‘ചാൾസ് എന്റർപ്രൈസസിലെ’കാലം പാഞ്ഞേ എന്ന വീഡിയോ ഗാനം പുറത്തു വിട്ടു  

ഉർവശി പ്രധാന കഥാപാത്രമായി എത്തുന്ന ചാൾസ് എന്റർ പ്രൈസസിലെ  വീഡിയോ ഗാനം പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവര്തകര്, കാലം പാഞ്ഞേ എന്ന ഗാനം ആണ്ഇപ്പോൾ പുറത്തിറങ്ങിയത്. ഗാനരചന അൻവർ അലി, ഇമ്പാച്ചി,നാച്ചി, സംഗീത ചേനം പുല്ലി…

ഉർവശി പ്രധാന കഥാപാത്രമായി എത്തുന്ന ചാൾസ് എന്റർ പ്രൈസസിലെ  വീഡിയോ ഗാനം പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവര്തകര്, കാലം പാഞ്ഞേ എന്ന ഗാനം ആണ്ഇപ്പോൾ പുറത്തിറങ്ങിയത്. ഗാനരചന അൻവർ അലി, ഇമ്പാച്ചി,നാച്ചി, സംഗീത ചേനം പുല്ലി എന്നിവർ ചേർന്നാണ്, സംഗീത൦ നിർവഹിച്ചിരിക്കുന്നത് സുബ്രമണ്യം കെ വി. നവാഗതനായ സുഭാഷ് ലളിത സുബ്രമണ്യൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രെദ്ധേയനായ കലൈരസൻ എന്ന നടന്റെ ആദ്യ മലയാള സിനിമ കൂടിയാണ് ഇത്. ഉർവശി, കലൈരസൻ  എന്നിവരെ കൂടാതെ ചിത്രത്തിൽ ബാലു വര്ഗീസ് , ഗുരു സോമ സുന്ദരം,അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി മണികണ്ഠൻ ആചാരി, ഭാനു, സുധീർ പറവൂർ, ഗീതി, സംഗീതി, മൃദുല തുടങ്ങിയവർ ആണ് അഭിനയിക്കുന്നത്.

ജോയ് മൂവി പ്രൊഡക്ഷൻ ആണ് ചിത്രം നിര്മിച്ചിരിക്കുന്നത്, സഹ നിർമാണം പ്രദീപ് മേനോൻ, അനൂപ് രാജ്. നിർമാണ നിർവഹണം ദീപക് പരമേശ്വരൻ. അശോക് പൊന്നപ്പൻ പാസ്ചതല സംഗീതം. വസ്ത്രലങ്കാരം അരവിന്ദ്, മേക്കപ്പ് സുരേഷ്.