കാശിന് വേണ്ടി താൻ ഒരിക്കലും സിനിമ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല, കുഞ്ചാക്കോ ബോബൻ

നിരവധി ആരാധകരുള്ള താരമാണ് കുഞ്ചാക്കോ ബോബൻ. വർഷങ്ങൾ കൊണ്ട് മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ എന്നറിയപ്പെടുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവിലൂടെ എത്തി പ്രേക്ഷക മനസ്സിൽ കൂടുകൂട്ടിയ താരം ഇന്നും മലയാളികളുടെ പ്രിയ…

നിരവധി ആരാധകരുള്ള താരമാണ് കുഞ്ചാക്കോ ബോബൻ. വർഷങ്ങൾ കൊണ്ട് മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ എന്നറിയപ്പെടുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവിലൂടെ എത്തി പ്രേക്ഷക മനസ്സിൽ കൂടുകൂട്ടിയ താരം ഇന്നും മലയാളികളുടെ പ്രിയ താരമായി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുള്ള തങ്ങളുടെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ വൈറൽ ആകാറുമുണ്ട്. താരത്തിന്റെയും ഭാര്യ പ്രിയയുടെയും കുഞ്ഞിന്റെയുമെല്ലാം വിശേഷങ്ങൾ ആരാധകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളതും. തന്റെ പ്രണയ കഥകൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.

Kunchackoboban001-(1)

ജീവിതത്തിൽ ഉണ്ടാകുന്ന വിശേഷങ്ങൾ എല്ലാം താരം ആരാധകർക്കൊപ്പം പങ്കുവെക്കാൻ പ്രത്യേകംശ്രദ്ധിക്കാറുമുണ്ട്. ചാക്കോച്ചന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താൽപ്പര്യം ആണ്. അധികം അഭിമുഖങ്ങൾ ഒന്നും നൽകാത്ത ചക്കകൊച്ചന്റെ അഭിമുഖങ്ങൾ കണ്ടിരിക്കാനും പ്രേക്ഷകർക്ക് ഇഷ്ട്ടം ഒരുപാട് ആണ്. എന്നാൽ അന്യ ഭാഷ ചിത്രങ്ങളിൽ ഒന്നും കുഞ്ചാക്കോ ബോബൻ അഭിനയിച്ചിട്ടില്ല. എന്നാൽ എന്ത് കൊണ്ടാണ് താൻ അന്യ ഭാഷ ചിത്രങ്ങളിൽ അഭിനയിക്കാത്തത് എന്നതിന്റെ കാരണം തുറന്നു പറയുകയാണ് താരം. പണത്തിന് വേണ്ടി സിനിമാ ചെയ്യാൻ തനിക്ക് താൽപ്പര്യമില്ല എന്നാണ് താരം പറയുന്നത്.

Kunchacko-Boban-(1)

ഇപ്പോൾ മലയാള സിനിമയ്ക്ക് ഒരു പുതിയ ക്വാളിറ്റി  ഒക്കെ ഉണ്ടായിട്ടുണ്ട്. നമ്മുടെ ആ ക്വളിറ്റി ഇന്ത്യൻ തലത്തിൽ പോലും ശ്രദ്ധിക്കപ്പെടാനും തുടങ്ങി. അത് കൊണ്ട് തന്നെയാണ് നമ്മൾ മലയാള താരങ്ങൾക്ക് അന്യഭാഷാ ചിത്രങ്ങളിൽ നിന്ന് അവസരങ്ങൾ വരുന്നത്. എന്നാൽ താൻ ഈ ക്വാളിറ്റി ഇഷ്ട്ടപ്പെടുന്നത് കൊണ്ടാണ് താൻ മലയാളത്തിൽ തന്നെ നിൽക്കുന്നത്. ദുൽഖറും ഫഹദും ഒക്കെ അന്യ ഭാഷ ചിത്രങ്ങൾ കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്. എനിക്ക് ഒരു കഥാപാത്രം വന്നാൽ, അതിനോട് എനിക്ക് നൂറു ശതമാനം നീതി പുലർത്താൻ കഴിയുമെന്ന് എനിക്ക് ബോദ്യം വന്നാൽ ഞാൻ തീർച്ചയായും അന്യ ഭാഷ ചിത്രങ്ങൾ ചെയ്യും എന്നുമാണ് ചാക്കോച്ചൻ പറയുന്നത്.