തന്റെ പെരുമാറ്റത്തിൽ മാറ്റം വരാൻ കാരണം കൊറോണ വൈറസ്, ഷൈൻ ടോം 

സിനിമയുടെ പ്രൊമോഷൻ ഭാഗമായി  അഭിമുഖങ്ങളിൽ മിക്കപ്പോളും വിമർശനം ലഭിക്കാറുള്ള നടൻ ആണ് ഷൈൻ ടോം  ചാക്കോ, ഇപ്പോൾ അങ്ങനൊരു അഭിമുഖ്ത്തിൽ നടൻ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. അഭിമുഖങ്ങളിൽ തന്റെ പെരുമാറ്റത്തിൽ മാറ്റം വരാൻ കാരണം കൊറോണ വൈറസ് ആണെന്നാണ് താരം പറയുന്നത് . തനിക്കു കൊറോണ കാലത്തു പല മാറ്റങ്ങൾ ഉണ്ടായി ഷൈൻ പറയുന്നു.

തനിക്കു കൊറോണ വന്നതിനു ശേഷമാണ് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ആരംഭിച്ചത്. ഇതൊക്കെ ആ വൈറസിന്റെ ആക്റ്റിവിറ്റികൾ ആണെന്നാണ് എനിക്ക് തോന്നത്, ആ സമയത്തു വൈറസ് വായുവിൽ കൂടി ആണല്ലോ ശരീരത്തിൽ പ്രവേശിക്കുന്നത് അതുകൊണ്ടായിരിക്കും തന്റെ പെരുമാറ്റത്തിലെ ഈ മാറ്റങ്ങൾ ഉണ്ടായത്. നമ്മളുടെ അന്തരീക്ഷത്തിലെ ഈ വൈറസ് നമ്മളുടെ ഉള്ളിൽ എത്തുമ്പോൾ നമ്മളുടെ ക്യാരക്ടറിലും മാറ്റം ഉണ്ടാകും ഷൈൻ പറയുന്നു.

ദസറ ആണ് ഷൈനിന്റെ തീയറ്ററുകളിൽ എത്തിയ പുതിയ ചിത്രം. നാനി നായകനായ ഈ ചിത്രത്തിൽ ഒരു വില്ലൻ താരമായാണ് ഷൈൻ എത്തുന്നത്. കൂടാതെ താരത്തിന്റെ കൊറോണ പേപ്പേഴ്‌സ്  ആണ് ഇനിയും തീയറ്ററുകളിൽ  റിലീസ് ആകാനുള്ള ചിത്രം, ഏപ്രിൽ 7  നെ ചിത്രം തീയറ്ററുകളിൽ എത്തും. പ്രിയ ദർശൻ ആണ് ചിത്രത്തിന്റെ സംവിധായകൻ.