ടൈറ്റിൽ വിന്നർ പെണ്ണായാൽ അതൊരു മാതൃകയാകും; ഇതിനുമുൻപും അങ്ങനെ ഉണ്ടായിട്ടുണ്ട്

പത്താമത്തെ ആഴ്ചയിലേക്ക് ബിഗ് ബോസ് ഷോ കടന്നപ്പോൾ
നിലവിലുള്ള മത്സരാര്‍ത്ഥികളില്‍ ആര് വിജയിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.അതേസമയം പുറത്തുള്ള ഫാന്‍സ് ആകട്ടെ തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ഥിയെ വിജയിപ്പിക്കാനുള്ള ശ്രമത്തിലുമാണ്. ജിന്റോ ആണ് ടൈറ്റിൽ വിന്നർ ആകാനുള്ള സാധ്യതകളിൽ പറയുന്ന പേര്.   അതേ സമയം ജാസ്മിനോ മറ്റേതെങ്കിലും വനിതാ മത്സരാര്‍ഥി വിജയിക്കുമോ എന്ന ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് ചില ആരാധകരിപ്പോള്‍. എന്തുകൊണ്ട് ജാസ്മിന്‍ വിജയിക്കണമെന്ന ചോദ്യത്തിനുള്ള മറുപടിയാണ് പ്രീതി എന്ന   ആരാധിക പങ്കുവെച്ച പോസ്റ്റിലൂടെ പറയുന്നത്. സീസണിൻ്റെ അവസാന ആഴ്ചകളിലേക്ക് കടക്കുമ്പോൾ ഏറ്റവും വലിയ പ്രശ്നങ്ങളേയും ആക്രമണങ്ങളേയും അതിജീവിച്ചത് ജാസ്മിൻ തന്നെയാണ്. മറ്റു ചിലരെ പോലെ സിംപതി കൊണ്ട് വോട്ട് പിടിക്കാനോ പിന്തുണ നേടാനോ അവൾ ഇന്നേവരെ ശ്രമിച്ചിട്ടില്ല. ഒന്നും അറിയാത്തവനെ” പോലെ നിന്ന് ‘അയ്യോ പാവം’ ഇമേജ് വങ്ങാനും നോക്കിയിട്ടില്ല… സോ കോൾഡ് അടക്കവും ഒതുക്കവും നോക്കി മലയാളി മങ്ക ആവാനും ശ്രമിച്ചിട്ടില്ല. തൻ്റെ ഇമോഷൻ മറച്ച് പിടിക്കാനോ നീതിക്ക് വേണ്ടി വാദിക്കാനോ ഒട്ടും മടി കാണിച്ചിട്ടുമില്ല അതിപ്പോ ഏറ്റവും അടുത്ത സുഹൃത്തിനോടായാലും. ഏറ്റവും റിയലായി നിൽക്കുക എന്നത് തന്നെയാണ് ഈ ഗയിം ഷോയോടും പ്രേക്ഷകരോടും കാണിക്കാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം.ജാസ്മിൻ ഒരിക്കൽ പോലും അവളെ നോവിച്ചവരോട് മനസിൽ ദേഷ്യം സൂക്ഷിച്ച് വെച്ചിട്ടില്ല.

അപര വിദ്വേഷം സൂക്ഷിക്കാത്ത ഗയിം സ്പിരോറ്റോടെ അവിടെ നിൽക്കുന്നവർ വേണം ജയിക്കാൻ. ഒരേയൊരു രായാക്കൻ സകല നാട്ടുകാരുടേയും തന്തയ്ക്കും തള്ളയ്ക്കും വിളിക്കുന്നതും മറ്റുള്ളവരുടെ ഫ്യൂച്ചർ തന്നെ ഇല്ലാതാക്കും വിധത്തിൽ ശാരീരിക ആക്രമണങ്ങൾ നടത്തി ഞാൻ ആണാണെന്ന് ഇടക്കിടെ പ്രഖ്യാപിക്കാനും നാലാള് കൂടുന്നിടത്ത് അലറി വിളിക്കാനും മാത്രം ഫയിം ഉണ്ടാക്കി കൊടുക്കേണ്ടുന്ന ഒരു ഷോ ആകരുത് BB. അത്തരം വാർപ്പ് മാതൃകകളെ ബിഗ്ബോസ് തന്നെ എടുത്ത് പുറത്ത് കളഞ്ഞിട്ടുണ്ട്. ഒരു പെണ്ണ് ബിഗ്ബോസ് ടൈറ്റിൽ നേടിയാൽ അതൊരു മാതൃക കൂടിയാണ് മുൻവർഷത്തിലും അങ്ങനെയൊന്ന് സംഭവിച്ചിട്ടുണ്ട് പക്ഷേ രായാവിൻ്റ പ്രജകൾ പറയുന്നത് രായാവ് കനിഞ്ഞത് കൊണ്ട് മാത്രം വിജയി ഉണ്ടായി എന്നാണ്. ജാസ്മിൻ വിജയിക്കുന്നത് കൊണ്ട് ജയിക്കാൻ പോകുന്നത് ഒരു കൂട്ടം മനുഷ്യരാണ് അടിച്ചമർത്താൻ നോക്കിയിട്ടും ഒട്ടും പിൻതിരിയാതെ പിടിച്ച് നിന്നവരാണ്, സൈബർ ബുള്ളിയിങ്ങും മോബ് ലിഞ്ചിംങ്ങും നേരിട്ട് ജീവിതം തന്നെ മടുത്തു പോയവർക്ക് വേണ്ടി ഒരു വിജയി ജനിച്ചേ പറ്റുള്ളൂ അവൾ പറഞ്ഞത് പോലെ ഒട്ടും യോജിക്കാത്ത ചുറ്റുപാടിലും ഇത്രയും കരുത്തോടെ പിടിച്ച് നിന്നവൾ..ജാസ്മിന്‍ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. അതേസമയം   റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുന്നു എന്നത് മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാക്കപ്പെടുന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്

മോഹന്‍ലാല്‍ അവതാരകനായിട്ട് എത്തുന്ന ഷോയുടെ ആറാം സീസണ്‍ അവസാന ഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.  ഫാമിലി വീക്ക് അനായപ്പോൾ നടക്കുന്നത് . അന്സിബയുടെയും ഋഷിയുടെയും, അർജുൻ, ശ്രീതി നന്ദന, ജിന്റോ എന്നിവരുടെ പ്രീയപ്പെട്ടവരാണ് ഇതുവരെ വീട്ടിനുള്ളിൽ എത്തിയത്. ഇന്നാണ് ജിന്റോയുടെയും നന്ദനയുടെയും വീട്ടുകാർ എത്തിയത്. ഇതിനിടെ വീട്ടുകാരുടെ മുന്നിലും ജാസ്മിനും ജിന്റോയും തമ്മിൽ അടിയുണ്ടായിരുന്നു. ജാസ്മിന്റെ വീട്ടുകാരെപ്പറ്റി ജിന്റോ പറയുന്നത് അപ്സര കേട്ടുവെന്നും ഇത് അപ്സര ജാസ്മിനോട് പറഞ്ഞുകൊടുക്കുകയും ചെയ്തു. ഇതാണ് അടിക്ക് കാരണമായത്.  അപ്സര പറഞ്ഞത് കേട്ട് ജാസ്മിൻ അക്കാര്യം ജിന്റോയോട് ചോദിക്കാണ് പോകുകയും ജിന്റോ വിട്ടു കൊടുക്കാൻ തയാറാക്കുകയും ചെയ്തില്ല. ഈ വഴക്കുകളൊക്കെ നടന്നപ്പോൾ നന്ദനയുടെ അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നു.  അങ്ങനെ ഫാമിലി വീക്ക് തുടങ്ങിയത് മുതൽ സമാധാനപൂര്ണമായി മുന്നൂറ് പോയിക്കൊണ്ടിരുന്നു ബിഗ് ബോസ് വീട്ടിൽ അടിപൊട്ടുകയും ചെയ്തു.