ചിത്രത്തിന്റെ അവസാനത്തെ സീൻ പ്രയാസപ്പെട്ട് ഷൂട്ട് ചെയ്യ്തു! അതിനു ശേഷം താൻ വയ്യാതെ ഹോസ്പിറ്റലിലുമായി, ബ്ലെസി 

ബ്ലെസ്സി എന്ന സംവിധായകന്റെ 16  വര്ഷത്തെ കഠിനാധ്വാനമാണ് ആടുജീവിതം എന്ന ചിത്രം, ബെന്ന്യാമിന്റെ നോവൽ ഒരു സിനിമയാക്കാൻ അദ്ദേഹം ഒരുപാട് കഷ്ടപെട്ടിരുന്നു. 2018 ൽ തുടങ്ങിയ ഷൂട്ടിംഗ് 2023 ൽ ആണ് അവസാനിച്ചത്, ഇപ്പോൾ…

ബ്ലെസ്സി എന്ന സംവിധായകന്റെ 16  വര്ഷത്തെ കഠിനാധ്വാനമാണ് ആടുജീവിതം എന്ന ചിത്രം, ബെന്ന്യാമിന്റെ നോവൽ ഒരു സിനിമയാക്കാൻ അദ്ദേഹം ഒരുപാട് കഷ്ടപെട്ടിരുന്നു. 2018 ൽ തുടങ്ങിയ ഷൂട്ടിംഗ് 2023 ൽ ആണ് അവസാനിച്ചത്, ഇപ്പോൾ സിനിമയുടെ അവസാന ഭാഗം ഷൂട്ട് ചെയ്യ്തതിനു ശേഷം താൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുകയും ചെയ്യ്തു എന്ന് പറയുകയാണ് ഒരു ഓൺ ലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ജോർദാനിൽ വെച്ചായിരുന്നു നടത്തിയത്, അവിടുത്ത് ചൂട് കാരണം താൻ ഒരുപാട് ക്ഷീണിതനായി എന്ന് പറയുകയാണ് ബ്ലെസി

സിനിമയുടെ ലാസ്‌റ്റ്  ദിവസം ആയപോളെക്കും ചൂട് കൂടുതൽ ആയി, ആ ഷൂട്ടിന്റെ ഓരോ ഷോട്ട് കഴയുമ്പോളേക്കും എനിക്ക് ഓരോ ഓരോ അസ്വസ്ഥതകൾ ഉണ്ടായി, ആദ്യം നിന്ന് കൊണ്ട് നിർദേശം നൽകിയ ഞാൻ പിന്നീട് കസേരയിൽ ഇരുന്നു നിർദ്ദേശം നല്കാൻ തുടങ്ങി, അവസാനമായപ്പോൾ ഞാൻ മോണിറ്ററിന്റെ അടുത്തൊരു കട്ടിലിൽ ചാഞ്ഞിരുന്നു കൊണ്ട്വളരെയധികം പ്രയാസപെട്ടുകൊണ്ടു  ഓരോ നിർദേശം നൽകി

എല്ലാം തീർന്നപ്പോളേക്കും എനിക്ക് വയ്യാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുകയും ചെയ്യ്തു,ബ്ലെസി പറയുന്നു, ഈ കാര്യം മുൻപ് പൃഥ്വിരാജ് പറഞ്ഞിരുന്നു, സിനിമയുടെ അവസാന ഷോട്ട് എടുത്തതും ബ്ലെസി ചേട്ടൻ വീൽ ചെയറിൽ ആയി അദ്ദേഹത്തെ അങ്ങനെയാണ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യ്തതെന്നും