ഞാൻ കസേരയിൽ കാൽ  വെച്ചപ്പോൾ മമ്മൂക്ക എന്റെ മുട്ടിനടിച്ചു  കാരണത്തെ കുറിച്ച് ബൈജു 

മലയാള സിനിമയിൽ നിരവധി ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്യ്ത നടൻ ആണ് ബൈജു സന്തോഷ്, ഇപ്പോള് താരം മമ്മൂട്ടിക്കൊപ്പം അഭിനയിച്ച സമയത്തുണ്ടായ അനുഭവത്തെ കുറിച്ച് പങ്കുവെച്ച ഒരു വീഡിയോ ആണോ കൂടുതൽ ശ്രെദ്ധ ആകുന്നത്,…

മലയാള സിനിമയിൽ നിരവധി ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്യ്ത നടൻ ആണ് ബൈജു സന്തോഷ്, ഇപ്പോള് താരം മമ്മൂട്ടിക്കൊപ്പം അഭിനയിച്ച സമയത്തുണ്ടായ അനുഭവത്തെ കുറിച്ച് പങ്കുവെച്ച ഒരു വീഡിയോ ആണോ കൂടുതൽ ശ്രെദ്ധ ആകുന്നത്, താരം പറയുന്നതിങ്ങനെ , താൻ ആദ്യമായി മമ്മൂക്കയെ കാണുന്നത് ‘ബലൂൺ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ്.ഞാൻ അന്നവിടെ ഡബ്ബിങിന്റെ കാര്യത്തിന് വേണ്ടി ആയിരുന്നു

ആ സിനിമയിൽ ഒരു കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്യാൻ ആണ് ഞാൻ അവിടെ എത്തിയത്, യേശുദാസിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്റ്റുഡിയോയിൽ ആണ് ഡബ്ബ് നടക്കുന്നത്, ബലൂൺ എന്ന ചിത്രത്തിൽ മമ്മൂക്കയാണ് നായകനായി എത്തുന്നത്. പക്ഷെ അന്ന് അദ്ദേഹത്തിനോട് സംസാരിക്കാൻ കഴിഞ്ഞില്ല എന്നാൽ പിന്നീട് വിൻസെന്റ് മാഷ് സംവിധാനം ചെയ്യുന്ന കൊച്ചു തെമ്മാടി എന്ന ചിത്രത്തിൽ ഞാൻ കോസ്റ്റിയൂം ഇട്ടുകൊണ്ട് നിലത്തിരുന്നു ആ സമയം അദ്ദേഹം എന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു ഇത് തെറ്റാണു

ഇങ്ങനെ കോസ്റ്റിയൂം ഇട്ടുകൊണ്ട് ഒരിക്കലും ഇങ്ങനെ നിലത്തിരിക്കരുത്, പിന്നീട് അദ്ദേഹം കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയിലാണ് ഞങ്ങൾ ഒന്നിച്ചു അഭിനയിച്ചത്, അന്ന് ഞാൻ ഒരു കസേരയിലോട്ടു കാൽ പൊക്കിവെച്ചിരുന്നു , ഇത് കണ്ട അദ്ദേഹം എന്റെ മുട്ടിൽ വന്നു അടിക്കുകയും, ഇങ്ങനെ ചെയ്‌യരുത്, എന്തിനാണ് ഇങ്ങനെ കസേരയിൽ കാൽ വെക്കുന്നത്, അതും ഇത്രയും മുതിർന്നവർ ഇരിക്കുമ്പോൾ, ശരിക്കും പറഞ്ഞാൽ അദ്ദേഹത്തിന്റെ ഈ പാഠങ്ങൾ ഇന്നും എന്റെ മനസിൽ ഉണ്ട് ബൈജു പറയുന്നു