എന്റെ ഏറ്റവും വലിയ സ്വപ്നത്തിൽ പോലും ഓസ്‌കാർ ഉണ്ടായിരുന്നില്ലെന്ന് എസ്എസ് രാജമൗലി

95ാമത് ഓസ്‌കാർ പുരസ്‌കാരങ്ങൾക്കായുള്ള ഫൈനൽ നോമിനേഷനുകൾ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. എസ് എസ് രാജമൗലി ചിത്രം ആർആർആറിന് മികച്ച ഒറിജിനൽ സോംഗിനുള്ള നോമിനേഷൻ ലഭിച്ചിരുന്നു. നേരത്തെ ഗോൾഡൻ ഗ്ലോബിൽ ഇതേ പുരസ്‌കാരം നേടിയ ‘നാട്ടു…

95ാമത് ഓസ്‌കാർ പുരസ്‌കാരങ്ങൾക്കായുള്ള ഫൈനൽ നോമിനേഷനുകൾ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. എസ് എസ് രാജമൗലി ചിത്രം ആർആർആറിന് മികച്ച ഒറിജിനൽ സോംഗിനുള്ള നോമിനേഷൻ ലഭിച്ചിരുന്നു. നേരത്തെ ഗോൾഡൻ ഗ്ലോബിൽ ഇതേ പുരസ്‌കാരം നേടിയ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് നോമിനേഷൻ ലഭിച്ചത്


ഓസ്‌കാർ നോമിനേഷൻ ലഭിച്ചതിന് ശേഷം എസ് എസ് രാജമൗലിയുടെ ഒരു കുറിപ്പ് സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ് ”ആർആർആർ’ 95-ാമത് ഓസ്‌കാർ നോമിനേഷനിൽ ഇടം നേടി.’എന്റെ സിനിമയിലെ പാട്ടിന് എന്റെ പെദ്ദണ്ണയ്ക്ക് ഓസ്‌കാർ നോമിനേഷൻ ലഭിച്ചു.. എനിക്ക് കൂടുതൽ ഒന്നും ചോദിക്കാനില്ല…’ എന്ന കുറിപ്പാണ് രാജമൗലി ട്വിറ്ററിൽപങ്കുവെച്ചത്. തൻറെ ഏറ്റവും വലിയ സ്വപ്നത്തിൽ പോലും ഓസ്‌കാർ എന്ന സ്വപ്നം ഉണ്ടായിരുന്നില്ലെന്ന് എസ് എസ് രാജമൗലിപറഞ്ഞു.

‘നാട്ടു നാട്ട്’ എന്ന ഗാനം എഴുതിയത് ചന്ദ്രബോസാണ് . പ്രശസ്ത സംഗീത സംവിധായകൻ എം.എം. കീരവാണിയാണ് നാലര മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിന് സംഗീതം നൽകിയത്. കീരവാണിയുടെ മകൻ കാലഭൈരവയും രാഹുൽ സിപ്ലിഗഞ്ചുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരംഗത്തിൽ സിനിമയിലെ നായകന്മാരായ രാം ചരൺ തേജയും ജൂനിയർ എൻടിആറും നൃത്തം ചെയ്തു.പ്രേം രക്ഷിത് 19 മാസം കൊണ്ടാണ് ഈ ഗാനത്തിന്റെ കൊറിയോഗ്രാഫി പൂർത്തിയാക്കിയത്‌