പണമല്ല വലുതെന്ന് കരുതുന്ന ആളാണ് അച്ഛൻ! പണത്തിന് വേണ്ടി അച്ഛൻ ആരെയും പറ്റിച്ചിട്ടില്ല! സലിം കുമാറിനെ കുറിച്ച് മകൻ ചന്ദു 

മലയാളികളുടെ പ്രിയങ്കരനായ നടൻ സലിം കുമാറിന്റെ മകൻ ആണ് ചന്ദു സലിം കുമാർ, ഇപ്പോൾ താരം മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിൽ നല്ലൊരു വേഷം ചെയ്യ്തിരിക്കുകയാണ്, ഇപ്പോൾ ചന്ദു അച്ഛൻ സലിം കുമാറിന് കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, മഞ്ഞുമ്മല്‍ ബോയ്‌സിൽ  അഭിനയിക്കാന്‍ പോകുന്നതിന് മുമ്പ് തന്നെ അച്ഛന്‍ ഒരുപാട് ഉപദേശിച്ചിരുന്നു,ആ  സമയത്ത് അച്ഛനോട് താന്‍ പറഞ്ഞത്, ശരിയായാല്‍ ഒരു മാസം കഴിഞ്ഞ് വരാം. ഇല്ലെങ്കില്‍ പെട്ടെന്ന് വരാം എന്നാണ്.

ഈ സമയം അച്ഛന്‍ പറഞ്ഞ്  ഉറപ്പില്ലെങ്കില്‍ നീ പോവേണ്ട, ശരിയാക്കാന്‍ പറ്റും എന്നുണ്ടെങ്കില്‍ മാത്രം പോയാല്‍ മതി. അല്ലെങ്കില്‍ നീ ഇപ്പോള്‍ ഇവിടുന്ന് പോയിട്ട് കാര്യമില്ല. പിന്നെ ശരിയാകാതെ നീ തിരിച്ചു വന്നാലും അടുത്ത സിനിമ ചെയ്യാന്‍ നോക്കണംയെന്നുമായിരുന്നു അച്ഛൻ പറഞ്ഞത്, അച്ഛന്‍ സിനിമയില്‍ ഏറെ സ്ട്രഗിള്‍ ചെയ്ത് ആണ് ഇവിടം വരെ എത്തിയത് ചന്ദു പറയുന്നു

ആദ്യകാലങ്ങളില്‍ അച്ഛനെ പലതവണ ആളുകള്‍ സിനിമയില്‍ നിന്ന് പറഞ്ഞുവിട്ടിട്ടുണ്ട്,നാഷണല്‍ അവാര്‍ഡ് വരെ വാങ്ങിയില്ലേ. സിനിമയില്‍ നിന്ന് പുറത്തായി എന്നുള്ളത് വലിയ കാരണം ഒന്നും അല്ല. ഒരു സിനിമയില്‍ നിന്ന് പുറത്താക്കിയാലും കഴിവുണ്ടെങ്കില്‍ നമ്മള്‍ തിരിച്ചുവരും,സിനിമ എന്ന് പറയുന്നത് വേറെ തന്നെ സംഭവമാണെന്നും അവിടെ ചെന്ന് കഴിഞ്ഞാല്‍ മാത്രമേ എന്താണെന്ന് നമുക്ക് മനസിലാവൂ എന്നും അച്ഛന്‍ പറഞ്ഞു.എന്നെ ഒരാള്‍ സിനിമയിലേക്ക് വിളിക്കുകയായിരുന്നു. ഞാന്‍ അങ്ങനെ ഓഡീഷന് പോയിട്ടൊന്നും സിനിമയില്‍ വന്നതല്ല. മാത്രമല്ല, അച്ഛന് അങ്ങനെ ആരെയും പറ്റിച്ച് കാശുണ്ടാക്കാനൊന്നും അറിയില്ല. പണമല്ല വലുത് എന്ന് കരുതുന്ന ആളാണ് അച്ഛൻ ചന്ദു പറയുന്നു