അത് ഒരു വലിയ നഷ്ടമായി എന്നും ജീവിതത്തിൽ കാണും

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഗായകൻ ആണ് ബിജു നാരായണൻ. നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. നിരവധി ഹിറ്റ് ഗാനങ്ങൾ ആണ് താരം ഇതിനോടകം ആലപിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ പ്രിയ പത്നി ശ്രീലത അകാലത്തിൽ അദ്ദേഹത്തിനെ വിട്ട് പോയിരുന്നു. ശ്രീലതയുടെ വിയോഗത്തിന്റെ നാലാം വാർഷികം ആണ് ഇന്ന്. ക്യാൻസർ ബാധിച്ചതിനെ തുടർന്നാണ് ശ്രീലത മരണപ്പെട്ടത്. ഈ അവസരത്തിൽ ബിജു നാരായണൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ശ്രീലതയുടെ ഓർമ്മകൾ പങ്കുവെച്ച് കൊണ്ടുള്ള കുറിപ്പ് ആയിരുന്നു താരം പങ്കുവെച്ചത്. വളരെ പെട്ടന്ന് തന്നെ ഈ പോസ്റ്റ് ആരാധകരുടെ ശ്രദ്ധ നേടുകയായിരുന്നു.

വേർപാടിന്റെ നാലാം വർഷം.ഇന്ന് ഓഗസ്റ്റ് 13 ആണ്. എൻറെ ജീവിതത്തിലെ ഒരിക്കലും നികത്താൻ സാധിക്കാത്ത നഷ്ടം സംഭവിച്ച ദിവസമാണിന്ന്. എൻറെ എല്ലാമെല്ലാമായ പ്രിയ പത്നി ശ്രീലതയുടെ വിയോഗം സംഭവിച്ച ദിവസo. ഈ ലോകത്തിൽ എന്തൊക്കെ നേടിയാലും ഈ നഷ്ടം നികത്താൻ ഒരിക്കലും സാധ്യമാകില്ലെന്ന് ഞാൻ ഇന്ന് മനസ്സിലാക്കുന്നു. ഇന്ന് എനിക്ക് ജീവിതത്തിൽ മുന്നോട്ട് പോകാനുള്ള എല്ലാ ശക്തിയും ഊർജവും എല്ലാം ലഭിക്കുന്നത് എന്റെ ശ്രീലതയുടെ ജീവനുള്ള ഓർമകളിൽ നിന്നുമാണ് എന്നതാണ് സത്യം.

ഇന്ന് ആകസ്മികമായി എനിക്കുണ്ടായ നഷ്ടം പോലെ ജീവിതത്തിൽ ഓരോരുത്തർക്കും സങ്കടങ്ങളും ദുരിതങ്ങളും ഇന്ന് സർവ്വസാധാരണമാണ്. എന്തൊക്കെ സംഭവിച്ചാലും തരണം ചെയ്യാൻ നാം പഠിച്ചേ തീരൂ, ഇതിനിടയിൽ അപ്രതീക്ഷിതമായാണ് ആസ്‌ത്രേലിയിലെ മെൽബണിൽ നിന്നും രേണുകാ വിജയകുമാരൻറെ അകലുന്ന ജീവൻ എന്ന ഒരു ഗാനം എന്നിലേക്കെത്തിയത്. ശരിക്കും എന്റെ ജീവിതം തന്നെയാണ് ആ ഗാനത്തിൽ പറയുന്നത്. അവസാന നിമിഷങ്ങളിൽ ശ്രീലതയ്ക്ക് ഒപ്പം ഞാൻ ചിലവഴിച്ച സമയങ്ങൾ എല്ലാം ആ ഗാനം കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരും എന്നും ഈ അവസരത്തിൽ ആ ഗാനം കൂടി ഞാൻ നിങ്ങൾക്ക് പങ്കുവെക്കുന്നു എന്നുമാണ് ബിജു നാരായണൻ പറയുന്നത്.