സുധിയുടെ കുടുംബത്തിന് വീട് ഉടന്‍ യാഥാര്‍ഥ്യമാകും!! 7 സെന്റ് സ്ഥലം നല്‍കി ബിഷപ്പ്

അകാലത്തില്‍ മലയാളികള്‍ക്ക് നഷ്ടമായ അതുല്യ കലാകാരന്‍ കൊല്ലം സുധിയുെ
സ്വന്തം വീടെന്ന സ്വപ്‌നം സഫലമാകുന്നു. സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാനായി സ്ഥലം സൗജന്യമായി നല്‍കിയിരിക്കുകയാണ് ബിഷപ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍. ചങ്ങനാശ്ശേരിയിലാണ് ഏഴ് സെന്റ് സ്ഥലം മാണ് ബിഷപ്പ് സുധിയുടെ കുടുംബത്തിനായി റജിസ്‌ട്രേഷന്‍ ചെയ്തു നല്‍കിയത്. സുധിയുടെ രണ്ട് മക്കളായ റിതുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം റജിസ്ട്രര്‍ ചെയ്തത്.

ഇക്കഴിഞ്ഞ ജൂണ്‍ 5ന് പുലര്‍ച്ചെയാണ് തൃശ്ശൂരില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ സുധിയുടെ ജീവന്‍ നഷ്ടമായത്. കൊല്ലം സുധിയുടെ വേര്‍പാടിന് പിന്നാലെ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍ സുധിയുടെ കുടുബത്തിനെ കൈവിടില്ലെന്ന് അറിയിച്ചിരുന്നു. എത്രയും വേഗം കുടുംബത്തിന് വീട് നിര്‍മ്മിച്ചുനല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.

സ്ഥലം ലഭിച്ചതോടെ ഇനി വീടിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ കേരള ഹോം ഡിസൈന്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളാണ് വീടിന്റെ രൂപകല്‍പനയും നിര്‍മ്മാണവും സൗജന്യമായി നടത്തുന്നത്.

കണ്ണീരോടെയാണ് സുധിയുടെ ഭാര്യ രേണു സ്ഥലത്തിന്റെ ആധാരം ഏറ്റുവാങ്ങിയത്. വീട് യാഥാര്‍ഥ്യമാകുമ്പോള്‍ സുധി ഇല്ലെന്ന ദു:ഖത്തിലാണ് രേണുവും മക്കളും.

തന്റെ കുടുംബസ്വത്തില്‍ നിന്നും ലഭിച്ച ഏറ്റവും മനോഹരമായ സ്ഥലമാണ് സുധിയുടെ കുടുംബത്തിനായി നല്‍കിയത്. താനും വീട് പണിയുന്നതും തൊട്ടരികിലാണെന്നും
ബിഷപ് നോബിള്‍ പറയുന്നു.