വെളിപ്പെടുത്തി. ഞാൻ‌ ആകെ വലിക്കുന്നത് സി​ഗരറ്റാണ്.

ഞാൻ പാർട്ടിക്ക് പോയാൽ ആളുകൾ അന്തം വിടും. കാരണം ഞാൻ മദ്യപിക്കാറില്ല. ഒരു ദിവസം പോലീസ് എന്നെ ഊതിപ്പിച്ചു. ഞാൻ മദ്യപി​ക്കില്ല പിന്നെ എന്തിനാണ് ഊതിപ്പിക്കുന്നതെന്ന് പോലീസുകാരോട് ചോദിച്ചു. നിങ്ങൾ മദ്യപിക്കില്ലേ… മദ്യപിക്കുമെന്നാണ് കരുതിയതെന്നാണ് എന്നോട് തിരിച്ച് അവർ പറഞ്ഞത്’, എന്നാണ് ജാസ്മിൻ പറഞ്ഞത്. തന്റെ മണാലിയിലെ വീടിനെപ്പറ്റിയും ജാസ്മിൻ പറയുന്നുണ്ട്. ‘മണാലിയിൽ ഒരു വീടുണ്ടായിരുന്നു. റെന്റഡ് വീടായിരുന്നു. ആ വീട് ഞാൻ ഫർണിഷ് ചെയ്ത് കഴിഞ്ഞപ്പോഴാണ് ബി​ഗ് ബോസിലേക്ക് ക്ഷണം വന്നത്. അതോടെ വീടിന് മുകളിൽ എന്റെ കുറേ കാശുപൊട്ടി. ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം ബാം​​ഗ്ലൂരിലായിരുന്നു താമസം. ഇപ്പോൾ അവിടെ നിന്നും വെക്കേറ്റ് ചെയ്ത് കൊച്ചിയിലേക്ക് വന്നു. ഫിനാഷ്യലി ബാലൻസ് ചെയ്യാനുള്ള ശ്രമത്തിലാണ് ഞാൻ ഇപ്പോൾ. എന്റെ പട്ടി സിയാലോയെ ഞാൻ ബാം​ഗ്ലൂരിൽ നിന്നുമാണ് വാങ്ങിയത്. ബിഗ് ബോസിൽ നന്മ മരമായി നിൽക്കാൻ എനിക്ക് പറ്റില്ല. അവിടെയുണ്ടായിരുന്ന പലരും ഇപ്പോഴും ഫേക്കാണ്. വിഡ്ഢികളാകുന്നത് ജനങ്ങളാണ്. റോബിനെ ക്രിട്ടിസൈസ് ചെയ്ത് റിയാസിനെ അനുകൂലിച്ചതിന് പലരും എനിക്ക് ഡബിൾ സ്റ്റാന്റാണെന്ന് പറഞ്ഞിരുന്നു. ശരിയാണ് എനിക്ക് ഡബിൾ സ്റ്റാന്റാണ് കാരണം റിയാസ് എന്റെ ഫ്രണ്ടാണ്. എനിക്ക് അവനൊപ്പം നിൽക്കാനാണ് എന്നും താൽപര്യം. ഓൺലൈൻ വഴി ആളുകൾക്ക് ഞാൻ ഡയറ്റ് പ്ലാൻ കൊടുക്കുന്നുണ്ട്. ഞാൻ ദുബായിലേക്ക് പോകാനുള്ള പ്ലാനിലാണ്.’ ‘അവിടെ എല്ലാം സെറ്റാക്കണം. സിയാലോയെ ഞാൻ എന്റെ എക്സ് ​ഗേൾഫ്രണ്ടിനെ ഏൽപ്പിക്കും.