ബിഗ് ബോസിലേക്ക് മുൻപും വിളിച്ചിട്ടുണ്ട് ; പങ്കെടുക്കാൻ കഴിഞ്ഞില്ല കാരണം പറഞ്ഞു ഗായത്രി സുരേഷ്

ഇന്ത്യയൊട്ടാകെ അറിയുന്ന ഒരു   റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. തെന്നിന്ത്യയിലും വലിയ തരംഗമാണ് ബിഗ്‌ബോസ്  സൃഷ്ടിച്ചിരിക്കുന്നത്. എത്രയൊക്കെ വിവാദങ്ങൾ ബി​ഗ് ബോസ്ഷോയെ ചുറ്റിപ്പറ്റി വരുന്നുണ്ടെങ്കിലും ഷോയ്ക്ക് ആരാധകർ ഒരുപാടാണ്  കേരളത്തിലും ബിഗ് ബോസ് ഷോ…

ഇന്ത്യയൊട്ടാകെ അറിയുന്ന ഒരു   റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. തെന്നിന്ത്യയിലും വലിയ തരംഗമാണ് ബിഗ്‌ബോസ്  സൃഷ്ടിച്ചിരിക്കുന്നത്. എത്രയൊക്കെ വിവാദങ്ങൾ ബി​ഗ് ബോസ്ഷോയെ ചുറ്റിപ്പറ്റി വരുന്നുണ്ടെങ്കിലും ഷോയ്ക്ക് ആരാധകർ ഒരുപാടാണ്  കേരളത്തിലും ബിഗ് ബോസ് ഷോ വലിയ തരംഗമായി മാറി  കഴിഞ്ഞിരിക്കുകയാണ്. സൂപ്പര്‍താരം മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണ്‍ ഇപ്പോൾ  ആരംഭിക്കാന്‍ പോവുകയാണ്. ഫെബ്രുവരിയോട് കൂടി ഷോ തുടങ്ങിയേക്കുമെന്നാണ് പറയുന്നത് . ഇതിനകം പരിപാടിയുടെ ലോഗോയും പ്രൊമോ വീഡിയോസുമൊക്കെ പുറത്ത് വന്ന് തുടങ്ങിയിരിക്കുകയാണ്. അതിനൊപ്പം തന്നെ ബിഗ് ബോസിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുള്ള മത്സരാര്‍ഥികളുടെ പ്രെഡിക്ഷന്‍ ലിസ്റ്റും പുറത്തു വന്ന് കഴിഞ്ഞു.   എല്ലാ കൊല്ലവും പ്രധാനമായിട്ടും വരാറുള്ള പേരുകളിലൊന്ന് നടി ഗായത്രി സുരേഷിന്റേതാണ്. എന്നാൽ പോകാൻ കഴിഞ്ഞില്ല ,

തനിക്കും ബിഗ് ബോസിലേക്ക് പോവുന്നതിന്  ഒന്നും താല്‍പര്യ കുറവൊന്നുമില്ലെന്നാണ് ഗായത്രിയിപ്പോള്‍ പറയുന്നത്. മുന്‍പ് നടന്ന അഞ്ച് സീസണുകളിലെ മിക്കതിലേക്കും തന്നെയും ക്ഷണിച്ചിരുന്നു. എന്നാല്‍ അന്നൊന്നും പോകാന്‍ പയില്ല  അതിന്റെ കാരണമെന്താണെന്നും  നടി പറയുന്നു . മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് ബിഗ് ബോസിനെ കുറിച്ചും ഗായത്രി സംസാരിച്ചത്. ബിഗ് ബോസ് എനിക്കേറ്റവും ഇഷ്ടമുള്ള പരിപാടിയാണ്. ഞാനും അമ്മയും കല്യാണിയും ചേര്‍ന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നൊരു ഷോ കൂടിയാണിത്. പേഴ്‌സണലി ഭയങ്കര ഇഷ്ടമാണെന്ന് പറഞ്ഞ നടി പേളി, രഞ്ജിനി ഹരിദാസ്, കിടിലം ഫിറോസ്, ദില്‍ഷ, അഖില്‍, റോബിന്‍, സാബു ചേട്ടന്‍, റിതു ബ്ലെസ്ലി, റിയാസ് തുടങ്ങിയ മത്സരാര്‍ഥികളെ എനിക്ക് ഇഷ്ടമാണ്. മുന്‍പ് നടന്ന മിക്ക സീസണുകളിലേക്കും എന്നെ വിളിച്ചിരുന്നു. പോവണമെന്ന് വിചാരിച്ചെങ്കിലും അടുത്ത പ്രാവിശ്യം ആവട്ടെ എന്ന് കരുതി മാറ്റി വെക്കും. എപ്പോഴെങ്കിലും പോവാതിരിക്കാന്‍ പറ്റില്ല. ഇപ്പോള്‍ പോയാല്‍ ശരിയാവില്ലെന്ന് തോന്നാന്‍ കാരണം സിനിമയുള്ളത് കൊണ്ടാണ്.

മൂന്ന് മാസം അതില്‍ പോയി നില്‍ക്കുന്നതിനെക്കാളും സിനിമ ചെയ്യാമെന്നാണ് തനിക്ക്  തോന്നുന്നത്. ഇപ്പോള്‍ കൂറച്ച് കൂടി അഭിനയിക്കുന്നത് കൊണ്ടാണ് ബിഗ് ബോസിലേക്ക് പോവാത്തതെന്നാണ്’, ഗായത്രി പറയുന്നത്. ആ ഷോ യിലേക്ക് പോയത് കൊണ്ട് ട്രോള്‍ ചെയ്യപ്പെടുമെന്നഒന്നൊന്നും  പേടിയൊന്നുമില്ല. നമ്മള്‍ ചെയ്യാനുള്ളത് നന്നായി ചെയ്യുക. ബാക്കിയുള്ളവര്‍ക്ക് അവരുടേതായ കാഴ്ചപ്പാടുകള്‍ ഉണ്ടാവുമല്ലോ. അങ്ങനെ വിചാരിച്ചാല്‍ എല്ലാം ഈസിയാണെന്ന് എനിക്ക് തോന്നും. ബിഗ് ബോസിന്റെ ആറാം സീസണില്‍ താന്‍ കാണാന്‍ ആഗ്രഹിക്കുന്നത് ആരൊക്കെയാണെന്നും ഗായത്രി പറഞ്ഞു. അശ്വന്ത് കോക്ക്, ഗ്ലാമി ഗംഗ, ഷൈന്‍ ടോം ചാക്കോ, ഷെയിന്‍ നീഗം, ശ്രീനാഥ് ഭാസി എന്നിവരൊക്കെ ബിഗ് ബോസില്‍ വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവരൊക്കെ അതിനകത്ത് വന്നാല്‍ നല്ല കണ്ടന്റ് ഉണ്ടാക്കുമെന്ന് എനിക്ക് തോന്നുന്നു. ബിഗ് ബോസ് എന്ന് പറഞ്ഞാല്‍ തന്നെ കണ്ടന്റിനെ ആസ്പദമാക്കിയാണ്. ഈ പറഞ്ഞവരൊക്കെ ഏറ്റവും ബെസ്റ്റായി കണ്ടന്റ്  നല്‍കിയേക്കുമെന്നാണ് ഗായത്രി പറയുന്നത്. ബിഗ് ബോസിനെ പറ്റി ഗായത്രി അഭിപ്രായം പറഞ്ഞ സ്ഥിതിയ്ക്ക് പുതിയ സീസണിലേക്ക് നടി വരുമോ എന്ന ചോദ്യം ഉയരുകയാണ്. കണ്ടന്റ് ഉണ്ടാക്കുന്ന കാര്യത്തില്‍ നടി മുന്നിലായിരിക്കുമെന്നും ബിഗ് ബോസിനെ ഇഷ്ടമുള്ള സ്ഥിതിയ്ക്ക് ഗായത്രി വരണമെന്നുമൊക്കെ കമന്റുകള്‍ വരികയാണ്.