നടി സുസ്മിത സെന്നിന് ആന്‍ജിയോപ്ലാസ്റ്റി!!! പ്രാര്‍ഥനകളോടെ ആരാധകലോകം

ബോളിവുഡ് നടി സുസ്മിത സെന്നിന് ഹൃദയാഘാതമുണ്ടായ വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. ആന്‍ജിയോപ്ലാസ്റ്റിയിലൂടെ ഹൃദയാഘാതത്തെ അതിജീവച്ചിരിക്കുകയാണ് താരം. ദിവസങ്ങള്‍ക്ക് മുന്‍പ് തനിക്ക് ഹൃദയാഘാതമുണ്ടായെന്ന് നടി അറിയിച്ചിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും നടി അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം ആരോഗ്യവിവരം പങ്കുവച്ചത്.

47കാരിയായ സുസ്മിത തന്റെ പിതാവ് സുബൈര്‍ സെന്നിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് ഹൃദയാഘാതത്തെ അതിജീവിച്ചത് അറിയിച്ചത്. ‘നിങ്ങളുടെ ഹൃദയത്തെ സന്തോഷമായും ധൈര്യമായും നിലനിര്‍ത്തുക, ഏറ്റവും ആവശ്യമുള്ള ഘട്ടത്തില്‍ അത് നിങ്ങള്‍ക്ക് ഉപകരിക്കും. എന്റെ പിതാവ് തന്ന ഉപദേശമാണത്. എനിക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഹൃദയാഘാതമുണ്ടായി. ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞു. സ്റ്റെന്റ് ഇട്ടു’ എന്നാണ് നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

എനിക്ക് വലിയ ഹൃദയമാണ് എന്നാണ് എന്റെ കാര്‍ഡിയോളജിസ്റ്റ് പറഞ്ഞത്. ഈ കുറിപ്പ് നിങ്ങളെ (എന്റെ അഭ്യുദയകാംക്ഷികളെയും പ്രിയപ്പെട്ടവരെയും) സന്തോഷവാര്‍ത്ത അറിയിക്കാന്‍ വേണ്ടി മാത്രമാണ്…എല്ലാം ശുഭമാണ്, ഞാന്‍ ഇനിയും ജീവിക്കാന്‍ റെഡിയാണ്’,എന്നും പ്രതീക്ഷയോടെ സുസ്മിത സെന്‍ പറയുന്നു.

ഫിറ്റ്‌നസില്‍ അതീവ ശ്രദ്ധ കൊടുക്കുന്ന താരമാണ് സുസ്മിത. ഫിറ്റ്‌നസ് നിലനിര്‍ത്തിയിട്ടും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് താരം വീണത് ആരാധകരെ ഞെട്ടിച്ചിരുന്നു. താരത്തിന് പെട്ടെന്ന് ആരോഗ്യത്തോടെ തിരിച്ചുവരാന്‍ പ്രാര്‍ഥനകള്‍ അറിയിക്കുകയാണ് ആരാധകലോകം.

 

View this post on Instagram

 

A post shared by Sushmita Sen (@sushmitasen47)