വിവാഹം എന്ന് പറയുന്നത് ഒരു അബദ്ധം ആണ്, അത് ഞാൻ ഒരിക്കലും ചെയ്യില്ല! - മലയാളം ന്യൂസ് പോർട്ടൽ
Film News

വിവാഹം എന്ന് പറയുന്നത് ഒരു അബദ്ധം ആണ്, അത് ഞാൻ ഒരിക്കലും ചെയ്യില്ല!

അടുത്തിടെ ആയിരുന്നു തെന്നിന്ത്യൻ താരം ചാർമിയും ഒരു നിർമ്മാതാവും തമ്മിൽ വിവാഹിതരാകുന്നു എന്ന തരത്തിലെ വാർത്തകൾ വലിയ  രീതിയിൽ പ്രചരിച്ചത്.  മാധ്യമങ്ങളിൽ എല്ലാം ഇത് വാർത്തയും ആയിരുന്നു. ഇപ്പോഴിതാ ഈ വാർത്തയോട് പ്രതികരിക്കുകയാണ് ചാർമി. ചാർമിയുടെ വാക്കുകൾ ഇങ്ങനെ, എന്റെ വിവാഹം ആണെന്നുള്ള വാർത്തകൾ ഞാനും കണ്ടു. ഈ പ്രചരിക്കുന്നത് ഒക്കെ തീർത്തും വ്യാജ വാർത്തകൾ ആണ്. വിവാഹം എന്നത് പറയുന്നത് തന്നെ ഒരു വലിയ ഒരു അബദ്ധം ആണ്. ഞാൻ ഒരിക്കലും അത് പോലെയുള്ള അബദ്ധം ചെയ്യില്ല എന്നാണു പ്രചരിക്കുന്ന വ്യാജവാർത്തകളോട് ചാർമി പ്രതികരിച്ചിരിക്കുന്നത്.

നാല് ചുവരുകൾക്കുള്ളിൽ ഇരുന്ന് ഇത് പോലെയുള്ള വാർത്തകൾ ഉണ്ടാക്കാൻ ഈ ആളുകൾക്ക് ഇത് എങ്ങനെ സാധിക്കുന്നു എന്നും ചാർമി പ്രതികരിച്ചു. എന്റെ കരിയറിലെ ഏറ്റവും മികച്ച സമയങ്ങളിൽ കൂടിയാണ് ഞാൻ ഇപ്പോൾ കടന്ന് പോകുന്നത്. ഇപ്പോൾ ഞാൻ പൂർണ്ണ സന്തോഷവതിയാണ്. അതിനിടയിൽ ഇത്തരം നിലവാരം ഇല്ലാത്ത വാർത്തകൾ പ്രചരിപ്പിച്ച് ഉള്ള സന്തോഷം കൂടി ഇല്ലാതാക്കരുത് എന്നും ചാർമിപറഞ്ഞു.

വിനയൻ സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയ താരം ആണ് ചാർമി. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ട്ടനായികമാരുടെ ഇടയിൽ താരം സ്ഥാനം നേടിയിരുന്നു. കാട്ടുചെമ്പകം ചിത്രത്തിന് ശേഷം വർഷങ്ങൾക്ക് ശേഷം ആഗതൻ എന്ന ചിത്രത്തിൽ കൂടി ദിലീപിന്റെ നായികയായി താരം വീണ്ടും സിനിമയിൽ എത്തിയിരുന്നു. അതിനു ശേഷം താപ്പാന എന്ന മമ്മൂട്ടി ചിത്രത്തിലും താരം ശ്രദ്ധേയമായ കഥാപാത്രത്തിൽ തന്നെ എത്തി. മലയാളത്തിൽ മൂന്ന് ചിത്രങ്ങളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളു എങ്കിലും മലയാളികളുടെ ഇഷ്ട്ടനായികമാരിൽ ഒരാൾ കൂടിയാണ് ചാർമി.

Join Our WhatsApp Group

Trending

To Top
Don`t copy text!