‘മഞ്ഞുമ്മൽ ബോയ്സിൽ’ കമൽ സാറിന് നൽകുന്ന വേഷം അത് തന്നെയാണ്! കാരണം പറഞ്ഞു സംവിധായകൻ ചിദംബരം 

സംവിധായകൻ ചിദംബരം ജാനേ മൻ  എന്ന ചിത്രത്തിന് ശേഷം ഒരുക്കിയ മറ്റൊരു സൂപ്പർഹിറ്റ് ചിത്രമാണ് മഞ്ഞുമൽ ബോയ്സ്, ഇപ്പോൾ ചിദംബരം ഉലകനായകൻ കമൽ ഹാസനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്…

സംവിധായകൻ ചിദംബരം ജാനേ മൻ  എന്ന ചിത്രത്തിന് ശേഷം ഒരുക്കിയ മറ്റൊരു സൂപ്പർഹിറ്റ് ചിത്രമാണ് മഞ്ഞുമൽ ബോയ്സ്, ഇപ്പോൾ ചിദംബരം ഉലകനായകൻ കമൽ ഹാസനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത് , ഇപ്പോൾ മഞ്ഞുമ്മലിൽ കമൽ സാറിനെ കൊണ്ടുവരുകയാണെങ്കിൽ അദ്ദേഹത്തിന് ഞാൻ കൊടുക്കുന്ന റോൾ സംവിധായകന്റെ റോൾ ആയിരിക്കും കാരണം അദ്ദേഹം ഇന്ത്യ കണ്ട ഫിലിം മേക്കേഴ്സിൽ മികച്ച ഒരാൾ തന്നെയാണ്,

അതിൽ ഒരു സംശയവുമില്ല, ഇന്ത്യൻ സിനിമ പതിയെ മുൻപോട്ട് പോകുമ്പോൾകമൽ ഹാസൻ എന്ന ഫിലിം മേക്കർ  ഇന്ത്യൻ സിനിമയേക്കാൾ നൂറു വര്ഷം മുന്നിലാണ് നില്കുന്നത്, അദ്ദേഹം മഞ്ഞുമ്മൽ കണ്ടതിനു ശേഷം അദ്ദേഹത്തിന് സിനിമ ഒരുപാട് ഇഷ്ടമായി എന്ന് പറഞ്ഞിരുന്നു, അതുപോലെ അദ്ദേഹത്തിന്റെകണ്മണി എന്ന സോങ് സിനിമയിൽ കൊണ്ട് വന്നതിന് ഒരുപാട് സന്തോഷമുണ്ടന്നും കമൽ സാർ പറഞ്ഞു

എനിക്കദ്ദേഹത്തോട് സിനിമയുടെ എല്ലാ സീനുകളെയും കുറിച്ച് സംസാരിക്കണമെന്നുണ്ടായിരുന്നു എന്നാൽ സമയം കിട്ടിയിരുന്നില്ല, അദ്ദേഹവും സിനിമയിലെ ഒരു പ്രത്യേക സീനിനെ കുറിച്ച് എടുത്തു പറഞ്ഞതുമില്ല, കമൽ സാർ ഗുണ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ അദ്ദേഹത്തിന് 33 വയസായിരുന്നു, ഗുണ സിനിമക്കും,മഞ്ഞുമ്മലിനും പ്രായം 33 ആണ് എന്നും അദ്ദേഹം പറഞ്ഞു ചിദംബരം പറയുന്നു, മഞ്ഞുമ്മലിന്റെ പ്രമോഷനായി ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖ്ത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്