പോറ്റിയുടെ കൂടെ കട്ടയ്ക്ക് പിടിച്ച് മലയാളത്തിന്റെ സ്വന്തം മാമുക്കോയ; ഇങ്ങനെ ഒക്കെ ചെയ്യാവോ..! വീഡിയോ വൈറൽ

ഇന്ത്യയൊട്ടാകെ തരം​ഗം തീർക്കുകയാണ് ഭ്രമയു​ഗം. കരിയറിലെ ഏറ്റവും മികച്ച കാലത്തിലൂടെ കടന്ന് പോവുകയാണ് മലയാളത്തിന്റെ മെ​ഗാ താരം മമ്മൂട്ടി. ബോക്സ് ഓഫീസിൽ വിജയം നേടുന്നതിനൊപ്പം ഞെട്ടിക്കുന്ന പ്രകടനങ്ങളുമായാണ് മമ്മൂക്ക നിറഞ്ഞു നിൽക്കുന്നത്. ഒപ്പം അർജുൻ…

ഇന്ത്യയൊട്ടാകെ തരം​ഗം തീർക്കുകയാണ് ഭ്രമയു​ഗം. കരിയറിലെ ഏറ്റവും മികച്ച കാലത്തിലൂടെ കടന്ന് പോവുകയാണ് മലയാളത്തിന്റെ മെ​ഗാ താരം മമ്മൂട്ടി. ബോക്സ് ഓഫീസിൽ വിജയം നേടുന്നതിനൊപ്പം ഞെട്ടിക്കുന്ന പ്രകടനങ്ങളുമായാണ് മമ്മൂക്ക നിറഞ്ഞു നിൽക്കുന്നത്. ഒപ്പം അർജുൻ അശോകന്റെയും സിദ്ധാർഥ് ഭരതന്റെയും പ്രകടനത്തിനും കയ്യടി ഉയരുന്നുണ്ട്. അതേസമയം, ഇപ്പോൾ ഭ്രമയു​ഗത്തിന്റെ ഒരു എഡിറ്റഡ് വീഡിയോ ആണ് വൈറലാകുന്നത്.

ഭ്രമയുഗത്തിൽ മമ്മൂട്ടിയും അർജുൻ അശോകനും തമ്മിലുള്ള കോമ്ബിനേഷൻ സീനുകളിലാണ് എഡിറ്റിംഗ് നടന്നിരിക്കുന്നത്. മലയാളത്തിന്റെ പ്രിയ താരം മാമുക്കോയ കൂടി വീഡിയോയിൽ എത്തുന്നതാണ് രസകരം. ഭ്രമയു​ഗത്തിലെ ഹിറ്റ് ഡയലോഗിന് ഒപ്പം മാമുക്കോയയുടെ കുറിക്ക് കൊള്ളുന്ന ചില കൗണ്ടർ ഡയലോഗുകളും ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിനിടെ സുരാജും കൂടെ വരുന്നതോടെ ചിരി നിറയും. എഡിറ്റിംഗ് ചെയ്ത ആളെ പ്രശംസിച്ച്‌ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.

ഭൂതകാലത്തിനു ശേഷം രാഹുൽ സദാശിവൻ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. ടി ഡി രാമകൃഷ്ണൻ സംഭാഷണ രചന നിർവഹിക്കുന്ന ചിത്രം പൂർണമായും ബ്ലാക്ക് & വൈറ്റിൽ ആണ് റിലീസ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയും കൗതുകത്തോടുമാണ് സിനിമാസ്വാദകർ കാത്തിരുന്നത്. അർജുൻ അശോകനും സിദ്ധാർത്ഥ് ഭരതനും അമാൽഡ ലിസും പ്രധാന വേഷത്തിൽ എത്തിയ ചിത്രം മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്.