മണവാളന്‍ വസീമും ബീപാത്തുവും വീണ്ടും!!! തല്ലുമാല 2 ലോഡിങ്

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തി തിയേറ്ററുകള്‍ പൂരപ്പറമ്ബ് ആക്കിയ ചിത്രമാണ് തല്ലുമാല. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രം ആഗോളതലത്തില്‍ 72 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു. തല്ലുകളുടെ മാല കൊണ്ട് തീര്‍ത്ത…

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തി തിയേറ്ററുകള്‍ പൂരപ്പറമ്ബ് ആക്കിയ ചിത്രമാണ് തല്ലുമാല. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രം ആഗോളതലത്തില്‍ 72 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു. തല്ലുകളുടെ മാല കൊണ്ട് തീര്‍ത്ത ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. കല്യാണി പ്രിയദര്‍ശന്‍ ബീപാത്തു എന്ന കഥാപാത്രമായിട്ടാണ് എത്തിയത്. മണവാളന്‍ വസീം ആയി ടൊവിനോയും തകര്‍ത്താടി.

ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായിരിക്കുകയാണ് തല്ലുമാല ടീം.
ചിത്രം ഇറങ്ങിയത് മുതല്‍ ഇതിന്റെ രണ്ടാം ഭാഗം വേണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ചിത്രത്തിന്റെ രണ്ടാംഭാഗത്തെക്കുറിച്ചുള്ള സൂചന നല്‍കിയിരിക്കുകയാണ് നിര്‍മാതാവ് ആഷിഖ് ഉസ്മാന്‍. തല്ലുമാല സിനിമയുടെ ഒന്നാം വാര്‍ഷികത്തിലാണ് രണ്ടാം ഭാഗം എത്തുന്ന സന്തോഷം അറിയിച്ചിരിക്കുന്നത്. കൂടാതെ തല്ലുമാലയിലെ താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും നന്ദിയും അറിയിച്ചിട്ടുണ്ട്.

തല്ലുമാല 2 ലോഡിംഗ് എന്ന ഹാഷ്ടാഗ് ആഷിഖ് പങ്കുവെച്ചതോടെ സംഭവം വൈറലായി കഴിഞ്ഞു. ഇതോടെ ആരാധകരും ആവേശത്തിലാണ്. 2022ലെ ഏറ്റവും വലിയ വിജയമായ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നതിലുള്ള ആകാംക്ഷയിലാണ് എല്ലാവരും. ലുക്മാന്‍, ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ്, ഓസ്റ്റിന്‍, ആദി ജോയ്,ബിനു പപ്പു, ഗോകുലന്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങളായി എത്തിയത്.

 

View this post on Instagram

 

A post shared by Ashiq Usman (@ashiqusman)