ഒരു സമാധാനവും ഇല്ലാത്ത ജീവിതത്തിൽ നിൽക്കുന്നതിനേക്കാൾ നല്ലത് പിരിയുന്നതാണെന്നു എനിക്ക് തോന്നി! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഒരു സമാധാനവും ഇല്ലാത്ത ജീവിതത്തിൽ നിൽക്കുന്നതിനേക്കാൾ നല്ലത് പിരിയുന്നതാണെന്നു എനിക്ക് തോന്നി!

sadhika venugopal about marriage

ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ ഒരുപോലെ തിളങ്ങി നിൽക്കുന്നത് താരമാണ് സാധിക യെങ്കിലും മിനിസ്‌ക്രീനിൽ ആണ് താരം കൂടുതൽ പ്രശസ്തി നേടിയത്. മോഡലിങ്ങിലും അഭിനയത്തിലുമെല്ലാം ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം ഷോർട്ട് ഫിലിമുകളിലും സജീവമാണ്. താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്. അതിനെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതും. സാധിക പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്നാണ് ശ്രദ്ധ നേടുന്നത്. ഇത്തരത്തിൽ നടത്തുന്ന ഫോട്ടോഷൂട്ടുകളിൽ പലതും പല തരത്തിൽ ഉള്ള വിവാങ്ങൾക്ക് വഴി തെളിയിച്ചിട്ടും ഉണ്ട്. എന്നാൽ അതൊന്നും താരം കാര്യമാക്കുകയില്ല എന്ന് മാത്രമല്ല, വീണ്ടും ഫോട്ടോഷൂട്ടുകൾ നടത്താറുമുണ്ട്. താരത്തിന്റെ ചിത്രങ്ങൾക്ക് പലപ്പോഴും പലരീതിയിലും ഉള്ള മോശം കമെന്റുകൾ ഞരമ്പ് രോഗികളിൽ നിന്ന് ലഭിക്കാറുണ്ട്.

അതിനെല്ലാം കൃത്യമായ മറുപടിയും താരം നൽകാറുണ്ട്. ഇപ്പോൾ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന ആക്രമണങ്ങളെ കുറിച്ചും തന്റെ വിവാഹമോചനത്തെ കുറിച്ചുമെല്ലാം മനസ്സ് തുറക്കുകയാണ് സാധിക. സാധിക്കയുടെ വാക്കുകൾ ഇങ്ങനെ, പലപ്പോഴും പല തരത്തിലെ മോശം രീതിയിലെ കമെന്റുകൾ ഞാൻ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് വരാറുണ്ട്. ഞാൻ ശരീരം കാണിച്ച ചിത്രങ്ങൾ പങ്കുവെക്കുന്നത് കൊണ്ടാണ് അത്തരം കമെന്റുകൾ  വരുന്നത് എന്ന് ചിലർ പറഞ്ഞു. ശരീരം കാണിക്കുന്ന രീതിയിലെ ചിത്രങ്ങൾ നിങ്ങൾ കാണിക്കുന്നത് കൊണ്ടാണ് ഞങ്ങൾ അത് അത് ആവശ്യപ്പെടുന്നത് എന്നാണ് അവർ പറയുന്നത്. എന്നാൽ ഞാൻ എന്റെ ശരീരം കാണിക്കുന്ന ചിത്രങ്ങൾ പങ്കുവെക്കുന്നത് മറ്റുള്ളവർക്ക് എന്നെ എന്തും പറയാനുള്ള ലൈസ്സൻസ് ആയിട്ടല്ല. അത് എന്റെ സ്വതന്ത്രമാണ് യെങ്ങനത്തെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യണം എന്നത്.

അത് പോലെ തന്നെ വിവാഹ മോചനം. രണ്ടായിരത്തി പതിനഞ്ചിൽ ആയിരുന്നു എന്റെ വിവാഹം. 2018 ല്‍ വേര്‍പിരിയുകയും ചെയ്തു. എന്റെ തീരുമാനം ആയിരുന്നു വിവാഹമോചനം വേണം എന്നത്. ഒരു സമാദാനവുമില്ലാതെ ഒരാളുമായി ജീവിക്കുന്നതിനേക്കാൾ നല്ലത് വിവാഹമോചനം തന്നെ ആണെന്ന് എനിക്ക് തോന്നിയിരുന്നു. അങ്ങനെ മറ്റൊരു ജീവിതത്തിൽ അഡ്ജസ്റ്റ് ചെയ്തു ജീവിക്കാതെ ഇഷ്ട്ടമുള്ള ജീവിതത്തിൽ സ്വതന്ത്രമായി ജീവിക്കുന്നത് തന്നെയാണ് നല്ലത്.

Join Our WhatsApp Group

Trending

To Top
Don`t copy text!