Film News

മാനസികമായി ഒരുപാട് തളർന്ന സമയം ആയിരുന്നു അത്

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് റാണി മുഖർജി. 1996 ൽ ആണ് റാണി മുഖർജി അഭിനയ ലോകത്തേക്ക് എത്തുന്നത്. ഒരു സിനിമ കുടുംബത്തിൽ ജനിച്ച ആൾ ആയിരുന്നു റാണി മുഖർജി. റാണിയുടെ പിതാവ് സംവിധായകൻ ആയിരുന്നു. സഹോദരനും സംവിധായകൻ ആയിരുന്നു. അതുപോലെ അമ്മ പിന്നണിഗായികയും. രാജ കി ആയേഗി ബാറാത്ത് എന്ന സിനിമയിൽ കൂടിയായിരുന്നു എത്തിയത്. എന്നാൽ 1998 ൽ പുറത്തിറങ്ങിയ കരൺ ജോഹർ സംവിധാനം ചെയ്ത കുച്ച് കുച്ച് ഹോതാഹെ എന്ന ചിത്രത്തിൽ കൂടി താൻ ബോളിവുഡ് നായികാ തന്നെ ആണ് എന്ന് റാണി തെളിയിക്കുന്നത്. പിന്നീട് ബോളിവുഡ് സൂപ്പർ നായികയായി വളരുകയായിരുന്നു റാണി.

എന്നാൽ ഇടക്കാലത്തിൽ അഭിനയ ലോകത്തിൽ നിന്നും മാറിനിന്ന റാണി വീണ്ടും ശക്തമായി തിരിച്ചെത്തി. സോഷ്യൽ മീഡിയയിൽ ഒന്നും അധികം തന്റെ വ്യക്തിപരമായ കാര്യങ്ങൾ ഒന്നും റാണി മുഖർജി പങ്കുവെക്കാറില്ല. എന്നാൽ അടുത്തിടെ തന്റെ സ്വകാര്യ ജീവിതത്തിൽ തനിക്ക് ഉണ്ടായ ഒരു മോശം അനുഭവത്തെ കുറിച്ച് റാണി തുറന്നു പറഞ്ഞിരുന്നു. ഇന്നത്തെ കാലത്ത് തങ്ങളുടെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങൾ പോലും തുറന്നു പറയാൻ കഴിയാത്ത അവസ്ഥയാണ് എന്നാണ് റാണി പറയുന്നത്. കാരണം പലരും പറയുന്നത് നമ്മൾ ഇതൊക്കെ തുറന്നു പറയുന്നത് നമ്മൾ ചെയ്യുന്ന സിനിമകളുടെ പ്രമോഷന് വേണ്ടിയാണെന്നാണ്.

Rani mukarji78

ലോക്ക്ഡൗൺ കാലത്ത് താൻ രണ്ടാമത് ഗർഭിണി ആയിരുന്നു. ലോക്ക് ഡൌൺ ആയത് കൊണ്ട് അധികം ആരും അത് അറിഞ്ഞിരുന്നില്ല. എപ്പോഴും വീട്ടിൽ തന്നെ ആയിരുന്നു. എന്നാൽ അഞ്ചാം മാസം എനിക്ക് അബോർഷൻ ആയി. എനിക്ക് എന്റെ കുഞ്ഞിനെ നഷ്ട്ടപെട്ടു. എനിക്ക് വലിയ ഒരു ഷോക്ക് ആയിരുന്നു ആ സംഭവം. ഇത് ഞാൻ അധികം ആരോടും തുറന്നു പറഞ്ഞിട്ടില്ല. ആ വിഷമത്തിൽ കഴിയുമ്പോൾ ആണ് നിഖില്‍ അധ്വാനി മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വെ യുടെ കഥയുമായി തന്നെ സമീപിക്കുന്നത്. കഥ കേട്ടപ്പോള്‍ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു. കാരണം കുഞ്ഞിനെ നഷ്ട്ടപെട്ട ഒരു അമ്മയുടെ കഥ ആയിരുന്നു അത്. ശരിക്കും ഞാൻ കടന്നു പോകുന്ന അതെ അവസ്ഥ.

Most Popular

To Top