ബിജു മേനോൻ നായകനായ ‘തുണ്ട് ‘ ട്രയിലർ പുറത്തിറങ്ങി 

നവാഗതനായ റിയാസ് ഷരീഫ്  സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തുണ്ട്’, ബിജു മേനോൻ നായകനായ ഈ ചിത്രത്തിന്റെ ട്രയിലർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ആഷിക് ഉസ്മാന്റെ പ്രൊഡക്ഷൻ ബാനറിൽ ആഷിക് ഉസ്മാനും, ജിംഷി ഖാലിദ് ആണ് ഈ ചിത്രം നിര്മിച്ചിരിക്കുന്നത്, ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് ബിജുമേനോൻ എത്തുന്നത്. ചിത്രം ഫെബ്രുവരി 16  നെ തീയറ്ററുകളിൽ റീലിസ് ആകുകയാണ്.

ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ,  തുണ്ടിന്റെ ക്യാമറ കൈകാര്യം ചെയ്യ്തിരിക്കുന്നത് ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ജിംഷി ഖാലിദ് ആണ്, തല്ലുമാല, അയൽവാശി എന്നി ചിത്രങ്ങൾക്ക് ശേഷമാണ് ആഷിക് ഉസ്മാൻ ഇങ്ങനൊരു ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്തയും, സംഭാഷണവും ഒരുക്കിയിരിക്കുന്നത് സംവിധായകൻ റിയാസ് ഷെരീഫും, കണ്ണപ്പനും എന്നിവർ ചേർന്നാണ്. നമ്പു ഉസ്‍മാൻ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്

ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്സ് അഗസ്റ്റിൻ ഡാൻ, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളികുന്നം, ചിത്രത്തിൽ ബിജുമേനോനെ കൂടാതെ ഷൈൻ ടോം ചാക്കോ, ധർമജൻ ബോൾഗാട്ടി, ഷാജു ശ്രീധർ,  ജോണി ആന്റണി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു