ലാലേട്ടനെ പിന്നിലാക്കി ദുൽഖർ ; പോര് മുറുകുന്നു

ട്വിറ്ററിനെ പൂട്ടിലാക്കാൻ മെറ്റ അവതരിപ്പിച്ച ത്രെഡ്സ് വലിയ രീതിയിലുള്ള സ്വീകാര്യത നേടി മുന്നേറുകയാണ്. സാധാരണക്കാർക്കൊപ്പം സെലിബ്രിറ്റികളും ഇപ്പോൾ ത്രെഡിസിനു പിന്നാലെയാണ്. ഒട്ടനവധി താരങ്ങളാണ് പുതിയ ആപ്പിൽ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. മലയാളി താരങ്ങളിൽ ആദ്യം ത്രെഡ്സിൽ…

ട്വിറ്ററിനെ പൂട്ടിലാക്കാൻ മെറ്റ അവതരിപ്പിച്ച ത്രെഡ്സ് വലിയ രീതിയിലുള്ള സ്വീകാര്യത നേടി മുന്നേറുകയാണ്. സാധാരണക്കാർക്കൊപ്പം സെലിബ്രിറ്റികളും ഇപ്പോൾ ത്രെഡിസിനു പിന്നാലെയാണ്. ഒട്ടനവധി താരങ്ങളാണ് പുതിയ ആപ്പിൽ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്.

മലയാളി താരങ്ങളിൽ ആദ്യം ത്രെഡ്സിൽ എത്തിയത് പേർളി മാണി ആയിരുന്നു. ട്വിറ്ററിൽ ഞാനെപ്പോഴും ബാക്ക്ബെ‍ഞ്ചറായിരുന്നു, ത്രെഡ്സിൽ ഫ്രണ്ട് ബെഞ്ചറാകാൻ ഞാൻ പൊരുതുകയാണ്, എന്ന് കുറിച്ചുകൊണ്ടാണ് തന്റെ ത്രെഡ്സ് ലിങ്ക് താരം പങ്കുവെച്ചത്.

പേർളിക്ക് പുറമെ ലാലേട്ടനും ദുൽഖറുമെല്ലാം ത്രെഡ്സിൽ എത്തിയിട്ടുണ്ട്. ലാലേട്ടനെ പിന്തള്ളി ഫോള്ളോവെഴ്സിനെ സമ്പാദിച്ചിരിക്കുകയാണ് ദുൽഖർ. മമ്മൂക്ക ഇതുവരെയും ത്രെഡ്സിലേക്ക് എത്തി നോക്കിയിട്ടില്ല. അതികം വൈകാതെ താരവും എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.