കള്ളുകുടിച്ച് മൂന്നാംനാൾ എണീക്കുന്ന ആളെയും ഈശോ എന്നാണ് ഞങ്ങൾ വിളിക്കുന്നത്, ബാസ്റ്റിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു!

കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് നാദിർഷയ്ക്ക് നേരെ ഉണ്ടാകുന്നത്. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ പേര് ആണ് അതിന്റെ കാരണം. എന്തെന്നാൽ, ഈശോ എന്നാണ് നാദിർഷ തന്റെ പുതിയ…

bineesh bastin fb post

കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് നാദിർഷയ്ക്ക് നേരെ ഉണ്ടാകുന്നത്. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ പേര് ആണ് അതിന്റെ കാരണം. എന്തെന്നാൽ, ഈശോ എന്നാണ് നാദിർഷ തന്റെ പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വന്നതോടെ എതിർപ്പുമായി എത്തിയിരിക്കുകയാണ് പലരും. മതവികാരം വൃണപ്പെടുത്താൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു പേര് നാദിർഷ ചിത്രത്തിന് നൽകുന്നത് എന്നാണ് പലരും വാദിക്കുന്നത്. എന്നാൽ ഇപ്പോൾ ഇതാ നാദിര്ഷയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ബാസ്റ്റിൻ. തന്റെ ഫേസ്ബുക്കിൽ കൂടിയാണ് ബാസ്റ്റിൻ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. ബാസ്റ്റിന്റെ വാക്കുകൾ ഇങ്ങനെ,

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈശോ എന്ന പേരിൽ വലിയ വിവാദം നടന്നുകൊണ്ടിരിക്കുകയാണ് നാദിർഷയുടെ ജയസൂര്യ നായകനായ ചിത്രം ആണ് ഇതിന് അടിസ്ഥാനവും ആധാരവും.. ഈശോയെ ഒരു മതത്തിൻറെ ആളാക്കി കാണിക്കാൻ ആണ് ചില അച്ഛന്മാരും,ക്രൈസ്തവ സ്നേഹികൾ എന്ന് സ്വയം നടിക്കുന്നവരും ശ്രമിക്കുന്നത്. എന്നാൽ ഈ മഹാന്മാർ ഒരു സത്യം മനസ്സിലാക്കണം ഈശോ ഒരു മതത്തെയും ആളല്ല…. കാരണം.. ഞങ്ങളുടെ നാട് തന്നെയാണ് അതിന് ഉദാഹരണം. സാധാരണ ഞങ്ങളുടെ നാട്ടിൽ ഈശോ ജോർജേട്ടൻ ഉണ്ട് ഈശോ ഗണേഷ് ഉണ്ട്. ഈശോ റംസാൻ ഉണ്ട്. ഈശോ എന്നുള്ള പേര് ഇവരുടെ മുന്നിൽ എല്ലാം ഉൾപ്പെടുത്തിയിരിക്കുന്നത് മറ്റൊന്നും കൊണ്ടല്ല .. ഇവരൊക്കെ കള്ള് കുടിച്ചാൽ യേശുക്രിസ്തു ക്രൂശിൽ ഏറുന്നത് പോലെയാണ്… മനസിലായില്ല അല്ലേ .. എന്നാൽ മനസിലാകുന്ന രീതിയിൽ പറയാം മൂന്നാം നാളെ എഴുന്നേൽക്കൂ.

അതുകൊണ്ടാണ് ഇവർക്ക് ഈശോ എന്നുള്ള പേര് വന്നത് . എന്തായാലും എൻറെ കുറിപ്പ് വിവാദമാക്കാൻ ഒന്നും ആരും ഇങ്ങോട്ട് വരണ്ട.. കാരണം ഇതും പൊക്കിപ്പിടിച്ച് ഇങ്ങോട്ടേക്ക് വന്നുകഴിഞ്ഞാൽ ഈശോ റംസാനും ഈശോ ഗണേശും ഈശോ ജോർജേട്ടൻ എല്ലാം വിശദീകണവുമായി വരും. കാരണം ഈ .ഈശോ മാര് മൂന്നുപേരും കള്ളുഷാപ്പിൽ ഇരുന്ന് ഒരുമിച്ച് കള്ളു കുടിക്കുന്ന ആളുകളാണ്. അപ്പോൾ ഈശോ എന്നുള്ള പദത്തിന് വലിയ മതേതരത്വവും, ജനാധിപത്യവും കള്ള് ഷാപ്പിലൂടെയാണ് നടപ്പിലാകുന്നത് അല്ലെങ്കിൽ ബെസ്റ്റ് ആക്ടർ സിനിമയിൽ മമ്മൂക്ക പറയുന്നതുപോലെ അധികം മോഡിഫിക്കേഷനും ഡെക്കറേഷനും ഒന്നും വേണ്ട ഈശോ എല്ലാവരുടെയും ആളാണ്.. കാരണം.. കള്ളുകുടിച്ച് മൂന്നാംനാൾ എണീക്കുന്ന ആളെയും ഈശോ എന്നാണ് ഞങ്ങൾ വിളിക്കുന്നത്.