എന്റെ പ്രശ്നങ്ങൾ എന്താണെന്ന് എനിക്ക് അറിയത്തില്ല, എന്നാൽ എനിക്ക് എന്തെക്കെയോ പ്രശ്നം ഉണ്ട്, ജാസ്മിൻ

നാളെയാകും ഹൗസിലേക്കുള്ള ​ഗബ്രിയുടെ റീഎൻട്രി. കഴിഞ്ഞ ദിവസം ചെന്നൈയിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയ ​ഗബ്രിയുടെ വീഡിയോ വൈറലായിരുന്നു. ഗബ്രി തിരികെ വരുന്ന സാഹചര്യത്തിൽ ഹൗസിലേക്ക് എത്തിയ യമുനയോട് മനസ് തുറന്ന് സംസാരിച്ച ജാസ്മിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. തനിക്ക് ​ഗബ്രിയെ ഇഷ്ടമാണെന്നും പക്ഷെ കാസ്റ്റും കാര്യങ്ങളും വെച്ച് നോക്കുമ്പോൾ നടക്കില്ലെന്ന് തനിക്ക് അറിയാമെന്നുമാണ് യമുനയോട് സംസാരിക്കവെ ജാസ്മിൻ പറയുന്നത്. സത്യം പറഞ്ഞാൽ എന്താണ് തന്റെ പ്രശ്നമെന്ന് ചോദിച്ചാൽ ക്ലിയറായിട്ട് അറിയത്തില്ല. പക്ഷെ തനിക്ക് എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് അറിയാം. ഞാൻ ഒട്ടും ​ഹാപ്പിയല്ല. സത്യം പറഞ്ഞാൽ എനിക്ക് ഈ വീട്ടിൽ നിന്നും ഇറങ്ങിപ്പോയാൽ മതിയെന്നെ ഉണ്ടായിരുന്നുള്ളൂ എന്നൊക്കെയാണ് ജാസ്മിൻ പറയുന്നത്. ഗബ്രി ഇവിടെ നിന്ന് പോയ ശേഷം ഒരു നോമിനേഷനിലും പോകാൻ താൻ പേടിച്ചിട്ടില്ല എന്നും തന്റെ വീട്ടുകാർ വന്നപ്പോൾ തന്നോട് പറഞ്ഞ കുറച്ച് കാര്യങ്ങളുണ്ട്.

ഇവിടെ നിൽക്കണമെന്ന് അപ്പോഴാണ് തനിക്ക് തോന്നിയതെന്നും വൈൽഡ് കാർഡ് വന്ന സമയം മുതൽ ഇന്ന് വരെയും കുത്തുവാക്കുകൾ മാത്രമെ താൻ കേൾക്കുന്നുള്ളൂവെന്നും ജാസ്മിൻ പറയുന്നുണ്ട്. പുറത്തുള്ളവർക്ക് ഞാൻ ചെയ്യുന്ന ഒരുപാട് തെറ്റുകൾ കാണാൻ പറ്റുന്നുണ്ടാകാം. ഇത്രയും വലിയ തെറ്റ് എന്താണ് ഞാൻ ചെയ്തതെന്ന് ചോദിച്ചാൽ തനിക്ക് അറിയില്ല. താൻ ഇവിടെ വന്ന അന്ന് മുതൽ തനിക്കുള്ള കൺഫർട്ട് സ്പെയ്സ് ആണ് ​ഗബ്രി. തനിക്ക് ഗബ്രിയോട് ഒരു ദിവസം കൊണ്ട് തോന്നിയ സ്നേഹമല്ലത്. തന്റെ വീട്ടുകാർ വന്നപ്പോൾ അവരുടെ മുഖത്തൊന്നും ഒരു തെളിച്ചവും ഇല്ലായിരുന്നു. ​തനിക്ക് ​ഗബ്രിയെ ഇഷ്ടമാണ് എന്നും പക്ഷെ കാസ്റ്റും കാര്യങ്ങളും വെച്ച് നോക്കുമ്പോൾ നടക്കില്ലയെന്നും ആ ഇഷ്ടം പ്രേമത്തിൽ എത്താതെ നോക്കുകയാണ് താൻ എന്നും ഒരു പോയിന്റ് എത്തിയപ്പോൾ തനിക്ക് മനസിലായി താൻ തന്നെക്കാൾ കൂടുതൽ പ്രധാന്യം നൽകുന്നത് ഗബ്രിക്കാണെന്നും ആ സമയത്ത് താനത് ഗബ്രിയോട് തുറന്ന് പറഞ്ഞുവെന്നും ജാസ്മിൻ പറയുന്നുണ്ട്. അവൻ പോയ ശേഷം മനസ് തുറന്ന് ഞാൻ ആരോടും മിണ്ടിയിട്ടില്ല.

പുറത്തുള്ള എല്ലാവർക്കും കുറ്റമായിരിക്കും. പരിഹാസമായിരിക്കും. പുച്ഛമായിരിക്കും. ​ഗബ്രിയുടെ ഫോട്ടോ നോക്കി സംസാരിക്കുമ്പോൾ ആളുകൾ എനിക്ക് ഭ്രാന്താണെന്ന് വിചാരിക്കും. പക്ഷെ അതിന്റെ ആശ്വാസം എന്താണെന്ന് തനിക്കെ അറിയുള്ളൂവെന്നാണ് ജാസ്മിൻ പറയുന്നത്. അവൻ പോയപ്പോൾ തന്റെ ഡിപ്പന്റൻസി പോയി അല്ലാതെ തനിക്ക് ഗബ്രിയോട് പ്രേമം എന്നൊരു സാധനമില്ല എന്നൊക്കെയാണ് യമുനയോട് സംസാരിക്കവെ ജാസ്മിൻ പറഞ്ഞത്. അതേസമയം ഷോയ്ക്ക് അകത്തും പുറത്തും ഒരുപോലെ ചർച്ച ചെയ്യപ്പെട്ട ജബ്രി കോമ്പോ വീണ്ടും കണ്ടുമുട്ടുന്നത് കാണാൻ കാത്തിരിക്കുകയാണ് ബി​ഗ് ബോസ് പ്രേക്ഷകരും ആരാധകരും. ഈ സീസണിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു കോമ്പോയായിരുന്നു ജബ്രി കോമ്പോ. അതേസമയം ​ഗബ്രിയുടെ പുറത്താകലിനുശേഷം ഹൗസിൽ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ജാസ്മിൻ. ഉറ്റ സുഹൃത്തെന്ന രീതിയിൽ ഹൗസിൽ ആരും തന്നെ ഇല്ലാത്തതിനാൽ ടിക്കറ്റ് ടു ഫിനാലെയിൽ പോലും മികച്ചൊരു പ്രകടനം കാഴ്ചവെക്കാൻ ജാസ്മിനായില്ല. അതേസമയം ​ഗബ്രിയുടെ റീ എൻട്രിക്കായി പ്രേക്ഷകരെ പോലെ തന്നെ ജാസ്മിനും കാത്തിരിക്കുകയാണ്. ആരാകും വിജയി എന്നത് ഓരോ ദിവസം കഴിയുന്തോറും പ്രവചനാതീതമായി മാറി കൊണ്ടിരിക്കുന്നു. ആറ് പേരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നല്ല രീതിയിൽ ആരാധക വൃന്ദത്തെ നേടിയെടുക്കാൻ കഴിഞ്ഞവരാണ് ആറ് ഫൈനലിസ്റ്റുകളും.‍ മാത്രമല്ല ഓരോ ദിവസവും ആറ് പേർക്കും ലഭിക്കുന്ന വോട്ടിലും വലിയ മാറ്റങ്ങൾ ഉണ്ടാവുന്നതായും റിപ്പോർട്ടുകളുണ്ട്.