‘മിഴികള്‍ വാനിലാരേ തേടുന്നു…’ ധ്യാനിന്റെ ബുള്ളറ്റ് ഡയറീസിലെ വീഡിയോ ഗാനം

ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തുന്ന ‘ബുള്ളറ്റ് ഡയറീസ്’ എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തുവിട്ടു. ‘മിഴികള്‍ വാനിലാരേ തേടുന്നു…’ എന്ന ഗാനമാണ് പുറത്തുവിട്ടത്. ഗായകന്‍: ഷാന്‍ റഹ്‌മാന്‍, ഗാനരചന: അനു എലിസബത്ത് ജോസ്, സംഗീത…

ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തുന്ന ‘ബുള്ളറ്റ് ഡയറീസ്’ എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തുവിട്ടു. ‘മിഴികള്‍ വാനിലാരേ തേടുന്നു…’ എന്ന ഗാനമാണ് പുറത്തുവിട്ടത്. ഗായകന്‍: ഷാന്‍ റഹ്‌മാന്‍, ഗാനരചന: അനു എലിസബത്ത് ജോസ്, സംഗീത സംവിധായകന്‍: ഷാന്‍ റഹ്‌മാനും ആണ്. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് സന്തോഷ് മണ്ടൂര്‍ ആണ്.

പ്രയാഗ മാര്‍ട്ടിന്‍ ആണ് ചിത്രത്തിലെ നായിക. രണ്‍ജി പണിക്കര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം ജനുവരിയിലാണ് ‘ബുള്ളറ്റ് ഡയറീസി’ന്റെ ചിത്രീകരണം ആരംഭിച്ചത്. രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി, എന്നിവരാണ് മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി ത്രി എം ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസല്‍ അലിയാണ് നിര്‍വ്വഹിക്കുന്നത്.

കൈതപ്രം, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം പകരുന്നു. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. പ്രൊഡക്ഷന്‍ ഡിസൈനര്‍ അനില്‍ അങ്കമാലി, കലാസംവിധാനം അജയന്‍ മങ്ങാട്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, പരസ്യകല യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷിബിന്‍ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് നസീര്‍ കാരന്തൂര്‍. പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.