പോസ്റ്റർ കണ്ടിട്ട് മൂക്കുത്തി അമ്മനോട് സാദൃശ്യം തോന്നിയെങ്കിലും ചിത്രം തികച്ചും വ്യത്യസ്തവും എന്റെർടെയ്‌നിങ്ങുമാണ്!!

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത പുതിയ സിനിമയാണ് കള്ളനും ഭഗവതിയും. വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാത്തപ്പൻ…

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത പുതിയ സിനിമയാണ് കള്ളനും ഭഗവതിയും. വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാത്തപ്പൻ എന്ന കള്ളന്റെ കഥ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് സിനിമ. പാലക്കാടിന്റെ ഹരിതാഭയാർന്ന പശ്ചാത്തലത്തിലാണ് സിനിമ എത്തിയത്.

സിനിമയെ കുറിച്ച് മൂവിഗ്രൂപ്പിൽ എത്തിയ പോസ്റ്റാണ് വൈറലായിരിക്കുന്നത്. മലയാളത്തിൽ അധികം കണ്ട്ശീലിക്കാത്ത ഫാന്റ്‌റസി കോമഡി ജോനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത സിനിമയാണ് കള്ളനും ഭഗവതിയും എന്നാണ് മനുവർമ്മ പറയുന്നത്. ”


”മലയാളത്തിൽ അധികം കണ്ട്ശീലിക്കാത്ത ഫാന്റ്‌റസി കോമഡി ജോനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത സിനിമയാണ് കള്ളനും ഭഗവതിയും. പേരും പോസ്റ്ററും ഒക്കെ കണ്ടപ്പോൾ അടുത്തിടെ തമിഴിൽ ഇറങ്ങിയ മൂക്കുത്തി അമ്മനോട് സദ്രിശ്യം തോന്നിയെങ്കിലും ചിത്രം അതിൽ നിന്നും തികച്ചും വ്യെത്യസ്തവും എൻറെർടെയ്‌നിങ്ങും ആയിട്ടാണ് എനിക്ക് ഫീൽ ചെയ്തത്. കൊടുന്തറ ഗ്രാമത്തിലെ പ്രധാന കള്ളൻ ആയ മാത്തപ്പൻറെ കഥയാണ് കള്ളനും ഭഗവതിയും എന്ന ചിത്രം പറയുന്നത്. സാധാരണ അല്പം സീരിയസ് ആയ വിഷയങ്ങൾ സംസാരിക്കുന്ന സിനിമകൾ എടുക്കാറുള്ള ഈസ്റ്റ് കോസ്റ്റ് വിജയനിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്തതാണ് ഇത്തരം ഒരു കോമഡി ചിത്രം. സാധാരണ ഒരു കള്ളൻറെ കഥപറഞ്ഞു പോയ ചിത്രം ഇടവേളയോടു കൂടി വേറൊരു ട്രാക്കിലേക്ക് മാറുന്നു. ഒരു കള്ളൻറെ മുന്നിൽ ദൈവം പ്രത്യക്ഷപ്പെട്ടാൽ ഉണ്ടായേക്കാവുന്ന കൗതുകകരമായ സംഭവങ്ങൾ നർമ്മത്തിൽ ചാലിച്ച് ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ. കള്ളൻ ആയി എത്തുന്ന വിഷ്ണു ഉണ്ണികൃഷ്ണനും ഭഗവതി ആയി എത്തുന്ന മോക്ഷയും അസാധ്യ പെർഫോമൻസ് ആയിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻറെ സ്ലാങ്ങും കഥാപാത്രത്തെ ഗംഭീരമാക്കാൻ സഹായിച്ചിട്ടുണ്ട്. സത്യത്തിൽ അഭിനയിച്ച നടീ നടന്മാരുടെ പ്രകടനം ആണ് ചിത്രത്തിൻറെ നട്ടെല്ല് എന്ന് പറയാം.

പ്രിയാമണി എന്നാ കഥാപാത്രമായി എത്തുന്ന അനുശ്രീ ഒരിടവേളയ്ക്ക് ശേഷമാണ് നല്ലൊരു വേഷം ചെയ്യുന്നത്. കൂടാതെ പൊട്ടക്കുഴി രാധാകൃഷ്ണൻ ആയി എത്തുന്ന ജോണി ആന്റണി സിനിമയിൽ ഉടനീളം ചിരി സമ്മാനിക്കുന്നുണ്ട്. ഇവരെ കൂടാതെ പ്രേം കുമാർ, അൽതാഫ്, ജയൻ ചേർത്തല, ശ്രീകാന്ത് മുരളി തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവെച്ചു. എന്തിന് ഏറെ പറയുന്നു, ഗെസ്റ്റ് റോളിൽ എത്തിയ സലിം കുമാർ പോലും ഞെട്ടിച്ചു കളഞ്ഞു.ടെക്‌നിക്കൽ സൈഡിലും ചിത്രം ചിത്രം നല്ല നിലവാരം പുലർത്തുന്നുണ്ട്. പാലക്കാടിൻറെ ദ്രിശ്യഭംഗി അതിമനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട് ക്യാമറമാൻ. രോമാഞ്ചത്തിന് ശേഷം പൂർണ സംതൃപ്തിയോടെ തീയേറ്ററിൽ നിന്ന് ഇറങ്ങിയ ചിത്രം. ഫാമിലി ഓടിയൻസിന് ചിത്രം നന്നായി വർക്ക് ആവാൻ ചാൻസ് ഉണ്ട് എന്ന് മുന്നിൽ ഇരുന്ന ഒരു ഫാമിലിയുടെ ചിരി സാക്ഷ്യപ്പെടുത്തുന്നു.” എന്നായിരുന്നു മനുവർമ്മയുടെ പോസ്റ്റ്.

ചിത്രത്തിൽ സലിം കുമാർ, പ്രേംകുമാർ, ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് ഗിന്നസ്, ജയശങ്കർ, ജയൻ ചേർത്തല, ജയപ്രകാശ് കുളൂർ, മാല പാർവ്വതി തുടങ്ങിയവർ വേഷമിടുന്നുണ്ട്. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഈസ്റ്റ് കോസ്റ്റ് വിജയൻ, കെ വി അനിൽ എന്നിവർ ചേർന്നാണ് എഴുതിയിരിക്കുന്നത്.