50 കോടി ക്ലബ്ബിലേക്ക് കൊടുമൺ പോറ്റി! ‘ഭ്രമയുഗ’ത്തിന്റെ തെലുങ്ക് പതിപ്പ് റിലീസ് ഇന്ന്

മലയാളി പ്രേക്ഷകർ ഒന്നടങ്കം നെഞ്ചിലേറ്റിയ മമ്മൂട്ടി ചിത്രമാണ് ‘ഭ്രമയുഗം’,ബോക്സ്ഓഫീസിൽ കുതിപ്പ് തുടര്ന്ന് ഈ ചിത്രം ഇപ്പോൾ ആഗോള കളക്ഷൻ 42 കോടിക്ക് മുകളിൽ എത്തി എന്നാണ് അറിയാൻ കഴിയുന്നത്, കൂടാതെ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ്…

മലയാളി പ്രേക്ഷകർ ഒന്നടങ്കം നെഞ്ചിലേറ്റിയ മമ്മൂട്ടി ചിത്രമാണ് ‘ഭ്രമയുഗം’,ബോക്സ്ഓഫീസിൽ കുതിപ്പ് തുടര്ന്ന് ഈ ചിത്രം ഇപ്പോൾ ആഗോള കളക്ഷൻ 42 കോടിക്ക് മുകളിൽ എത്തി എന്നാണ് അറിയാൻ കഴിയുന്നത്, കൂടാതെ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഇന്ന് റിലീസ് ആയിരിക്കുകയാണ് , ചിത്രം കേരളത്തിലും, വിദേശത്തും ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്, ഇന്ത്യയിൽ മലയാളത്തിന് പുറമെ ഹിന്ദിയിലും, കന്നഡയിലും, തമിഴിലുംഈ  ചിത്രം തരംഗമായിരിക്കുകയാണ്.

17 കോടിയാണ് കേരളത്തിൽ ഇതുവരെയും ചിത്രത്തിന് ലഭിച്ചകളക്ഷൻ, ഒരു ക്ലാസ്സിക്കൽ ആയ ഒരു  ചിത്രം ഇത്രയും വിജയം കൈവരിക്കുന്നത് ഇതാദ്യം, തമിഴ് നാട്ടിൽ ഈ ചിത്രം റിലീസ് ചെയ്തപ്പോൾ അത്ഭുതകരമായ പ്രതികരണം ആണ് ലഭിച്ചത്, വൈഡ് റിലീസ് പോലും ചെയ്യാതെയാണ് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യ്തിരിക്കുന്നത്, ചിത്രത്തിന്റെ റിലീസ് ദിവസം തന്നെ കേരളത്തിലെ മിക്ക തീയറ്ററുകളും ഹൗസ് ഫുള്ളുകൾ ആയിരുന്നു

ചിത്രത്തിന്റെ നിർമാതാക്കൾ തന്നെ പുറത്തുവിട്ട കണക്കനുസരിച്ചു കേരളത്തിൽ 100 ലധികം പ്രദര്ശനങ്ങൾ ആണ് നടന്നിരുന്നത്, ഇനിയും താമസിക്കാതെ ചിത്രം 50  കോടിക്ക് മുകളിൽ കളക്ഷൻ ലഭിക്കുമെന്നാണ് റിപോർട്ടുകൾ പറയുന്നത്, ഇന്ന് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യുകയാണ്