അഭ്യൂഹങ്ങളെല്ലാം വിടാം, ആടുജീവിതം യഥാർത്ഥ ബജറ്റ് തുറന്ന് പറഞ്ഞ് സംവിധായകൻ ബ്ലെസി

തീയറ്ററുകളിൽ കണ്ണീർ നിറച്ച് കയ്യടിയും നേടി ബ്ലെസിയും പൃഥ്വിരാജ് ചിത്രം ആടുജീവിതം പ്രദർശനം തുടരുകയാണ്. സംവിധായകൻ ബ്ലെസിക്കും നായകൻ പൃഥ്വിരാജിനും ഒരുപാട് പ്രശംസകളാണ് ലഭിക്കുന്നത്. വിഎഫ്എക്സിനൊപ്പം പറ്റാവുന്നതെല്ലാം യഥാർഥമായി തന്നെ ഷൂട്ട് ചെയ്താണ് ബ്ലെസി…

തീയറ്ററുകളിൽ കണ്ണീർ നിറച്ച് കയ്യടിയും നേടി ബ്ലെസിയും പൃഥ്വിരാജ് ചിത്രം ആടുജീവിതം പ്രദർശനം തുടരുകയാണ്. സംവിധായകൻ ബ്ലെസിക്കും നായകൻ പൃഥ്വിരാജിനും ഒരുപാട് പ്രശംസകളാണ് ലഭിക്കുന്നത്. വിഎഫ്എക്സിനൊപ്പം പറ്റാവുന്നതെല്ലാം യഥാർഥമായി തന്നെ ഷൂട്ട് ചെയ്താണ് ബ്ലെസി ആടുജീവിതം ഒരുക്കിയത്. അതിന് വലിയ പ്രയത്നവും ബജറ്റും വേണ്ടി വന്നിരുന്നു. ഇപ്പോൾ ആടുജീവിതത്തിന്റെ ബജറ്റാണ് ചർച്ചയാകുന്നത്.

ബ്ലെസി തന്നെ സിനിമയുടെ ചെലവിനെ കുറിച്ച് തുറന്ന് പറഞ്ഞു. 82 കോടിയാണ് ആടുജീവിതത്തിന്റെ ബജറ്റെന്ന് ബ്ലെസി പറഞ്ഞു. കൊവിഡ‍് അടക്കമുള്ള കാരണങ്ങളാൽ ചിത്രീകരണം നീണ്ടുപോയതാണ് ബജറ്റ് ഇത്രയും ഉയരാനുള്ള കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും ചിത്രം ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇത്രയും തുക മുടക്കാനുള്ള ധൈര്യമെന്നും അദ്ദേഹം പറഞ്ഞു.

സംവിധായകൻ പ്രതീക്ഷിച്ച പോലെ തന്നെ ചിത്രം ആ​ഗോള ബോക്സ് ഓഫീസിൽ നിന്ന് ഇതിനകം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്. ഏറ്റവും വേ​ഗത്തിൽ 50 കോടി ക്ലബ്ബിലെത്തുന്ന മലയാള സിനിമയായി മാറാനും ആടുജീവിതത്തിന് സാധിച്ചു. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലും മികച്ച പ്രതികരണങ്ങളും അഭിപ്രായങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.