വിനായകനെ പോലീസ് ചോദ്യം ചെയ്‌തു, ഫോണ്‍ പിടിച്ചെടുത്തു കുറ്റം സമ്മതിച്ചു

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടൻ വിനായകനെ പോലീസ് ചോദ്യം ചെയതെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.കലൂരിലെ വീട്ടിലെത്തിയാണ് നടൻ വിനായകനെ പോലീസ് ചോ ദ്യം ചെയ്തത്. വിനായകന്റെ മൊബൈല്‍…

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടൻ വിനായകനെ പോലീസ് ചോദ്യം ചെയതെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.കലൂരിലെ വീട്ടിലെത്തിയാണ് നടൻ വിനായകനെ പോലീസ് ചോ ദ്യം ചെയ്തത്. വിനായകന്റെ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.ഇന്ന് ഉച്ചയോടെയായിരുന്നു പോലീസ് സംഘം വിനായകന്റെ കലൂരിലെ വീട്ടിലെത്തിയത്. ചോദ്യം ചെയ്യലില്‍ വിനായകൻ കുറ്റം സമ്മതിച്ചതായാണ് പോലീസ് പറയുന്നത്. വാർത്താ ചാനലുകള്‍ ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര തുടര്‍ച്ചയായി കാണിച്ചതിനെ തുടര്‍ന്നുള്ള പ്രകോപനത്തിലായിരുന്നു അത്തരത്തില്‍ പരാമര്‍ശം നടത്തിയതെന്നും ആരെയും അവഹേളിക്കാൻ വേണ്ടി മനപ്പൂര്‍വ്വം ശ്രമിച്ചതല്ലെന്നും വിനായകൻ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

വിനായകന്റെ പെരുമാറ്റത്തെ വിമർശിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നത്. സംഭവത്തിൽ രോഷം പൂണ്ട കോൺഗ്രസ് പ്രവർത്തകർ വിനായകന്റെ ഫ്ലാറ്റ് തല്ലി തകർക്കുകയും ചെയ്തിരുന്നു. വിനായകന്പ എതിരെയുള്ള രാതിയിൻ മേൽ ചോദ്യം ചെയ്യലിന് ഇന്നലെ ഹാജരാകാൻ ആയിരുന്നു വിനായകന് നല്‍കിയിരുന്ന നിര്‍ദ്ദേശം. എന്നാല്‍ വിനായകൻ ഹാജരായില്ല. അതിനെ തുടര്‍ന്ന് നടനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ പോലീസ് വീട്ടില്‍ നേരിട്ട് എത്തുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് വിനായകനെ വീണ്ടും ചോദ്യം ചെയ്യും. ഇതിനായി പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. നടന്റെ ഫോണ്‍ ഫോറൻസിക് പരിശോധനയ്ക്കായി അയക്കും. ഇതിന് ശേഷമാകും നടനെ ചോദ്യം ചെയ്യുക.

Vinayakan