കണ്ണൂർ സ്‌ക്വാഡിന്റെ ട്രെയ്‌ലർ നാളെ;മമ്മൂട്ടിയുടെ പിറന്നാള്‍ കളറാക്കാൻ പുതിയ അപ്‌ഡേറ്റ്

നടൻ മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങളിലൊന്നാണ് ‘കണ്ണൂർ സ്ക്വാഡ്’. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. സമീപകാലത്ത് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ കാണികളെ അമ്പരപ്പിക്കുന്ന മമ്മൂട്ടിയുടെ മറ്റൊരു…

നടൻ മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങളിലൊന്നാണ് ‘കണ്ണൂർ സ്ക്വാഡ്’. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. സമീപകാലത്ത് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ കാണികളെ അമ്പരപ്പിക്കുന്ന മമ്മൂട്ടിയുടെ മറ്റൊരു മാസ് പ്രകടനം ആകും ചിത്രത്തിലേത് എന്നാണ് വിലയിരുത്തലുകൾ. ഈ അവസരത്തിൽ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. എന്നാലിപ്പോൾ കണ്ണൂർ സ്‌ക്വാഡിന്റെ ട്രൈലെർ നാളെ റിലീസ് ചെയ്യും എന്ന വിവരങ്ങളിലാണ് പുറത്തു വരുന്നത്. നാളെ വൈകിട്ട് ആര് മണിക്ക് ആണ് ട്രൈലെർ ലൗൻസിങ്.മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ  വെച്ചിരിക്കുന്നത്. സെപ്തംബര് ഏഴായി നാളെയാണ് മമ്മൂട്ടിയുടെ പിറന്നാൾ . ഈ ദിവസം തന്നെയാണ് കണ്ണൂർ സ്‌ക്വാഡിന്റെ ട്രൈലെർ ലോഞ്ചിങ്നായി അണിയറപ്രവർത്തകർ ടിജെരഞ്ഞെടുത്തിരിക്കുന്നത്. അതോടോപ്പ്മ സെപ്തംബര് ഏഴിന് മറ്റു മമ്മൂട്ടി ചിത്രങ്ങളുടെ അപ്ഡേറ്റുകൾക്ക് കൂടി കാത്തിരിക്കുകയാണ് മമ്മൂട്ടിയുടെ ആരാധകർ.മമ്മൂട്ടി ചിത്രങ്ങളായ ‘ദി ഗ്രേറ്റ് ഫാദര്‍’, ‘പുതിയ നിയമം’ തുടങ്ങിയവയുടെ ഛായാഗ്രാകനായിരുന്നു റോബി വര്‍ഗീസ് രാജ്. ക്രിസ്റ്റഫറിന് ശേഷം മമ്മൂട്ടി പൊലീസ് കഥാപാത്രത്തിലെത്തുന്ന ചിത്രം കൂടിയാണ് കണ്ണൂർ സ്ക്വാഡ് . സെപ്റ്റംബർ 28ന് ‘കണ്ണൂർ സ്ക്വാഡ്’ റിലീസ് ചെയ്യുമെന്നാണ് സോഷ്യൽ മീഡിയയിൽ  ചർച്ചകൾ. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. കേരളത്തിൽ മാത്രം 300 സ്ക്രീനുകളിൽ ചിത്രം പ്രദർശനത്തിന് എത്തുമെന്നും വിവരമുണ്ട്. ഇത്തരം  ഊഹാപോഹങ്ങൾക്കിടെ ഉടൻ തന്നെ ചിത്രത്തിന്റെ റിലീസ് വിവരം ഔദ്യോ​ഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ.  ഇക്കഴിഞ്ഞ ഏപ്രിൽ 7ന് ‘കണ്ണൂർ സ്ക്വാഡിന് പാക്കപ്പ് പറഞ്ഞിരുന്നു. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജ് ആണ്. മുഹമ്മദ് റാഹിലാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. യുവ സംഗീത സംവിധായകരിലെ ശ്രദ്ധേയ താരം സുഷിൻ ശ്യാം  ആണ് ചിത്രത്തിൻ്റെ സംഗീത കൈകാര്യം ചെയ്തിരിക്കുന്നത്. പ്രവീൺ പ്രഭാകറാണ് എഡിറ്റർ.  അമിത് ചക്കാലയ്ക്കൽ, ഷറഫുദ്ദീൻ, അസീസ് നെടുമങ്ങാട് എന്നിവരാണ് മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിൽ എത്തുന്നവർ.കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തര്‍പ്രദേശ്, മംഗളൂരു, ബെല്‍ഗം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം കൂടിയാണിത്.കാതൽ പോസ്റ്റ്പ്രൊഡക്ഷൻ സ്റ്റേജിലാണ്.

ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ഏപ്രിൽ 20 നാണ് റിലീസ് പ്ലാൻ ചെയ്തിരിക്കുന്നത്. കാതലും കണ്ണൂർ സ്ക്വാഡും ദുൽഖർ സൽമാൻ്റെ വേഫേറെർ ഫിലിംസ് ആണ് തിയേറ്ററുകളിൽ എത്തിക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ജിയോ ബേബി ഒരുക്കുന്ന കാതലിൽ തമിഴ് താരം ജ്യോതിക യാണ് മമ്മൂട്ടിക്കു നായികയായി എത്തുന്നത്. 12 വർഷത്തിനു ശേഷം ജ്യോതിക മലയാളത്തിലേക്ക് എത്തുന്ന ചിത്രത്തിലൂടെ ആദ്യമായി മമ്മൂട്ടിയും ജ്യോതികയും സ്ക്രീനിൽ ഒന്നിച്ചെത്തുന്നു.  ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. കാതലിനും കണ്ണൂർ സ്ക്വാഡിനും പിന്നാലെ തെലുങ്ക് ചിത്രം ഏജൻ്റാണ് മമ്മൂട്ടിയുടേതായി ഇനിയെത്തുന്നത്. തെലുങ്ക് യുവതാരം അഖിൽ അക്കിനേനി നായകനാകുന്ന ആക്ഷൻ ബിഗ് ബജറ്റ് ചിത്രത്തിൽ  നിർണായക കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.അതേസമയം, ‘ഭ്രമയു​ഗം’ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചത്.ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.രാഹുല്‍ സദാശിവന്‍  ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. പ്രശസ്ത സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണനാണ് സംഭാഷണം ഒരുക്കുന്നത്.  ഒരു ദുര്‍മന്ത്രവാദിയാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍.