പെയിന്റിം​ഗ് ജോലിയായിരുന്നു എനിക്ക് ടെലിവിഷൻ പരുപാടിയിൽ വന്നതോടെ ജിവിതത്തിൽ മാറ്റങ്ങൾ ഉണ്ടായി ബിനു അടിമാലി

കോമഡി പ്രോഗ്രാമിലൂടെ സ്രെദ്ധയമായ താരമാണ് ബിനു അടിമാലി. ഇപ്പോൾ ടെലിവിഷൻ പ്രോഗ്രാമിലൂടെ ജീവിതത്തിൽ വലിയ വഴിത്തിരിവുകൾ ഉണ്ടായിട്ടുണ്ട് എന്ന് തുറന്ന് പറയുകയാണ് ബിനു അടിമാലി. രസികരാജ നമ്പർ വൺ എന്നി ഷോകളാണ് തന്റെ ജീവിതത്തിൽ…

കോമഡി പ്രോഗ്രാമിലൂടെ സ്രെദ്ധയമായ താരമാണ് ബിനു അടിമാലി. ഇപ്പോൾ ടെലിവിഷൻ പ്രോഗ്രാമിലൂടെ ജീവിതത്തിൽ വലിയ വഴിത്തിരിവുകൾ ഉണ്ടായിട്ടുണ്ട് എന്ന് തുറന്ന് പറയുകയാണ് ബിനു അടിമാലി. രസികരാജ നമ്പർ വൺ എന്നി ഷോകളാണ് തന്റെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കിയതെന്നുമാണ് താരം ഇപ്പോൾ പറയുന്നത്. ഇതിൽ പിന്നെ കോമഡി സ്റ്റാറിലേക്ക് അവസരം ലഭിക്കുന്നത്. ഇതോട് കൂടി അവസരങ്ങൾ കൂടി തുടങ്ങി.

കോമഡി പരിപാടികൾ കണ്ട് സിനിമാതാരം മണിയൻ പിള്ള രാജുവാണ് തനിക്ക് ആദ്യമായി സിനിമയിൽ അഭിനയിക്കാൻ അവസരം ഉണ്ടാക്കി തന്നതെന്നും താരം പറയുന്നു. തൽസമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ ആയിരുന്നു ബിഗ്ഗ് സ്‌ക്രീനിലേക്കുള്ള അരങ്ങേറ്റം. മിമിക്രിയുമായി സ്റ്റേജ് ഷോകളിൽ എത്തുന്നതിന് മുൻപ് പെയിന്റ് പണി ആയിരുന്നു ജോലി. തേക്കാത്ത വീട്ടിൽ ഓലകൊണ്ട് മേഞ്ഞ വീട് ആയിരുന്നു. ടെലിവിഷൻ ഷോകൾ തുടങ്ങിയതോടെ കിട്ടുന്നതെല്ലാം കൂട്ടിവെച്ച് അഞ്ച് സെന്റിൽ കഴിഞ്ഞ വർഷം ഒരു വീട് പണിഞ്ഞു എന്നും താരം പറയുന്നു.

കോമഡി പ്രോഗ്രാമിൽ തന്റേതായ വ്യത്യസ്‌തകൾ കൊണ്ട് സിനിമയിൽ എത്തിപ്പെട്ട താരമാണ് ബിനു അടിമാലി. ബിനുവിന്റെ കഴിവ് കണ്ട ആദ്യമായി അവസരം നൽകിയത് മണിയൻ പിള്ള രാജു ആയിരുന്നു. തൽസമയം ഒരു പെൺകുട്ടിയാണ് ബിനു അടിമാലി ആദ്യമായി അഭിനയിച്ച ചിത്രം. ഇതിന് ശേഷം ഇതിഹാസ, പാവാട, പത്തേമാരി, കിങ് ലയർ, ജോർജേട്ടൻസ് പൂരം, കാർബൺ എന്നി സിനിമകളിൽ നിരവധി ചിത്രങ്ങളിൽ ഭാഗമായി കഴിഞ്ഞു. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഷൈലോക്ക് ആണ് അവസാനം അഭിനയിച്ച ചിത്രം. ബിനുവിന്റെ ഭാര്യ ധന്യ ആണ് ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഇരുവർക്കും മൂന്ന് മക്കളാണ് ഉള്ളത്. ആത്മിക്, മീനാക്ഷി, ആമ്പൽ എന്നിവരാണ് മക്കൾ.