നിവിൻ, മോഹൻലാൽ ഇപ്പോൾ ടൊവിനോയും ; വീണ്ടുമൊരു മലയാള സിനിമ കൂടി

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയനായിക തൃഷ വീണ്ടും മലയാളത്തിലേക്ക്. ടൊവിനോ തോമസിന്റെ നായികയാകാനാണ് താരം മലയാളത്തിലേക്ക് വീണ്ടും എത്തുന്നത്. ടൊവിനോ നായകനായി എത്തുന്ന ഐഡന്റിറ്റി എന്ന ചിത്രത്തിലാണ് തൃഷ നായികയാകാൻ ഒരുങ്ങുന്നത്. ചിത്രത്തിൽ തൃഷയെ കൂടാതെ…

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയനായിക തൃഷ വീണ്ടും മലയാളത്തിലേക്ക്. ടൊവിനോ തോമസിന്റെ നായികയാകാനാണ് താരം മലയാളത്തിലേക്ക് വീണ്ടും എത്തുന്നത്. ടൊവിനോ നായകനായി എത്തുന്ന ഐഡന്റിറ്റി എന്ന ചിത്രത്തിലാണ് തൃഷ നായികയാകാൻ ഒരുങ്ങുന്നത്. ചിത്രത്തിൽ തൃഷയെ കൂടാതെ മഡോണ സെബാസ്ട്യനുമുണ്ട്.

ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ അണിയിച്ചൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഇരട്ട സംവിധായകരായ അഖില്‍ പോള്‍- അനസ് ഖാന്‍ എന്നിവർ ചേർന്നാണ്. ടോവിനോയെ നായകനാക്കി ഇരുവരും സംവിധാനം ചെയ്യുന്ന രണ്ടാമത്രെ ചിത്രമാണ് ഐഡന്റിറ്റി. ഫോറൻസിക് ആണ് ആദ്യ ചിത്രം.

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണു തൃഷ വീണ്ടും മലയാളത്തിലേക്ക് നായികയായി വരുന്നത്. നിവിന്‍ പോളിക്കൊപ്പമെത്തിയ ഹേയ് ജൂഡും മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്‍റെ റിലീസിനൊരുങ്ങുന്ന റാം എന്ന ചിത്രത്തിനും ശേഷമാണു ഇപ്പോൾ ടൊവിനോ ചിത്രത്തിലും താരം എത്തിയിരിക്കുന്നത്.