തമിഴ് സിനിമയില്‍ ഞാന്‍ അഭിനയിക്കില്ല! അവിടെ ആര്‍ക്കും എന്നെ അറിയില്ല വിനീത് ശ്രീനിവാസന്‍

തമിഴ് സിനിമയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. തമിഴ് സിനിമയില്‍ താന്‍ അഭിനയിക്കില്ലെന്നും വിനീത് പറയുന്നു. കാരണം തമിഴിലുള്ള ആര്‍ക്കും എന്നെ അറിയില്ല അതുകൊണ്ട് എനിക്ക് അവിടെ കറങ്ങി നടക്കാനാവും. അവിടെ…

തമിഴ് സിനിമയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. തമിഴ് സിനിമയില്‍ താന്‍ അഭിനയിക്കില്ലെന്നും വിനീത് പറയുന്നു.
കാരണം തമിഴിലുള്ള ആര്‍ക്കും എന്നെ അറിയില്ല അതുകൊണ്ട് എനിക്ക് അവിടെ കറങ്ങി നടക്കാനാവും. അവിടെ എനിക്ക് ഫ്രീഡം ലഭിക്കില്ലെന്നും വിനീത് പറയുന്നു. പിന്നെ എന്തിനാണ് അവിടെ അഭിനയിച്ച് ഫ്രീഡം കളയുന്നതെന്നും വിനീത് ചോദിക്കുന്നു.

തമിഴ് സിനിമയില്‍ നിന്നും നിരവധി ഓഫറുകള്‍ വന്നിട്ടുണ്ട്. പക്ഷെ അതെല്ലാം ഒഴിവാക്കുകയിരുന്നു. തമിഴില്‍ സിനിമ ചെയ്യാത്തതിന്റെ കാരണം മലയാളത്തില്‍ കിട്ടുന്ന പോസിറ്റീവ് അന്തരീക്ഷം അവിടെ കിട്ടുമോ എന്ന സംശയം ഉള്ളതുകൊണ്ടാണ്.

അവിടെ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യേണ്ടി വരുമോ, താരങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് സിനിമയില്‍ മാറ്റം വരുത്തേണ്ടി വരുമോ എന്നൊക്കെയുള്ള സംശയമുണ്ട്. അതുകൊണ്ടാണ് അവസരങ്ങള്‍ കിട്ടിയിട്ടും വേണ്ടെന്ന് വെച്ചതെന്നും താരം പറഞ്ഞു.

കഥ നല്ലതാണെങ്കില്‍ ഏത് സിനിമയും നമുക്ക് മലയാളത്തില്‍ തന്നെ ചെയ്യാന്‍ കഴിയും. അതൊക്കെ കാണാന്‍ ഇവിടെ പ്രേക്ഷകരും ഉണ്ട്. എന്നാല്‍ തമിഴില്‍ സിനിമ ചെയ്യുമ്പോള്‍ ആളുകളെ ബോധ്യപ്പെടുത്താന്‍ വളരെ ബുദ്ധിമുട്ടാണ്.

ടെംപ്ലേറ്റ് സിനിമകളാണ് അവിടെ ഇറങ്ങുന്നതില്‍ കുടുതലും. സമുദ്രക്കനി, പ്രഭു, കാര്‍ത്തിക്ക് സുബ്ബരാജ്, സെല്‍വരാഘവന്‍ ഇവരുടെയൊക്കെ ആദ്യ സിനിമകളില്‍ വലിയ പ്രതീക്ഷ നല്‍കിയിരുന്നു. ഒരുപാട് കഴിവുള്ള ആളുകള്‍ ഉള്ള ഇന്‍ഡസ്ടറി ആണ് തമിഴ് സിനിമയെന്നും വിനീത് പറഞ്ഞു.

അതേസമയം, മെയിന്‍ സ്ട്രീമില്‍ സംവിധായകര്‍ക്ക് എന്തോ ഫ്രീഡം കുറവുണ്ടെന്ന് തനിക്ക് തോന്നാറുണ്ടെന്നും വിനീത് പറയന്നു. സംവിധാനം ചെയ്യാനും അഭിനയിക്കാനും പലരും എന്നെ തമിഴിലേക്ക് വിളിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ പോയിട്ടില്ല. എന്തായാലും ഞാന്‍ തമിഴില്‍ അഭിനയിക്കില്ലെന്ന് ഉറച്ച് തന്നെയാണ് വിനീതുള്ളത്.