ദിയ സനയെപ്പോലെയുള്ളവരുടെ കൂട്ടുകെട്ട് ജാസ്മിനെ മോശമായി ബാധിച്ചു ; കൊറിയൻ മല്ലു 

ബി​ഗ് ബോസ് ആറാം  സീസൺ അവസാനിച്ചിട്ടും അതിന്റെ പ്രതിഫലങ്ങൾ തുടരുകയാണ്.  നൂറ് ദിവസം നീണ്ട പോരാട്ടത്തിന് ഒടുവിൽ സീസൺ ആറിന്റെ ടൈറ്റിൽ വിജയിയായത് ജിന്റോയാണ്. അമ്പത് ദിവസം കഴിഞ്ഞപ്പോൾ മുതൽ ശക്തമായൊരു പ്രേക്ഷക പിന്തുണ നേടിയെടുത്ത മത്സരാർത്ഥിയായിരുന്നു ജിന്റോ. അതുകൊണ്ട് തന്നെ ടോപ്പ് ടെൺ പ്രഖ്യാപിക്കപ്പെട്ടപ്പോൾ മുതൽ ടോപ്പ് ടുവിൽ‌ ഒരാളായി ജിന്റോയെ പ്രേക്ഷകർ ഉറപ്പിച്ചിരുന്നു. ആദ്യം മുതൽ അവസാനം വരെ ജിന്റോയെപ്പോലെ തന്നെ ശക്തമായി നിന്ന് മത്സരിച്ച ഒരു മത്സരാർത്ഥിയായിരുന്നു ജാസ്മിൻ ജാഫർ. ഇവരിൽ ആരെങ്കിലും ഒരാളാകും കപ്പ് നേടുകയെന്ന് പ്രേക്ഷകർ മനസിൽ ഉറപ്പിച്ചിരുന്നു. എന്നാൽ അവസാനത്തെ കുറച്ച് ആഴ്ചകൾ കൊണ്ട് വോട്ടിങിൽ വലിയ മുന്നേറ്റം ഉണ്ടാക്കി അർജുൻ രണ്ടാം സ്ഥാനത്തേക്ക് വന്നതോടെ ജാസ്മിൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ജാസ്മിന്റെ​ ​ഗെയിമിനെ വെറുക്കുന്നവർ പോലും, ജാസ്മിനെ നിരന്തരമായി വിമര്ശിച്ചിരുന്നവർ പോലും  രണ്ടാം സ്ഥാനം ജാസ്മിൻ അർഹിച്ചിരുന്നുവെന്നാണ് പറയുന്നത്. ഗബ്രിയുമായി ചേർന്നുള്ള കോമ്പോ ഉണ്ടാക്കാൻ ശ്രമിച്ചില്ലായിരുന്നുവെങ്കിൽ ജിന്റോയ്ക്ക് മുകളിൽ ആരാധകരെ നേടി കപ്പ് സ്വന്തമാക്കാൻ ജാസ്മിന് സാധിക്കുമായിരുന്നു എന്നാണ്  പ്രേക്ഷരുടെ വിലയിരുത്തൽ.  ഇപ്പോഴിതാ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കൊറിയൻ മല്ലു എന്ന് അറിയപ്പെടുന്ന ഡോ. സനോജ് റെജിനോള്‍ഡ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. ദിയ സനയെപ്പോലുള്ളവരുടെ കൂട്ടുകെട്ട് ജാസ്മിനെ മോശമായി ബാധിച്ചുവെന്നാണ് കൊറിയൻ മല്ലു പറയുന്നത്.

ഒരു പക്ഷെ ഏഷ്യാനെറ്റ്‌ ഏറ്റവും അധികം ഈ സീസണിൽ വിറ്റ് ലാഭം ഉണ്ടാക്കി കോടികൾ ഉണ്ടാക്കിയത് ജാസ്മിൻ എന്ന ഈ ഒരൊറ്റ വ്യക്തി കാരണമാകുമെന്നും  എൻഡമോൾ ഷൈൻ എന്ന കോർപ്പറേറ്റ് കമ്പനി സത്യത്തിൽ ജാസ്മിന്റെ ആത്മാവടക്കം വിൽക്കുകയാണുണ്ടായത്. അവർ ജാസ്മിന്റെ  ആത്മാവിനെയും പ്രഭാവലയത്തെയും ഒരു ബിസിനസ് മനസോടെ വിറ്റുവെന്നും സനോജ് പറയുന്നു. ഇതേ അഭിപ്രായം നേരത്തെ ആര്യ ബഡായിയും പറഞ്ഞിരുന്നു. അതേസമയം   ജീവിതത്തോട് പടപൊരുതി വന്നവളാണ് ജാസ്മിനെന്ന് ഈയടുത്താണ് താൻ  മനസിലാക്കുന്നത് എന്നും സനോജ് റെജിനോൾഡ് പറയുന്നു. ആ ഒരു വലിയ എക്സ്പീരിയൻസ് തന്നെ മതി ഒറ്റയ്ക്ക് പൊരുതി വരാൻ. സത്യം പറഞ്ഞാൽ ബിബി സീസൺ ആറിൻ്റെ ഭാഗമാകാൻ തീരുമാനിച്ച ഈ പെൺകുട്ടിയോട് എനിക്ക് വല്ലാത്ത വിഷമം തോന്നുന്നു. കൂടാതെ… ദിയ സനയെപ്പോലുള്ള സോഷ്യൽ മീഡിയ സ്വാധീനം ചെലുത്തുന്നവരുമായുള്ള ബന്ധം കൂടുതൽ വഷളാക്കുകയും ജാസ്മിനെ മൂന്നാം സ്ഥാനത്തെ ഏറ്റവും മോശം സ്ഥാനത്തേക്ക് വലിച്ചെറിയപ്പെടുകയും ചെയ്തു. അവളുടെ യഥാർത്ഥ ഗെയിമുമായി അവൾക്ക് ഒറ്റയ്ക്ക് വന്നിരുന്നുവെങ്കിൽ തീർച്ചയായും അത് മികച്ച ഒന്നായിരിക്കും. ബിബി സീസൺ ആറിൽ അവൾ എന്താണ് ചെയ്തതെന്ന് ഞാൻ അവളെ വിലയിരുത്തുന്നില്ല. കാരണം ഇതെല്ലാം ഗെയിമിനെക്കുറിച്ചാണ്.

പക്ഷെ അവളുടെ ജീവിതാനുഭവങ്ങളുമായി ഒരു ഏക പോരാളിയായി മറ്റാരുമായും ബന്ധപ്പെടാതെ അവൾക്ക് ആദ്യം തന്നെ ഈ കുഴപ്പത്തിൽ നിന്ന് മാറി നിൽക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവൾക്ക് സമാധാനം നേരുന്നു എന്നാണ് കൊറിയൻ മല്ലു കുറിച്ചത്. ബിബിയിൽ വന്നതുകൊണ്ട് മാത്രം സ്വകാര്യ ജീവിതം ഇത്രയേറെ പരസ്യപ്പെട്ടുപോയ മറ്റൊരു മത്സരാർത്ഥിയില്ല. ഇനിയങ്ങോട്ട് വലിയ രീതിയിലുള്ള സൈബർ ആക്രമണമാകും ജാസ്മിന് നേരിടേണ്ടി വരികഎന്നും സനോജ് പറയുന്നുണ്ട് . അതേസമയം കൊറിയൻ മല്ലുവിന്റെ കുറിപ്പ് ശ്രദ്ധിക്കപ്പെട്ടതോടെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കമന്റുകൾ വരുന്നുണ്ട്. നമ്മൾ നമ്മളായിട്ട് ഇട്ടുകൊടുക്കുമ്പോഴല്ലാതെ മറ്റൊരാൾ നമ്മളെ എങ്ങനെയാണ് യൂസ് ചെയ്യുന്നത്. അല്ലാതെ വേറൊരാൾ നമ്മളെ എത്രയൊക്കെ ചീത്തയാക്കി കാണിക്കാൻ ശ്രമിച്ചാലും നമ്മൾ നമ്മളായി ഇരുന്നാൽ ആരും മോശമായി ചിത്രീകരിക്കില്ലെന്നാണ് പ്രതികൂലിച്ചവർ പറഞ്ഞത്. കൊറിയൻ മല്ലു പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു. ഇത് പറയുന്നത് ഞാനൊരു ജാസ്മിൻ ആർമിയായതുകൊണ്ട് ഒന്നുമല്ല. പക്ഷെ മനുഷ്യത്വത്തിൻ്റെ അടിസ്ഥാനത്തിൽ ഈ പരിപാടിയുടെ ഭാഗമായതിന് ജാസ്മിനോട് എനിക്ക് ഖേദമുണ്ട് എന്നെല്ലാമാണ് ജാസ്മിനെ  അനുകൂലിച്ച് വന്ന കമന്റുകൾ.