വധുവല്ല, വരനാണ് ഇവിടെ കരയുന്നത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

സാധാരണ വിവാഹം കഴിഞ്ഞ് പോകുമ്പോള്‍ വധുവാണ് കരയാറുള്ളത്. എന്നാലിവിടെ ഒരു വരന്റെ കരച്ചിലാണ് വൈറലാകുന്നത്.
വധൂവരന്മാരുടെ രസകരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണിതും.

സാധാരണയായി, വിവാഹത്തിന് ശേഷം, കുടുംബത്തെ വിട്ടു പിരിയുന്നതിനാല്‍ വധു കരയുന്നതാണ് പതിവ്. എന്നാല്‍, ഈ ഇരുപത്തിരണ്ടാം നൂറ്റാണ്ടില്‍ അതിനൊരു മാറ്റം സംഭവിച്ചിരിക്കുകയാണ്. വരന്‍ തന്റെ കുടുംബത്തെ ഉപേക്ഷിച്ച് പോകുമ്പോള്‍ വികാരാധീനനാകുന്നത് കാണാം. ഇവിടെ വധു വരനെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. വീഡിയോയില്‍ വരനെ കണ്ട് ചിരി നിയന്ത്രിക്കാനാകാതെ നെറ്റിസണ്‍സ്. ഈ വീഡിയോ തീര്‍ച്ചയായും നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി കൊണ്ടുവരും.

ഭൂമി കുമാരി ഭൂമി പട്ടേലാണ് ഈ വൈറല്‍ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നെറ്റിസണ്‍മാരെ ചിരിപ്പിക്കുന്ന വീഡിയോയാണിത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്.