രഹസ്യങ്ങളുടെ കലവറയായി ഭ്രമയു​ഗം! അണിയറക്കാർ ഒളിപ്പിച്ച മറ്റൊരു വിവരവും കൂടെ പുറത്ത്, ഇത് ഞെട്ടിക്കുമെന്ന് ആരാധകർ

മമ്മൂട്ടിയുടെ സാന്നിധ്യം കൊണ്ട് തന്നെ ഹൈപ്പ് വാനോളം ഉയർന്ന് നിൽക്കുന്ന ചിത്രമാണ് ഭ്രമയു​ഗം. ബ്ലാക്ക് ആൻഡ് വൈറ്റ് ആയാണ് ചിത്രം ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ഭ്രമയുഗം സിനിമയുടെ ട്രെയിലർ പുറത്ത് വന്നിരുന്നു. ഫെബ്രുവരി 15നാണ് ചിത്രം റിലീസ് ചെയ്യുന്നത് ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രം തിയറ്ററുകളിലെത്തുക. ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള മറ്റൊരു സൂചന കൂടി പുറത്ത് വന്നിട്ടുണ്ട്. വെറും അഞ്ച് കഥാപാത്രങ്ങൾ മാത്രമാണ് സിനിമയിൽ ഉള്ളതെന്നാണ് റിപ്പോർട്ടുകൾ.

മമ്മൂട്ടി അവതരിപ്പിക്കുന്ന കുഞ്ചമൻ പോറ്റി എന്ന കഥാപാത്രത്തെ കൂടാതെ നാല് പേർ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അർജുൻ അശോകൻ, അമാൽഡ ലിസ്, സിദ്ധാർത്ഥ് ഭരതൻ, മണികണ്ഠൻ ആചാരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. തന്ത്രവും മായയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന പ്രാചീന കേരളത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

ണ സമുദായത്തിൽ നിന്നുള്ള തേവൻ എന്ന നാടോടി പാട്ടുകാരൻ ദുരൂഹത നിറഞ്ഞ ഒരു മനയ്ക്കലേക്ക് അവിചാരിതമായി എത്തിപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളും ഭീതി നിറയ്ക്കും. അടിമ വിൽപ്പന നടക്കുന്ന ഒരു ചന്തയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് തേവൻ ഈ മനയ്ക്കലിൽ എത്തുന്നത്. കുഞ്ചമൻ പോറ്റിയെന്ന മമ്മൂട്ടി കഥാപാത്രമാണ് ഈ മനയുടെ ഉടമ. അർജുൻ അശോകൻ ആണ് തേവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ 50 മിനിറ്റ് ദൈർഘ്യം മാത്രമാണ് മമ്മൂട്ടി കഥാപാത്രത്തിനുള്ളതെന്നുള്ള വിവരം നേരത്തെ പുറത്ത് വന്നിരുന്നു.