
ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ് ബോസിൽ നിന്നും ഇറങ്ങിയിട്ട് ഒരാഴ്ചയും ഒരു ദിവസവും പിന്നിട്ടു ,ഇതുവരെ ഒന്നിലും ആക്ടീവായിരുന്നില്ല താൻ, ഇപ്പോൾ സുഖമായിരിക്കുന്നു. നളെ മുതൽ വീഡിയോസ് ഇട്ട് തുടങ്ങുമെന്നും ജാമ്‌സിന് വിഡിയോയിൽ പറയുന്നു. കുറേ നാളായി വീഡിയോ ചെയ്യാത്തതുകൊണ്ട് ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായിരുന്നു, തനിക്ക് കുഴപ്പങ്ങളൊന്നുമില്ല. താൻ ഹാപ്പിയായി ഇരിക്കുന്നു.

വിഷമങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇപ്പോൾ തനിക്ക് കുഴപ്പമില്ല. തന്നെ സ്വന്തം വീട്ടിലെ കൊച്ചിനെപോലെ കാണുന്നവരോട് ഒരുപാട് നന്ദിയും സ്നേഹവും കടപ്പാടുമുണ്ട് എന്നൊക്കെയാണ് ജാസ്മിൻ പറഞ്ഞത്. ഇനി മുതൽ വീഡിയോകൾ ഉണ്ടാകും. ഇനിയും ഇന്റർവ്യു കൊടുക്കാൻ താൽപര്യമില്ല, മാക്സിമം എല്ലാത്തിൽ നിന്നും താൻ ഒഴിഞ്ഞ് മാറി നടക്കുകയാണ്. ഒന്ന്, രണ്ട് ചാനലിന് ഇന്റർവ്യു കൊടുത്തേക്കും.

അല്ലാതെ എല്ലാ ചാനലിനും കൊടുക്കാൻ താൽപര്യമില്ല . പുറത്ത് നിന്നുള്ള സപ്പോർട്ടാണ് ഹൗസിൽ നമ്മൾ ഏത് പൊസിഷനിൽ നിൽക്കണമെന്ന് തീരുമാനിക്കുന്നതെന്നും അവിടെ നിന്നും എടുക്കേണ്ട നല്ല കാര്യങ്ങൾ ഞാൻ എടുത്തിട്ടുണ്ട് എന്നും ഇപ്പോൾ റിയാലിറ്റി വേൾഡിൽ ജീവിക്കുന്നു. ജിന്റോകാക്ക അടിപൊളിയാണ് എന്നും ബിഗ് ബോസിന് ശേഷം ജിന്റോകാക്ക വിളിച്ച് സംസാരിച്ചിരുന്നു, സംസാരിക്കേണ്ടവരോടെല്ലാം താൻ സംസാരിച്ചിട്ടുണ്ട്. സംസാരിക്കേണ്ടാത്തവരോട് താൻ സംസാരിക്കേണ്ട കാര്യം വരുന്നില്ലയെന്നും ജാസ്മിൻ വ്യക്തമാക്കി. അപ്സര ചേച്ചിയുടെ ബെർത്ത് ഡെ ആഘോഷത്തിൽ വെച്ചാണ് കണ്ടസ്റ്റൻസിൽ കുറച്ചുപേരെ കണ്ടതെന്നും രസ്മിൻ ഹൗസിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ തനിക്കൊപ്പമുണ്ട് എന്നും നോറയേയും തനിക്ക് ഇഷ്ടമാണ്. ആരോടും തനിക്ക് കുഴപ്പമില്ല. ലൈഫിലേക്ക് വേണ്ടാത്തവരെ അറ്റാച്ച്മെന്റ് കാണിക്കാതെ മാറ്റി നിർത്തുന്നുവെന്ന് മാത്രം. ഗബ്രിയെ വിളിക്കാറുണ്ട് സംസാരിക്കാറുണ്ട് ഹാപ്പിയായി ഇരിക്കുന്നുവെന്നും ജാസ്മിൻ പറയുന്നു. പുറത്ത് ഇരുന്ന് കളി കാണുന്നത് പോലെയല്ല ബിഗ് ബോസ് എന്ന ഷോയെന്നും നല്ലതും ചീത്തയുമായി ഒരുപാട് കാര്യങ്ങൾ അവിടെ നടക്കുമെന്നും ഇപ്പോൾ തനിക്ക് ചെറിയ വർക്കുകൾ ഒക്കെ വരുന്നുണ്ട് എന്നും, ക്ഷെ ഒന്നും ഞാൻ എടുത്ത് തുടങ്ങിയിട്ടില്ല കാരണം ഞാൻ ഇപ്പോൾ ഒന്ന് ഉയർത്തെഴുന്നേറ്റ് വന്നിട്ടേയുള്ളുവെന്നും ജാസ്മിൻ പറയുന്നു











