ജിതേഷിന് നന്ദി..!! ജീത്തുജോസഫിനെ ചേര്‍ത്തുപിടിച്ച് ചന്തുനാഥ്!!

ദൃശ്യം എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയാണ് 12ത്ത് മാന്‍. ഒരു മിസ്റ്ററി ത്രില്ലര്‍ ആയി പുറത്തിറങ്ങിയ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെ സിനിമയില്‍ ഒരു പ്രധാന…

ദൃശ്യം എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയാണ് 12ത്ത് മാന്‍. ഒരു മിസ്റ്ററി ത്രില്ലര്‍ ആയി പുറത്തിറങ്ങിയ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയ നടന്‍ ചന്തുനാഥിന്റെ പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സിനിമയുടെ വിശേഷങ്ങളും ഫോട്ടോകളും താരം തന്റെ പേജില്‍ പങ്കുവെച്ചിരുന്നു.

എന്നാലിപ്പോഴിതാ 12ത്ത് മാനിന്റെ സംവിധായകനായ ജീത്തു ജോസഫിനെ കുറിച്ച് ചന്തുനാഥ് എഴുതിയ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോയും ചന്തുനാഥ് പങ്കുവെച്ചിട്ടുണ്ട്.

ആദ്യമായി ഈ മനുഷ്യനോടുള്ള കടപ്പാടും ബഹുമാനവും എത്ര പറഞ്ഞാലും തീരില്ല എന്ന് കുറിച്ചുകൊണ്ടാണ് ചന്തുനാഥ് എത്തിയിരിക്കുന്നത്. സിനിമാ രംഗത്തേക്ക് എത്തിയപ്പോള്‍ തന്നെ ലാലേട്ടനൊപ്പം റാമില്‍ ചേരാനുള്ള ഭാഗ്യം നല്‍കി.

പിന്നീട് ട്വല്‍ത്ത് മാന്‍ എന്ന സിനിമയ്ക്ക് വേണ്ടി എന്റെ ഡേറ്റ് ബുക്ക് ചെയ്തു. വീണ്ടും ലാലേട്ടനും ഒരു കൂട്ടം ബഹുമുഖ കലാകാരന്മാര്‍ക്കും ഒപ്പം അഭിനയിച്ചതില്‍ അഭിമാനം തോന്നി. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് നമ്മുടെ കുടുംബത്തോടൊപ്പമുള്ളത് പോലെയാണ്. ലിന്റ ജീത്തു ഒരു സഹോദരിയെ പോലെയാണ്.

അവരുടെ മക്കള്‍, പ്രത്യേകിച്ച് കാത്തി ജീത്തു വരും വര്‍ഷങ്ങളില്‍ സിനിമയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും, ഞങ്ങള്‍ക്ക് അതിശയിക്കാനില്ല, അപ്പാ പുള്ളെ..ജിതേഷിനെ നല്‍കിയതിന് നന്ദി എന്നാണ് ചന്തുനാഥ് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ കുറിച്ചിരിക്കുന്നത്. അതേസമയം, ട്വല്‍ത്ത് മാന്‍ എന്ന സിനിമയിലൂടെ തന്നിലെ കലാകാരനിലെ മികവ് ചന്തുനാഥ് ഒരിക്കല്‍ കൂടി ഉറപ്പിച്ചിരിക്കുകയാണ്.