‘മമ്മൂക്കയ്ക്ക് ബിഗ് സല്യൂട്ട്’; ഹൃദയം തൊടുന്ന കുറിപ്പുമായി കാതലിലെ ചാച്ചൻ,ആർ എസ് പണിക്കർ

വർഷങ്ങളുടെ നാടക പാരമ്പര്യമുള്ള കലാകാരനായ ആർഎസ് പണിക്കർ കാതല്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്ന് വരുന്നത്. മമ്മൂട്ടിയുടെ അച്ഛൻ കഥാപാത്രമായ ദേവസ്യയെ അവതരിപ്പിച്ച അദ്ദേഹം പ്രേക്ഷകരുടെ ഹൃദയം കവരുകയും ചെയ്തു.  ഡയലോഗുകൾ…

വർഷങ്ങളുടെ നാടക പാരമ്പര്യമുള്ള കലാകാരനായ ആർഎസ് പണിക്കർ കാതല്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്ന് വരുന്നത്. മമ്മൂട്ടിയുടെ അച്ഛൻ കഥാപാത്രമായ ദേവസ്യയെ അവതരിപ്പിച്ച അദ്ദേഹം പ്രേക്ഷകരുടെ ഹൃദയം കവരുകയും ചെയ്തു.  ഡയലോഗുകൾ അധികമില്ലാത്ത ചാച്ചൻ പേറുന്ന ദുഃഖം അതെ തീവ്രതയോടെ കാണികൾക്ക് നൽകാൻ ആർ എസ പണിക്കർക്ക് കഴിഞ്ഞിരുന്നു .   ഇപ്പോഴിതാ തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ കാതല്‍ സിനിമ പ്രദർശിപ്പിച്ചതിന് പിന്നാലെയുണ്ടായ അനുഭവങ്ങള്‍ തുറന്ന് പറയുകയാണ് ആർഎസ് പണിക്കർ. ’ തിരുവനന്തപുരം കൈരളി തിയറ്ററിൽ കാതൽ  പ്രദർശിപ്പിച്ചപ്പോൾ പ്രേക്ഷകരുടെ അഭൂതപൂർവ്വമായ ആൾകൂട്ടമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഡെലിഗേറ്റുകൾ, സെലിബ്രിറ്റികൾ, സാധാരണ പ്രേക്ഷകർ, സിനിമാ നിരൂപകർ, വാർത്താ-ദൃശ്യ മാധ്യമങ്ങൾ, സാഹിത്യ- കലാ പ്രവർത്തകർ തുടങ്ങിയവർ തിങ്ങി നിറഞ്ഞ സദസ്സ് ‘കാതലിനെ’ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുകയും തുറന്ന് അഭിനന്ദിക്കുകയും ചെയ്തുവെന്നും ഡയറക്ടർക്കും ടീമിനുമൊപ്പം ‘ചരിത്ര വിജയത്തിന്റെ’ ഒരു ഭാഗമായി പ്രേക്ഷകർക്ക് മുന്നിൽ നിൽക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഒരു അഭിമാന നിമിഷമായി താൻ വിലമതിക്കുന്നുവെന്നും ആർഎസ് പണിക്കർ ഫേസ്ബുക്കിൽ കുറിച്ചു.സിനിമ അവസാനിച്ചിട്ടും ആരും എഴുന്നേൽക്കുന്നില്ല,  ചിലർ കണ്ണീര് തുടയ്ക്കുന്നു. മറ്റ് ചിലർ കണ്ണീര് പുറത്ത് കാണിക്കാതിരിക്കാൻ പാടുപെടുന്നു. പിന്നീട്  എല്ലാവരുംതനിക്ക് ചുറ്റുമായി എന്നും പണിക്കർ കുറിച്ചിട്ടുണ്ട്..

സെൽഫിയെടുക്കാനും ഗ്രൂപ്പ് ഫോട്ടോ എടുക്കാനും അവർ തിരക്കുകൂട്ടി. സ്ത്രീകളും പെൺകുട്ടികളുമാണ് ഏറെ ആവേശത്തിൽ: സിനിമയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത്? എന്ന തന്റെ ചോദ്യത്തിന് പെൺകുട്ടികളുടെ ഉശിരൻ ന്യൂജെൻ മറുപടിയും കിയെന്നു പണിക്കർ പറയുന്നു . “സിനിമ സൂ…..പ്പർ, മമ്മൂക്കക്ക് ബിഗ് സല്യൂട്ട്, ജ്യോതിക കിടു, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സമ്മാനിച്ച ജിയോ ബേബിക്ക് അഭിവാദ്യങ്ങൾ. തങ്കനും ചാച്ചനും പൊളി. ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ഗാനങ്ങളും കിടിലൻ എന്നൊക്കെയായിരുന്നു അവരുടെ അഭിപ്രായങ്ങൾ. എല്ലാവരുടെയും മുഖത്ത് സന്തോഷം, സംതൃപ്തി, അഭിനന്ദനം, അഭിമാനം. ആർക്കും വാക്കുകളില്ല.’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നത്. പഴയ കാലസുഹൃത്തുക്കൾ തന്റെ  ഫോൺ നമ്പർ തെരഞ്ഞ് പിടിച്ച് വിളിച്ച് അഭിനന്ദിക്കുമ്പോൾ തന്റെ  ഹൃദയം തരളിതമാകുന്നുവെന്നും . എല്ലാവർക്കും *നന്ദിഎന്നും കുറിച്ചിട്ടുണ്ട് പണിക്കർ .   മമ്മൂട്ടിയുടെയും സുധി കോഴിക്കോടിന്റെയും പ്രകടനത്തിനൊപ്പം പ്രേക്ഷകർ ചർച്ച ചെയ്യുന്ന മറ്റൊരു കഥാപാത്രമായിരുന്നു മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ട ആർ. എസ് പണിക്കരുടേത്. സിനിമയിൽ ഏറ്റവും കൂടുതൽ ആളുകളുടെ മനസിൽ പതിച്ചൊരു രം​ഗമാണ് മമ്മൂട്ടിയുടെ മകൻ കഥാപാത്രം പിതാവ് ദേവസിയെ കെട്ടിപിടിച്ച് ഇമോഷണലാകുന്ന രം​ഗം.

സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഒപ്പം കേക്ക് മുറിച്ച് ആദ്യ സിനിമയുടെ വിജയം ആർ.എസ് പണിക്കർ ആഘോഷിച്ചിരുന്നു.  72 വയസുള്ള മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ട ആർ. എസ് പണിക്കർക്ക് മമ്മൂട്ടിയെക്കാൾ വെറും 2 വയസ് മാത്രമാണ് കൂടുതൽ. ആർ. എസ് പണിക്കരുടെ ആദ്യ സിനിമ കൂടിയായിരുന്നു കാതൽ. കാലിക്കറ്റ്യൂ ണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് രജിസ്ട്രാർ പദവി വരെ അലങ്കരിച്ച ഉദ്യോഗസ്ഥനാണ് പണിക്കർ. പിഎസ്‌സി, കാലിക്കറ്റ് സിൻഡിക്കറ്റ് എന്നിവയിലും അംഗമായിട്ടുണ്ട്. ഇപ്പോൾ കാലിക്കറ്റ് സർവകലാശാലാ ചെയർ ഫോർ ഗാന്ധിയൻ സ്റ്റഡീസ് ആൻ‌‍ഡ് റിസർച്ചിന്റെ നേതൃനിരയിലുണ്ട്. നാടകത്തിലും പ്രസംഗത്തിലും നേരത്തെ തന്നെ തിളങ്ങിയിട്ടുള്ള പണിക്കർ ആ കഴിവുകളുടെ ബലത്തിലാണ് സിനിമയിലെത്തിയത്. അതേസമയം ചിത്രത്തിന്‍റെ 18 ദിവസത്തെ കേരള കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പുറതു വരുമ്പോൾ 18 ദിവസം കൊണ്ട് കാതല്‍ കേരളത്തില്‍ നിന്ന് മാത്രം 10.1 കോടി ഗ്രോസ് നേടിയതായാണ് പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. . ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ജിയോ ബേബി മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപനസമയത്തേ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണിത്. മമ്മൂട്ടിയുടെ നായികയായി ജ്യോതിക എത്തുന്നതിന്‍റെ പേരിലും ചിത്രം പ്രീ റിലീസ് ശ്രദ്ധ നേടിയിരുന്നു.