ശ്രീദേവിയെ പോലെയാണ് കീര്‍ത്തി സുരേഷ്!!! ബോണി കപൂര്‍

തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയയായ നായികയായി മാറിയ താരമാണ് കീര്‍ത്തി സുരേഷ്. ബാല താരമായിട്ടാണ് കീര്‍ത്തി സിനിമയിലേക്ക് എത്തിയത്. മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയിലെ തന്നെ മുന്‍ നിരനായികയാണ് കീര്‍ത്തി. തമിഴകത്തും തെലുങ്കിലുമാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.…

തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയയായ നായികയായി മാറിയ താരമാണ് കീര്‍ത്തി സുരേഷ്. ബാല താരമായിട്ടാണ് കീര്‍ത്തി സിനിമയിലേക്ക് എത്തിയത്. മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയിലെ തന്നെ മുന്‍ നിരനായികയാണ് കീര്‍ത്തി. തമിഴകത്തും തെലുങ്കിലുമാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

അതേസമയം, ഇന്ത്യന്‍ സിനിമയുടെ ശ്രീയായിരുന്നു അന്തരിച്ച നടി ശ്രീദേവി. താരത്തിന്റെ അപ്രതീക്ഷിത വിയോഗം ഇന്ത്യയെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയിരുന്നു. ഇപ്പോഴിതാ ശ്രീദേവിയെയും കീര്‍ത്തിയെയും താരതമ്യം ചെയ്തിരിക്കുകയാണ് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍.

തന്റെ ഭാര്യയും നടിയുമായ ശ്രീദേവിയെ പോലെ തന്നെ കീര്‍ത്തി സുരേഷും സൗന്ദര്യമുള്ള കഴിവുള്ള അഭിനേത്രിയാണെന്നാണ് ബോണി കപൂര്‍ പറഞ്ഞത്. മാമന്നന്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് ബോണി കപൂറിന്റെ പ്രശംസ. ഇതാണ് ഇപ്പോള്‍ സോഷ്യലിടത്ത് വൈറലാകുന്നത്.

കീര്‍ത്തിയെ കുറിച്ച് നിര്‍മാതാവ് ബോണി കപൂര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയും തമിഴ് മാധ്യമങ്ങളും ചര്‍ച്ചയാക്കുന്നത്. തന്റെ ഭാര്യയെ പോലെ തന്നെ മാമന്നന്‍ സിനിമയിലെ നായിക കീര്‍ത്തി സുരേഷും കഴിവുള്ള അഭിനേത്രിയാണെന്നായിരുന്നു ബോണി കപൂറിന്റെ വാക്കുകള്‍.

ബോളിവുഡില്‍ ഏറെ വിവാദമായിരുന്നു ശ്രീദേവിയുടെയും ബോണി കപൂറിന്റെയും വിവാഹം. കഴിഞ്ഞ ദിവസമായിരുന്നു ശ്രീദേവി-ബോണി കപൂര്‍ വിവാഹത്തിന്റെ 27ാം വാര്‍ഷികം. ശ്രീദേവിക്കൊപ്പമുള്ള പഴയൊരു ഫോട്ടോ ബോണി കപൂര്‍ പങ്കുവച്ചാണ് ഓര്‍മ്മ പങ്കിട്ടത്.