സെറ്റിൽ മുഴുവൻ സമയവും ഫോണിൽ സംസാരം ആയിരുന്നു നയൻതാര, ഇത് കാരണം ഷൂട്ടിങ് മുടങ്ങുന്ന അവസ്ഥ ആയി

നിരവധി ആരാധകർ  ഉള്ള താരമാണ് നയൻ‌താര. ഒരു കാലത്ത് നായിക വേഷങ്ങളിൽ എത്തിയ താരം പിന്നീട് ഗ്ലാമർ വേഷങ്ങളിലേക്ക് എത്തുകയായിരുന്നു. എന്നാൽ ഗ്ളാമർ ഐക്കൺ ആയി സിനിമയിൽ സജീവമായി നിന്ന നയൻ‌താരയുടെ കരിയർ ഇടയ്ക്ക്…

നിരവധി ആരാധകർ  ഉള്ള താരമാണ് നയൻ‌താര. ഒരു കാലത്ത് നായിക വേഷങ്ങളിൽ എത്തിയ താരം പിന്നീട് ഗ്ലാമർ വേഷങ്ങളിലേക്ക് എത്തുകയായിരുന്നു. എന്നാൽ ഗ്ളാമർ ഐക്കൺ ആയി സിനിമയിൽ സജീവമായി നിന്ന നയൻ‌താരയുടെ കരിയർ ഇടയ്ക്ക് വെച്ച് താഴേക്ക് പോയിരുന്നു. അവിടെ നിന്ന് ഇന്ന് കാണുന്ന ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയിലേക്ക് എത്തിപ്പെടാൻ നയൻതാര എടുത്ത പരിശ്രമവും കഷ്ടപ്പാടും ചെറുതൊന്നുമല്ല. ഇന്ന് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് സ്വന്തമാക്കിയിരിക്കുകയാണ് നയൻതാര. എന്നാൽ അഭിനയിച്ച ചിത്രങ്ങളിൽ ഒന്നും ചെറിയ വേഷങ്ങളിൽ എത്താൻ നയൻതാര ആഗ്രഹിച്ചിരുന്നില്ല. അഭിനയിക്കുന്ന ചിത്രങ്ങളിൽ എല്ലാം പ്രാധാന്യം അവർക്ക് കിട്ടണമായിരുന്നു.

Nayanthara

ഗജിനി സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. മുരുകദോസ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം . നയൻതാര കാരവാനിൽ ഇരിക്കുകയായിരുന്നു. ഷൂട്ടിങ് തുടങ്ങാൻ സമയമായപ്പോൾ അസ്സോസിയേറ്റിനെ വിട്ടു മുരുഗദോസ് നയൻതാരയെ വിളിപ്പിച്ചു. നയൻതാര അപ്പോൾ ചോദിച്ചു ഈ ചിത്രത്തിൽ രണ്ടു ഗാനങ്ങൾ ഇല്ലേ, അതിൽ ഒന്നല്ലേ എടുത്തോളൂ, മറ്റേ ഗാനം എപ്പോൾ ആണ് എടുക്കുന്നത് എന്ന്. എന്നാൽ ആ ഗാനം മാഡത്തിന് ഉള്ളത് അല്ല എന്നും അത് അസിന് ഉള്ളത് ആണ് എന്നും അസ്സോസിയേറ്റ് പറഞ്ഞു. നയൻതാരയ്ക്ക് അപ്പോൾ വാശി ആയി. ഇതോടെ നയൻതാര ഷൂട്ടിങ്ങിന് വരാൻ കൂട്ടാക്കാതെ വണ്ടിയിൽ തന്നെ ഇരുന്നു. ഒടുവിൽ നിർബന്ധിച്ച് ഷൂട്ടിങ്ങിന് എത്തിയ നയൻതാരയുടെ ഷോട്ട് എടുക്കാൻ മുരുകദോസ് തയാറായില്ല.

Nayanthara22

അസ്സോസിയേറ്റിനെ വെച്ചാണ് നയൻതാരയുടെ രംഗങ്ങൾ മുരുകദോസ് ഷൂട്ട് ചെയ്തത്. അത് പോലെ തന്നെ ആർവി ചൗധരി നിർമ്മിച്ച ഒരു സിനിമയിലും നയൻതാര ആയിരുന്നു നായിക. എന്നാൽ ചിത്രത്തിന്റെ സെറ്റിൽ ഫുൾ ടൈം നയൻതാര ഫോണിൽ ആയിരുന്നു. ഇതോടെ ഷൂട്ടിങ് മുടങ്ങുമെന്ന അവസ്ഥ വരെ എത്തിയപ്പോൾ ആർവി ചൗദരി നയൻതാരയെ ഫോണിൽ വിളിക്കുകയും അഭിനയിക്കാൻ കൂട്ടാക്കിയില്ല എങ്കിൽ പിന്നെ ഒരു സിനിമയിലും ഒരു ഭാഷയിലും നയന്താരയ്ക് അഭിനയിക്കാൻ അവസരം ലഭിക്കില്ല എന്ന് ചൗധരി പറഞ്ഞു. ഇതോടെ ഇന്നേ നയൻതാര മര്യാദയ്ക് ലൊക്കേഷനിൽ അഭിനയിക്കുകയായിരുന്നു.