അബ്ദുള്‍ റഹീമിന്റെ ജീവിതം താന്‍ സിനിമാക്കുന്നില്ല!! ബ്ലെസി

ലോകമെമ്പാടുമുള്ള കാരുണ്യ മനസ്സുകള്‍ കൈ കോര്‍ത്തപ്പോള്‍ സൗദി ജയിലില്‍ വധശിക്ഷ കാത്തുകഴിയുകയായിരുന്ന മലയാളി യുവാവിന് ജീവിതം തിരിച്ചുകിട്ടിയിരിക്കുകയാണ്. 34 കോടി രൂപ ബ്ലെഡ് മണി സ്വരൂപിച്ചതോടെയാണ് അബ്ദുള്‍ റഹീമിന് പുതുജീവിതം കിട്ടുന്നത്. അതിനിടെ ഈ…

ലോകമെമ്പാടുമുള്ള കാരുണ്യ മനസ്സുകള്‍ കൈ കോര്‍ത്തപ്പോള്‍ സൗദി ജയിലില്‍ വധശിക്ഷ കാത്തുകഴിയുകയായിരുന്ന മലയാളി യുവാവിന് ജീവിതം തിരിച്ചുകിട്ടിയിരിക്കുകയാണ്. 34 കോടി രൂപ ബ്ലെഡ് മണി സ്വരൂപിച്ചതോടെയാണ് അബ്ദുള്‍ റഹീമിന് പുതുജീവിതം കിട്ടുന്നത്. അതിനിടെ ഈ നന്മയുടെ കഥ സിനിമയാകുന്നെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബ്ലെസിയാണ് ചിത്രം ഒരുക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ ആ വാര്‍ത്തയില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ ബ്ലെസി തന്നെ. ബോബി ചെമ്മണ്ണൂരാണ് അബ്ദുള്‍ റഹീമിന് വേണ്ടിയുള്ള പോരാട്ടം സിനിമയാകുന്നെന്ന് അറിയിച്ചത്. എന്നാല്‍ സംഭവം സിനിമയാക്കാമെന്ന് താന്‍ സമ്മതിച്ചിട്ടില്ലെന്ന് ബ്ലെസി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിലാണ് അബ്ദുള്‍ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചത്. ബ്ലെസിയോട് താന്‍ സംസാരിച്ചെന്നും പോസറ്റീവ് മറുപടിയാണ് ലഭിച്ചതെന്നുമാണ് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരുന്നു. ബോബി ചെമ്മണ്ണൂര്‍ തന്നോട് സിനിമയെ കുറിച്ച് സംസാരിച്ചിരുന്നു, പക്ഷേ താന്‍ മറുപടി ഒന്നും നല്‍കിയിട്ടില്ല.

താന്‍ ആടുജീവിതം സിനിമയുടെ തിരക്കിലായതിനാല്‍ അബ്ദുള്‍ റഹീമിനെ കുറിച്ച് അറിഞ്ഞില്ലെന്നും ബ്ലെസി പറയുന്നു. അദ്ദേഹത്തോട് ചോദിച്ചാണ് സംഭവം മനസ്സിലാക്കിയതെന്നും സംവിധായകന്‍ പറഞ്ഞു. തിരക്കിനിടയിലായിരുന്നു ബോബി ചെമ്മണ്ണൂര്‍ ചിത്രത്തിനെ കുറിച്ച് സംസാരിച്ചത്. സിനിമയെ കുറിച്ച് ദീര്‍ഘമായ ചര്‍ച്ചയൊന്നും നടന്നിട്ടില്ല. ഒരേ രീതിയിലുള്ള സിനിമകള്‍ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ബ്ലെസി വ്യക്തമാക്കി.